എങ്ങനെ നെയില്‍പോളിഷ് ഇടാം
Daily News
എങ്ങനെ നെയില്‍പോളിഷ് ഇടാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd May 2013, 2:55 pm

[]പെണ്‍കുട്ടികളുടെ സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ കൂട്ടത്തില്‍ എന്നും ഒരു സ്ഥാനമുള്ളവയാണ് നെയില്‍ പോളിഷുകള്‍. എന്നാല്‍ പലപ്പോഴും നെയില്‍പോളിഷുകള്‍ നഖങ്ങളില്‍ ഇട്ടുകഴിഞ്ഞാല്‍ അധികദിവസം അത് ഭംഗിയോടെ നില്‍ക്കണമെന്നില്ല. ചിലത് പെട്ടെന്ന് പൊളിഞ്ഞു പോകുന്നത് കാണാം. ഇത് നഖത്തിന്റെ ഭംഗി തന്നെ നഷ്ടപ്പെടുത്തിക്കളയുകയും ചെയ്യും. []

എന്നാല്‍ ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നെയില്‍പോളിഷുകളെ ദിവസങ്ങളോളം നഖങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ കഴിയും. ചില നിര്‍ദേശങ്ങളാണ് താഴെ കൊടുത്തത്.

1. നെയില്‍ പോളിഷ് ഇടുന്നതിന് മുന്‍പ് കൈ നന്നായി കഴുകുകയും നഖങ്ങള്‍ വൃത്തിയാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. പോളിഷ് റിമൂവര്‍ ഉപയോഗിച്ച് നഖങ്ങള്‍ ഒന്നുകൂടി വൃത്തിയാക്കണം. പൊടിയോ ഓയിലോ നഖത്തില്‍ പറ്റിപ്പിടിച്ചിട്ടുണ്ടെങ്കില്‍ അത് പോക്കുവാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

2. എല്ലായ്‌പ്പോഴും ബേസ്‌കോട്ട് മാത്രം ഇടാന്‍ ശ്രമിക്കുക. ബേസ് കോട്ട് ഡാര്‍ക്ക് ആക്കുന്നതിന് മുന്‍പ് ആദ്യ കോട്ട് ഉണങ്ങി എന്ന് ഉറപ്പുവരുത്തണം.

3. കട്ടിയിലല്ലാതെ പോളിഷ് നഖങ്ങളില്‍ ഇടുക. 3 കോട്ടില്‍ കൂടുതല്‍ പോളിഷ് ഇടാതെ ശ്രദ്ധിക്കണം. കാരണം ഒരു കോട്ടിന് നഖത്തില്‍ നില്‍ക്കാന്‍ കഴിയുന്നത്രയും ദിവസം 3 കോട്ട് ഇട്ടാല്‍ നില്‍ക്കില്ല.

4. എല്ലാ വശവും ഫില്‍ ആയെന്ന് ഉറപ്പുവരുത്തിയായിരിക്കണം അവസാനത്തെ കോട്ട് ഇടേണ്ടത്. നെയില്‍ പോളിഷ് ഇട്ട് അത് ഉണങ്ങിക്കഴിഞ്ഞ ശേഷം തണുത്ത വെള്ളത്തില്‍ കൈ മുക്കിവെയ്ക്കുക. നെയില്‍പോളിഷ് പെട്ടെന്ന് അടര്‍ന്ന് പോകാതിരിക്കാന്‍ ഇത് സഹായിക്കും.