| Tuesday, 19th January 2021, 10:34 pm

'കുറഞ്ഞ ബഡ്ജറ്റില്‍ ഹൈ ക്വാളിറ്റിയില്‍ എങ്ങനെ പടം ചെയ്യാം,അതും 100 % പുതുമുഖങ്ങളെ വച്ച്'; ചര്‍ച്ചയായി മാരത്തോണ്‍ സംവിധായകന്റെ പോസ്റ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുറഞ്ഞ ബഡ്ജറ്റില്‍ ഡി.എസ്.എല്‍.ആര്‍ ക്യാമറ വെച്ച് ഹൈക്വാളിറ്റിയില്‍ സിനിമ പിടിക്കാന്‍ സാധിക്കുമോ ? സാധിക്കുമെന്നാണ് മാരത്തോണ്‍ എന്ന റിലീസ് ചെയ്യാന്‍ പോകുന്ന സിനിമയുടെ സംവിധായകനായ അര്‍ജുന്‍ അജിത്ത് പറയുന്നത്.

പരിമിതമായ ബജറ്റിലും ക്വാളിറ്റി, ടെക്‌നിക്കല്‍ ഇവയില്‍ കോമ്പ്രമൈസ് ചെയ്യാതെ, മികച്ച ഔട്ട്പുട്ട് ലഭിക്കുമെന്നാണ് അജിത്ത് പറയുന്നത്. 100 ശതമാനം പുതുമുഖങ്ങളെ വെച്ചാണ് അജിത്ത് മാരത്തോണ്‍ എന്ന സിനിമ ചെയ്തിരിക്കുന്നത്.

വിനീത് ശ്രീനിവാസന്‍ ആലപിച്ച, മാരത്തോണിലെ ‘ഒരു തൂമഴയില്‍..’ എന്നാരംഭിക്കുന്ന ഗാനം മേക്കിംഗിലെ മനോഹാരിത കൊണ്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ താന്‍ എങ്ങിനെയാണ് പരിമിതമായ ബഡ്ജറ്റില്‍ ക്വാളിറ്റി കുറയാതെ സിനിമ പിടിച്ചതെന്ന് വിശദീകരിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അര്‍ജുന്‍ അജിത്ത്.

ഏറെ നിര്‍മ്മാതാക്കളെ സമീപിക്കുകയും അവരില്‍ നിന്നും അനുകൂലവും പ്രതികൂലവുമായുള്ള പ്രതികരണങ്ങള്‍ ഏറ്റുവാങ്ങുകയും ഒടുവില്‍ പുതിയൊരു നിര്‍മ്മാതാവ് തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയപ്പോള്‍ ബഡ്ജറ്റ് വര്‍ദ്ധിപ്പിക്കാതെ തന്നെ തന്റെ സിനിമ പൂര്‍ത്തീകരിക്കുവാനായെന്നും അര്‍ജ്ജുന്‍ അജിത് പറയുന്നു.

അര്‍ജ്ജുന്‍ അജിതിന്‍റെ ഫേസ്ബുക്ക് പൂര്‍ണരൂപം:

ഒരു DSLR കാമറ ഉപയോഗിച്ച് എങ്ങനെ സിനിമാറ്റിക് ഫീല്‍ കൊണ്ടുവരാം ?
അത് വഴി എങ്ങനെ ഒരു നിര്‍മ്മാതാവിനെ സമീപിച്ചു അവര് പറഞ്ഞ ബജറ്റില്‍ Movie നിര്‍ത്താം ?
എന്റെ 92 മത്തെ പ്രൊഡ്യൂസര്‍ ആണ് മനോജേട്ടന്‍. തമിഴ് തെലുഗ് ഹിന്ദി മലയാളം തുടങ്ങി എല്ലാ ഇന്‍ഡസ്ട്രിയിലെയും പ്രൊഡക്ഷന്‍ കമ്പനിയെയും, പ്രൊഡ്യൂസഴ്‌സ് നെയും ഞാന്‍ അവസാന 4 വര്‍ഷംകൊണ്ട് കണ്ടിട്ടുണ്ട്.
എനിക്ക് പെര്‍ഫെക്ഷന്‍ വേണം.
അപ്പൊ അതിന് ഫണ്ട് വേണം.
ഷോര്‍ട് ഫിലിം ചെയ്ത് വന്ന ഒരു പുതിയ ഡയറക്ടര്‍ ന് ഒരളവില്‍ കൂടുതല്‍ ഫണ്ട് പ്രൊഡ്യൂസഴ്‌സ് തരില്ല.
അപ്പൊ അവര് തന്ന ഫണ്ടില്‍ എങ്ങനെ ഒരു കമ്പ്‌ലീറ്റ് സിനിമാറ്റിക് ഫീലില്‍ പടം ചെയ്യാം…?
ഇതായിരുന്നു കഴിഞ്ഞ ഒരു വര്‍ഷമായി ഞങ്ങള്‍ ചിന്തിച്ചതും വര്‍ക്ഔട് ചെയ്തതും.
ഏറ്റവും ആദ്യം വേണ്ടത് നമ്മളെ വിശ്വസിക്കുന്ന, നമ്മളുടെ കൂടെ നില്‍ക്കുന്ന, ക്വാളിറ്റിയില്‍ ഒരു കോംപ്രമൈസും ചെയ്യാത്ത ടെക്നിക്കല്‍ ടീം ആണ്. അത് എന്റെ കൂടെ ഉണ്ടായിരുന്നു. ഞാന്‍ ചെയ്ത ഷോര്‍ട്ഫിലിംസ് നോക്കിയാല്‍ മനസ്സിലാകും. കഥയ്ക്ക് ഉപരി ടെക്നിക്കല്‍ ഫീല്‍ നിങ്ങള്‍ക്ക് അതില്‍ കാണാന്‍ പറ്റും.

