| Friday, 31st August 2018, 11:49 am

നിങ്ങള്‍ ഒരു 'അര്‍ബന്‍ മാവോയിസ്റ്റാണോ'? ഇങ്ങനെ സ്വയം കണ്ടുപിടിക്കൂ

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിങ്ങള്‍ വായിക്കുന്ന ആളാണോ? ചിന്തിക്കുന്ന ആളാണോ? സ്വതന്ത്രമായ വ്യക്തിത്വമുള്ളയാളാണോ? നിങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നുണ്ടോ? എതിരഭിപ്രായങ്ങള്‍ പറണമെന്ന് കരുതുന്നളാണോ? ഒരുപക്ഷേ നിങ്ങളും കേന്ദ്രസര്‍ക്കാരിന്റെ കണക്കിലുള്ള “അര്‍ബന്‍ മാവോയിസ്റ്റ്” ആകാന്‍ സാധ്യതയുണ്ട്. ഇതാ, താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ ഉത്തരങ്ങള്‍ നല്‍കൂ. നിങ്ങള്‍ അര്‍ബന്‍ മാവോയിസ്റ്റാണോ എന്ന് കണ്ട് പിടിക്കൂ.

താഴെ പറയുന്ന സിനിമകളില്‍ ഏത് സിനിമയാണ് നിങ്ങള്‍ സുഹൃത്തിനൊപ്പം കാണാന്‍ ഏറ്റവുമധികം ആഗ്രഹിക്കുന്നത്?

Buddha in a Traffic Jam

Manto

Sairat

Peepli Live 

സുഹൃത്തുമായുള്ള വാഗ്വാദത്തിനിടയില്‍ നിങ്ങള്‍ ഉദ്ധരിക്കാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന പുസ്തകം ഇവയില്‍ ഏതാണ്?

ഇന്ത്യന്‍ ഭരണഘടന

ബി.ആര്‍ അംബേദ്കറുടെ Annihilation of Caste

എം.എസ് ഗോള്‍വാക്കറിന്റെ Bunch of Thoughts

Harry Potter and the Deathly Hallows

വെള്ളിത്തിരക്കകത്തും പുറത്തും നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബോളിവുഡ് സെലിബ്രിറ്റി ആരാണ്?

കങ്കണ റൗണട്ട്

അക്ഷയ് കുമാര്‍

സ്വര ഭാസ്‌കര്‍

ആമിര്‍ ഖാന്‍

സമരം ചെയ്യുന്ന യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളെ എങ്ങോട്ട് അയക്കണം എന്നാണ് നിങ്ങള്‍ കരുതുന്നത്?

രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലേക്ക്

പാക്കിസ്ഥാനിലേക്ക്

വെറും സമരം ചെയ്തതിനോ? എങ്ങോട്ടുംവേണ്ട!

സാഹചര്യം പൂര്‍ണമായി മനസിലാക്കാതെ തീരുമാനം പറയാന്‍ പറ്റില്ല

താഴെപ്പറയുന്നതില്‍ ഏത് കാര്യമാണ് ഭരണഘടനാപരമായ അവകാശത്തിനു കീഴില്‍ വരാത്തതെന്ന് നിങ്ങള്‍ക്ക് തോന്നുന്നത്?

സര്‍ക്കാറിനെ വിമര്‍ശിക്കാനുള്ള അവകാശം

ഇതരമതത്തില്‍ അല്ലെങ്കില്‍ ജാതിയില്‍പ്പെട്ട ആരെയെങ്കിലും വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യം

നിങ്ങള്‍ക്ക് ഇഷ്ടമുള്ള ആരോടും ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശം

നിങ്ങള്‍ക്ക് വിയോജിപ്പുള്ളവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഭീഷണി മുഴക്കാനുള്ള സ്വാതന്ത്ര്യം

നിങ്ങളുടെ ഇഷ്ടപ്പെട്ട മാധ്യമത്തെയും അവരുടെ പ്രൈംടൈം അവതാരകരേയും തെരഞ്ഞെടുക്കുന്ന മാനദണ്ഡം എന്താണ്?

രാജ്യം ഭരിക്കുന്ന സര്‍ക്കാറിന്റെ താല്‍പര്യത്തിനൊപ്പം നില്‍ക്കുന്നവര്‍

“മിനി പാകിസ്ഥാനികളെയും” “അര്‍ബന്‍ നക്‌സലുകളെയും” ആക്രമിക്കുന്നവര്‍

വ്യവസ്ഥിതിയോട് കലഹിക്കുന്ന, അധികാരത്തിനു മുമ്പില്‍ സത്യം പറയുന്നവര്‍

നേരോടെ നിര്‍ഭയം വസ്തുതകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നവര്‍

നമ്മുടെ രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം എന്താണ്?

ജെ.എന്‍.യു വിദ്യാര്‍ഥികളും മനുഷ്യാവകാശ പ്രവര്‍ത്തകരും

ഹിന്ദുക്കളും പശുക്കളും ആപത്തിലാണ്

പട്ടിണിയും, തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധിയും

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, വര്‍ഗീയ സംഘര്‍ഷങ്ങള്‍, ജാതി അടിസ്ഥാനത്തിലുള്ള ആക്രമണങ്ങള്‍

മുകളിലെ ചോദ്യങ്ങളില്‍ ചുവന്ന നിറത്തില്‍ ഇറ്റാലിക്സില് നല്‍കിയ ഓപ്ഷനുകളാണ് നിങ്ങളുടെ ഉത്തരമെങ്കില്‍, നിങ്ങളൊരു അര്‍ബന്‍ നക്‌സലാണ്.

കടപ്പാട്: ദ ക്വിന്റ്‌

We use cookies to give you the best possible experience. Learn more