ചണ്ഡീഗഢ്: കാര്‍ഷിക ബില്ലുകളെ പിന്തുണയ്ക്കുന്ന തങ്ങളുടെ വാദങ്ങള്‍ കര്‍ഷകര്‍ കേള്‍ക്കാന്‍ കൂട്ടാക്കുന്നില്ലെന്നും അവരെ വഴിതിരിച്ച് വിടേണ്ടത് അത്യാവശ്യമാണെന്നും ഹരിയാനയില്‍ നടന്ന യോഗത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍.
കേന്ദ്രമന്ത്രിമാരടക്കം പങ്കെടുത്ത പൊതുപരിപാടിയ്ക്കിടെയായിരുന്നു ഈ പരാമര്‍ശം. കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജ്വേല ഈ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെയ്ക്കുകയായിരുന്നു.
‘കര്‍ഷകരെ എങ്ങനെ കബളിക്കാമെന്ന കാര്യം ബി.ജെ.പി മന്ത്രിമാരോടും നേതാക്കളോടും ചോദിച്ച് മനസ്സിലാക്കുന്ന പ്രവര്‍ത്തകര്‍. കര്‍ഷകര്‍ തങ്ങളുടെ വാദങ്ങള്‍ കേള്‍ക്കുന്നില്ലെന്നും അവരെ തെറ്റിദ്ധരിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും പ്രവര്‍ത്തകര്‍ പറയുന്നു. ഇതാണ് കര്‍ഷകര്‍ കാണാത്ത ബി.ജെ.പിയുടെ യഥാര്‍ഥ മുഖം’, സുര്‍ജ്വേല ട്വിറ്ററിലെഴുതി.
കര്‍ഷകര്‍ തങ്ങള്‍ പറയുന്നത് വിശ്വസിക്കുന്നില്ലെന്നും അവരെ എന്തെങ്കിലും പറഞ്ഞ് വഴിതിരിച്ച് വിടേണ്ടത് അത്യാവശ്യമാണെന്നുമായിരുന്നു യോഗത്തിനിടെ ഒരു പ്രവര്‍ത്തകന്‍ ബി.ജെ.പി നേതാക്കളോട് ചോദിച്ചത്.
അതിനായി എന്തെങ്കിലും ടിപ്‌സ് പറഞ്ഞുതരണമെന്നും ഇയാള്‍ നേതാക്കളോട് ചോദിക്കുന്നുണ്ടായിരുന്നു. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്.
അതേസമയം കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ രാജ്യതലസ്ഥാനത്ത് ആരംഭിച്ച സമരം ഇപ്പോഴും തുടരുകയാണ്. ദല്‍ഹി അതിര്‍ത്തിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ നിയമങ്ങള്‍ പിന്‍വലിക്കാതെ വീടുകളിലേക്ക് തിരികെ പോകില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights; How To Mislead Farmers On Law’: Haryana BJP Workers At Party Meeting