അപ്പൊ പറഞ്ഞുവന്നത് എങ്ങനെ കുറഞ്ഞ ബഡ്ജറ്റില്‍ ഹൈ ക്വാളിറ്റിയില്‍ പടം ചെയ്യാം.
അതും 100 %പുതുമുഖങ്ങളെ വച്ച്.
മനോജേട്ടന്‍ (പ്രൊഡ്യൂസര്‍) പറഞ്ഞ ഫണ്ടില്‍ എങ്ങനെ ക്വാളിറ്റി കൊണ്ടുവരും ?
ആദ്യം ഞാന്‍ ഓരോ ഡിപ്പാര്‍ട്‌മെന്റും ഡിവൈഡ് ചെയ്തു.
1. ഷിഫ്റ്റുകള്‍ അതികം വരാത്ത ലൊക്കേഷന്‍സ്
2 .റെമ്യൂണറേഷന്‍ വാങ്ങാതെ വര്‍ക്ക് ചെയ്യുന്ന ആര്ടിസ്റ്റ്കള്‍, വാടക കൊടുക്കാതെ വര്‍ക്ക് ചെയ്യാന്‍ പറ്റുന്ന ലൊക്കേഷന്‍സ്. ഫുഡ് ആന്‍ഡ് വാട്ടര്‍ etc
3 .പരമാവധി ദിവസം കുറച്ചുള്ള ചാര്‍ട്ടിങ്ങുകള്‍
Thanks Mr: Chief Ass : Afnas Latheef

ഏറ്റവും പ്രാധാനം ക്യാമറ
ഞങ്ങള്‍ കോവിഡ് സമയത്തു ക്യാമറാമാന്‍ വിഷ്ണു വും ഞാനും പല സ്ഥലത്തു നിന്നും ക്യാമറകളുടെ റെന്റ് എടുത്തു. വര്‍ക്കില്ലാതെ ഇരുന്ന സമയം ആയത് കൊണ്ട് റെന്റ് വളരെ കുറവായിരുന്നു മിക്ക ക്യാമെറ റെന്റല്‍ കമ്പനിയും തന്നത്. എന്നിട്ടും ഞങ്ങളുടെ ബഡ്ജറ്റില്‍ ഒതുങ്ങിയില്ല.
അങ്ങനെ RR Vishnu ആണ് പാനാസോണിക് DSLR യെ ക്കുറിച്ചു പറയുന്നത്.( Panaosnic Lumix S1H)
ഞങ്ങള്‍ ടെസ്റ്റ് അടിച്ചു.
കൊള്ളാം.
സിഗ്മയുടെ ഫുള്‍ഫ്രെയിം ലെന്‍സും ഉപയോഗിച്ച് ഞങള്‍ ഷൂട്ട് ചെയ്തു. ഇപ്പൊ Di ചെയ്ത ഔട്ട് കണ്ടപ്പോ ഞങ്ങള്‍ തന്നെ അതിശയപ്പെട്ടു.
പ്രൊഡ്യൂസര്‍ ഹാപ്പി
ഞങ്ങള്‍ ഹാപ്പി
ഞങളുടെ സോങ് കണ്ട ഒരുപാട് പേര് ഞങ്ങളോട് ചോദിച്ചു.
ഏതാ കാമറ ?
എങ്ങനെ DSLR ഇല്‍ ഇത്രയും ഔട്ട് കിട്ടി?
എങ്ങനെ ബജറ്റ് കുറച്ചു പടം ചെയ്തു ?
ഇതിനെല്ലാം ഒരു ശ്വാശ്വതമായിട്ടു എന്റെ ഈ സ്റ്റാറ്റസ് ഒരു പരിധിവരെ നിങ്ങള്‍ക്ക് മനസ്സിലാക്കി തരുമെന്നു വിശ്വസിക്കുന്നു…
99.9 ശതമാനവും DSLR ക്യാമറയില്‍ ഷൂട്ട് ചെയ്ത പടം. മിച്ചം വരുന്ന ശതമാനം INSPIRE-2 (ഹെലിക്യാം)
എല്ലാത്തിനും ഉപരി പണി അറിയുന്ന ക്യാമറാമാന്‍ വേണം. ഇല്ലെങ്കില്‍ Arri Alexa LF കൊടുത്താലും പടം ഹുതാ ഹവാ
അര്‍ജുന്‍ അജിത്
Thank you all for supporting us…??

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: ‘How to film in high quality on a low budget, with 100% newcomers’; Marathon movie director’s post become discussion

We use cookies to give you the best possible experience. Learn more