വായനയ്ക്ക് സ്ഥിരമായി ഒരു സമയം മാറ്റിവെക്കുക:
കുട്ടിയെ വായനയിലേക്ക് കൊണ്ടുവരുന്നത് നിങ്ങളുടെ ഒരു ദിവസത്തെ ശീലത്തിന്റെ ഭാഗമാക്കുക. അതിനായി ഒരു പ്രത്യേക സമയം മാറ്റിവെക്കുകയും അവര്‍ക്കൊപ്പം ആ സമയം വായനയ്ക്ക് വേണ്ടി ചിലവഴിക്കുകയും ചെയ്യുക.
വ്യക്തിപരമായ താല്‍പര്യം കണ്ടെത്തുക:
കുട്ടിയുടെ ഇഷ്ടങ്ങള്‍ മനസിലാക്കി ആദ്യം അത്തരം പുസ്തകങ്ങള്‍ വായിക്കാന്‍ നല്‍കുക. അത് ഭീകരജീവികളുടെ കഥയാവാം, പുരാണങ്ങളാവാം, എന്തുമാകട്ടെ. അവരില്‍ താല്‍പര്യം കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ പകുതി ജോലി തീര്‍ന്നെന്ന് കണക്കാക്കാം. അതിനുശേഷം മറ്റ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പുസ്തകം നല്‍കാം.
വായനശീലം സ്ഥിരമാക്കുക:
ഇടയ്ക്കിടെ എന്തെങ്കിലും വായിപ്പിക്കാതെ സ്ഥിരമായി വായിക്കുന്ന ശീലം കൊണ്ടുവരിക. അത് സ്ഥിരമായി പത്രം വായിപ്പിക്കുന്നതോ, മാഗസീന്‍ വായിപ്പിക്കുന്നതോ ആവാം.
ലൈബ്രറിയില്‍ മെമ്പര്‍ഷിപ്പ് എടുപ്പിക്കുക:
എന്താണ് നിങ്ങളുടെ കുട്ടി വായിക്കേണ്ടത്, എങ്ങനെ വായിക്കണം എന്നത് സംബന്ധിച്ച് കൃത്യമായ ഐഡിയ നല്‍കാന്‍ ലൈബ്രറികള്‍ക്ക് സാധിക്കും. കൂടാതെ സാമ്പത്തിക ചിലവുകളില്ലാതെ കുട്ടിക്ക് വിവിധ പുസ്തകങ്ങള്‍ ലഭ്യമാക്കാനും ഇത് സഹായിക്കും.