|

ഷെയ്പ്പില്ലാത്ത വയറാണോ നിങ്ങളുടെ പ്രശ്‌നം?

ഡൂള്‍ന്യൂസ് ഡെസ്‌ക്

belly മനോഹരമായ ഉദരം ആഗ്രഹിക്കാത്തവരുണ്ടാവില്ല. പക്ഷെ പല കാരണങ്ങള്‍ കൊണ്ടും കാലം കഴിയുന്തോറും ഉദരത്തിന്റെ ഭംഗി നഷ്ടമായിക്കൊണ്ടിരിക്കുന്ന സ്ഥിതിയിലാണ് പലരും. ഡയറ്റിലും ജീവിത രീതിയിലും ചില മാറ്റങ്ങള്‍ കൊണ്ടുവരുന്നതിലൂടെ ഉദരത്തിന്റെ രൂപലാവണ്യം എന്നന്നേക്കുമായി സംരക്ഷിക്കാനാവും. അതിനു നിങ്ങളെ സഹായിക്കുന്ന അഞ്ച് ടിപ്‌സിതാ.

1. വ്യായാമം

വേഗത്തിലുള്ള ഓട്ടം, പുഷ് അപ്പ്, ചാട്ടം എന്നിവ ഏറെ ഗുണകരമാണ്. അമിത വണ്ണം ഉണ്ടാവാതിരിക്കാനും ഉദരത്തിന്റെ മനോഹാരിത നിലനിര്‍ത്താനും ഇത് ഏറെ സഹായിക്കും.

2. വെയ്റ്റ് ട്രയിനിങ്

സ്‌ക്വാട്‌സ്, ഡെഡ്‌ലിഫ്റ്റ്‌സ് തുടങ്ങിയ വ്യായാമമുറകള്‍ ഏറെ കാലിനും ഉദരത്തിനും ഗുണം ചെയ്യും. ഇതിനൊപ്പം ക്രഞ്ചസും ചെയ്യാം.

3. ജങ്ക് ഫുഡുകള്‍ ഉപേക്ഷിക്കുക

ഡയറ്റ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് പട്ടിണി കിടക്കണം അല്ലെങ്കില്‍ ഊണ്‍ ഉപേക്ഷിക്കണം എന്നല്ല. സോഡിയം ധാരാളം അടങ്ങിയ ജങ്ക് ഫുഡുകള്‍ ഉപേക്ഷിക്കുക. പകരം പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

നാരുവര്‍ഗങ്ങള്‍ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് വയര്‍ കുറയ്ക്കാന്‍ നല്ലതാണ്.

4. പോഷകമൂല്യമുള്ള ആഹാരക്രമം

ഓട്‌സ്, സാല്‍മണ്‍ മത്സ്യം, എന്നിവ ധാരാളം പ്രോട്ടീനുള്ള എന്ന ഫാറ്റില്ലാത്ത ആഹാരമാണ്. ബ്ലൂബെറി, ബ്രൊക്കോളി, മുന്തിരി, ഓറഞ്ച് എന്നീ പഴങ്ങളും ഗുണം ചെയ്യും.

5. ധാരാളം വെള്ളം കുടിക്കുക

വെള്ളം ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളി ഉപാപചയ പ്രവര്‍ത്തനങ്ങളുടെ നിരക്ക് വര്‍ധിപ്പിക്കാന്‍ സഹായിക്കും.