മുടിയ്ക്കു കളര്‍ ചെയ്താല്‍
Daily News
മുടിയ്ക്കു കളര്‍ ചെയ്താല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th July 2016, 2:20 pm

HAIRകളര്‍ ചെയ്ത മുടികള്‍ കാണാന്‍ നല്ല ഭംഗിയാണ്. എന്നാല്‍ നിങ്ങള്‍ കൃത്യമായി പരിപാലിച്ചില്ലെങ്കില്‍ ഈ ഭംഗി അധികകാലം നിലനില്‍ക്കില്ല. അതിനാല്‍ മുടിയ്ക്കു കളര്‍ ചെയ്യുന്നവര്‍ ഈ കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കുക

ഷാമ്പു ചെയ്യരുത്

കളര്‍ ട്രീറ്റ്‌മെന്റ് കഴിഞ്ഞ് മൂന്നുദിവസത്തിനുശേഷമേ ഷാമ്പു ഉപയോഗിക്കാന്‍ പാടുള്ളൂ. അത്രയും നാള്‍ കാത്തിരിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ഡ്രൈ ഷാമ്പു ഉപയോഗിക്കുക.

ശരിയായ കണ്ടീഷണര്‍ ഉപയോഗിക്കുക

നിങ്ങളുടെ മുടിയിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ കണ്ടീഷണര്‍ സഹായിക്കും. മുടിയ്ക്കു യോജിക്കുന്ന തരത്തിലുളള കണ്ടീഷണര്‍ തന്നെയാണ് നിങ്ങള്‍ ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്തണം.

ഹീറ്റ് ഉപയോഗിക്കരുത്

കളര്‍ ചെയ്തുകഴിഞ്ഞാല്‍ മുടിയില്‍ ഹീറ്റ് ഉപയോഗിക്കരുത്. ഹീറ്റ് മുടയിലെ ക്യുട്ടിക്കിളിനെ നശിപ്പിക്കുകയും കളര്‍ ഇളകാന്‍ കാരണമാകുകയും ചെയ്യും.

മുടി കൃത്യമായി വെട്ടുക

അറ്റം വരെ ഒരേ കളര്‍ ലഭിക്കണമെങ്കില്‍ സ്ഥിരമായി അറ്റം ട്രിം ചെയ്യണം. അറ്റം പിളരുന്നത് ഒഴിവാക്കാനും ഇത് സഹായിക്കും