കൊച്ചി: കോളേജുകളില്‍ കൊടിമരങ്ങള്‍ സ്ഥാപിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് എങ്ങനെയാണ് അനുമതി നല്‍കുന്നതെന്ന് ഹൈക്കോടതി. കൊടിമരങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉണ്ടാക്കുന്നതുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൊടിമരങ്ങള്‍ സ്ഥാപിക്കാന്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു.
ജസ്റ്റിസ് രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം പറഞ്ഞത്. പന്തളം മന്നം ആയുര്‍വേദ കോളേജില്‍ സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കം ചെയ്യാന്‍ പൊലീസ് സംരക്ഷണം തേടി കോളേജ് അധികൃതര്‍ നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ആയുര്‍വേദ കോഓപ്പറേറ്റീവ് കോളേജിന്റെ കവാടത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കം ചെയ്യാനാണ് കോളേജ് അധികൃതര്‍ കോടതിയെ സമീപിച്ചത്.
കോളേജ് കവാടത്തിലെ കൊടിമരങ്ങള്‍ ബന്ധപ്പെട്ടവര്‍ നീക്കിയതായി ഹരജിക്കാരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ഓഫീസുകളിലും പരിസരങ്ങളിലുമടക്കം വിവിധ യൂണിയനുകള്‍ സ്ഥാപിക്കുന്ന കൊടിമരങ്ങളും ബാനറുകളും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.
Content Highlights: How to erect flagpoles in colleges: High Court