| Thursday, 6th August 2015, 12:55 pm

ഹെയര്‍ റിമൂവല്‍ വാക്‌സ് വീട്ടിലുണ്ടാക്കാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചിലപ്പോള്‍ വാക്‌സിങ്ങിനുവേണ്ടി ബ്യൂട്ടിപാര്‍ലറുകളില്‍ പോകാന്‍ സമയം ലഭിച്ചെന്നു വരില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ വീട്ടില്‍വെച്ചു തന്നെ വാക്‌സിങ് ചെയ്യാം.

സ്റ്റെപ്പ് 1

ചീനച്ചട്ടിയെടുത്ത് അതില്‍ അല്പം പഞ്ചസാര ചേര്‍ക്കുക. പഞ്ചസാര ഉരുകുന്നതുവരെ ഇളക്കുക. പഞ്ചസാര കാരമല്‍ ആയി മാറ്റുക.

സ്റ്റെപ്പ് 2

ഈ മിശ്രിതത്തിലേക്ക് അല്പം തേനും നാരങ്ങാനീരും ചേര്‍ക്കുക. ഈ മിശ്രിതം നന്നായി ചൂടാവുന്നതുവരെ ഇളക്കുക. മിശ്രിതം നന്നായി ലയിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.

സ്റ്റെപ്പ് 3

ഈ മിശ്രിതത്തിനു നല്ല കട്ടികൂടിയെന്നു തോന്നുന്നുണ്ടെങ്കില്‍ അല്പം വെള്ളം ചേര്‍ത്ത് യോജിപ്പിക്കാം.

സ്റ്റെപ്പ് 4

ഈ മിശ്രിതം തയ്യാറായാല്‍ അടുപ്പില്‍ നിന്നും ഇറക്കിവെച്ച് അരമണിക്കൂര്‍ തണുക്കാന്‍ അനുവദിക്കുക.

സ്റ്റെപ്പ് 5

മിശ്രിതം തണുത്തശേഷം ഒരു ടിന്നിലാക്കി ഫ്രിഡ്ജില്‍ വെയ്ക്കുക. അതിനുശേഷം വാക്‌സ് ആയി ഉപയോഗിക്കാം.

വീട്ടിലുണ്ടാക്കുന്ന വാക്‌സ് ഉപയോഗിക്കുന്നതിന്റെ ഗുണങ്ങള്‍:

പ്രകൃതിദത്തമായ വസ്തുക്കള്‍ക്കൊണ്ടു നിര്‍മിച്ചതിനാല്‍ ഇത് നിങ്ങളുടെ ത്വക്കിനെ മൃദുവും തിളക്കമുള്ളതുമാക്കുന്നു.

്‌സ്‌കിന്നില്‍ ചൊറിച്ചലോ അണുബാധയോ ഉണ്ടാവില്ല.

ഇത് സ്‌കിന്നിലെ ഹെയര്‍ റിമൂവ് ചെയ്യുന്നതിനൊപ്പം സ്‌കിന്നിനെ ഈര്‍പ്പമുള്ളതാക്കുകയും ചെയ്യും.

വീട്ടിലുണ്ടാക്കുന്ന വാക്‌സ് രോമവളര്‍ച്ച കുറയ്ക്കും.

We use cookies to give you the best possible experience. Learn more