| Saturday, 9th December 2017, 2:00 pm

വൈറസ് അക്രമണത്തില്‍ നിന്നും നിങ്ങളുടെ സ്മാര്‍ട്‌ഫോണിനെ എങ്ങനെ രക്ഷിക്കാം; ഏഴ് മാര്‍ഗങ്ങള്‍ ഇതാ

എഡിറ്റര്‍

കമ്പ്യൂട്ടറിനെ വൈറസില്‍ നിന്ന് സംരക്ഷിക്കുന്നതിന് നിരവധി വഴികളുണ്ട്. പലര്‍ക്കും അതിനെ കുറിച്ച് ധാരണകളും ഉണ്ട്. എന്നാല്‍ വൈറസ് ആക്രമണങ്ങളില്‍ നിന്നും സ്മാര്‍ട്‌ഫോണുകളെ എങ്ങനെ രക്ഷിക്കാമെന്ന് പലര്‍ക്കും അറിയില്ല.

സ്വകാര്യ വിവരങ്ങളും, മറ്റ് പ്രധാനപ്പെട്ട വിവരങ്ങളും ഫയലുകളും അടങ്ങുന്ന ഒപോക്കറ്റ് കമ്പ്യൂട്ടറാണ് സ്മാര്‍ട്ട്ഫോണുകള്‍. ഒരു വൈറസ് നിങ്ങളുടെ ഫോണിനെ അക്രമിച്ചാല്‍ അത് ഫോിലെ മുഴുവന്‍ വിവരങ്ങളെ നശിപ്പിക്കുകയും ബാങ്ക് അക്കൗണ്ട് നമ്പര്‍, പാസ് വേഡുകള്‍ എന്നിവ പോലുള്ള സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യും.എന്നാല്‍ ചില മുന്‍കരുതലുകള്‍ എടുക്കുന്നതിലൂടെ ഫോണിനെ വൈറസ് അക്രമണത്തില്‍ നിന്നും മറ്റ് ഡിജിറ്റല്‍ അപകടങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ കഴിയും. അതിനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്.
സ്റ്റെപ്പ് 1

പ്ലേ സ്റ്റോറില്‍ നി്ന്നും നല്ല് ഒരു ആന്റി വൈറസ് സോഫ്റ്റവെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

സ്റ്റെപ്പ് 2

ഒരു നല്ല് പാസ്സവേഡ് നല്‍കുക, പാറ്റേണ്‍ ലോക്കോ ഫേസ് ഡിറ്റക്റ്ററോ ഇതിന് ഉപയോഗിക്കാം. ഉപയോഗമില്ലാത്തപ്പോള്‍ ലോക്ക് മോഡില്‍ സൂക്ഷിക്കുകയും ചെയ്യുക.

സ്റ്റെപ്പ് 3

നിങ്ങളുടെ ഫോണില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ സംശയാസ്പദമായ വെബ്സൈറ്റുകളില്‍ കറാതിരിക്കുക. ഇത്തരം വെബ്സൈറ്റുകള്‍ വഴി നിങ്ങളുടെ ഫോണില്‍ വൈറസുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയും. പരിചിതമല്ലാത്തവരില്‍ നിന്നും ഏതെങ്കിലും ലിങ്ക് തുറക്കാന്‍ ആവശ്യപ്പെട്ടുള്ള ഇമെയിലോ മെസ്സേജോ ലഭിക്കുകയാണെങ്കില്‍, ആ ലിങ്കില്‍ ക്ലിക്കുചെയ്യാതിരിക്കുക. ലിങ്ക് നിങ്ങളെ വൈറസുള്ള വെബ്സൈറ്റിലേക്കാകും എത്തിക്കുക.


Dont Miss ഗുജറാത്തിലെ ഇ.വി.എമ്മുകള്‍ ബ്ലൂടൂത്തുമായി കണക്ട് ചെയ്യപ്പെട്ടിട്ടുണ്ട്; തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ തെളിവ് നിരത്തി പരാതിയുമായി കോണ്‍ഗ്രസ്


സ്റ്റെപ്പ് 4

പ്ലേ സ്റ്റോര്‍ പോലുള്ള വിശ്വസനീയമായ ഇടങ്ങളില്‍ നിന്നു മാത്രം അപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡുചെയ്യുക. തേഡ് പാര്‍ട്ടി വെബ്സൈറ്റുകളില്‍ നിന്നും അപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഫോണിനെ വൈറസ് പിടിക്കുന്നതിന് കാരണമാകും.

സ്റ്റെപ്പ് 5

നിര്‍മിക്കപ്പെട്ട രീതികളില്‍ നിന്നും ആവശ്യമില്ലാത്ത മാറ്റങ്ങള്‍ വരുത്തുന്നത് ഒഴിവാക്കുക. “ജെയില്‍ബ്രേക്കിംഗ്” എന്നറിയപ്പെടുന്ന ഈ മാറ്റം, വൈറസ് അറ്റാക്കിനെ എളുപ്പത്തിലാക്കും.

സ്റ്റെപ്പ് 6

മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന ഫയലുകള്‍ക്കും ഡാറ്റകള്‍ക്കും രഹസ്യകോഡുകള്‍ നല്‍കുക. ഇതിലൂടെ സാധാരണയായി കോണ്‍ടാക്റ്റുകള്‍, കലണ്ടറുകള്‍, മീഡിയ ഫയലുകള്‍, ഇമെയില്‍ അറ്റാച്ച്മെന്റുകള്‍ എന്നിവ വൈറസില്‍ നിന്നും സംരക്ഷിക്കുന്നു. ഫോണിന്റെ മെമ്മറി കാര്‍ഡിനെയും ഇതു വഴി സംരക്ഷിക്കാനാകും.

സ്റ്റെപ്പ് 7

പാസ് വേഡ് ആവശ്യമില്ലാത്ത് വയര്‍ലെസ് നെറ്റുവര്‍ക്കുകളിലേക്ക് നിങ്ങളുടെ ഫോണ്‍ കണക്റ്റുചെയ്യുന്നത് ഒഴിവാക്കുക. ഈ നെറ്റുവര്‍ക്കുകള്‍ സുരക്ഷിതമല്ലാത്തവയായിരിക്കും, ഇതു വഴി നിങ്ങളുടെ ഡിവൈസിനെ നിങ്ങളറിയാതെ തന്നെ വൈറസ് അറ്റാക്ക് വഴി മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാനാകും.

നിങ്ങളുടെ ഫോണില്‍ നിങ്ങള്‍ ഉപയോഗിക്കാതെ തന്നെ അമിതമായി നിരക്കുകള്‍ ഇടാക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ ഫോണ്‍ വൈറസ് അറ്റാക്കില്‍ പെട്ടു എന്ന് മനസ്സിലാക്കാം.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more