|

ചൂടുള്ള കട്‌ലറ്റിനൊപ്പം കഴിക്കാന്‍ ടൊമാറ്റോ സോസ് റെഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടൊമാറ്റോ സോസ് ഇപ്പോള്‍ പല പലഹാരങ്ങളുടെയും സൈഡ്ഡിഷാണ്. പ്രിസര്‍വേറ്റീവ് ഉള്ള ടൊമാറ്റോ സോസ് ആണ് നമുക്ക് വിപണിയില്‍ ലഭിക്കുന്നത്. എന്നാല്‍ വീട്ടില്‍ തന്നെ നമുക്ക് തയ്യാറാക്കാവുന്നതാണ് ടൊമാറ്റോസോസ്.

ചേരുവകള്‍
തക്കാളി -1 കിലോ
പഞ്ചസാര – അരകപ്പ്
വിനാഗിരി -കാല്‍കപ്പ്
ജീരകം -1/2 റ്റീസ്പൂണ്‍
ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് -1.5 ടീസ്പൂണ്‍
സവാള -ഒന്ന്
ഏലക്കാ -നാലെണ്ണം
ഗ്രാമ്പൂ-5
കറുവപട്ട -1 മീഡിയം കഷണം
പെരുംജീരകം -അരടീസ്പൂണ്‍

തയ്യാറാക്കുംവിധം

കഴുകി വൃത്തിയാക്കിയ തക്കാളി വെള്ളത്തില്‍ പുഴുങ്ങിയെടുക്കുക.തൊലി അടര്‍ത്തിയെടുക്കാവുന്ന പരുവം ആയാല്‍ നല്ല തണുത്തവെള്ളത്തില്‍ മുക്കിവെക്കുക. ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം തക്കാളിയുടെ തൊലി കളഞ്ഞ് മിക്‌സിയില്‍ അരച്ച് പേസ്റ്റാക്കുക.
ഗ്രാമ്പൂ,കറുകപട്ട, പച്ചമുളക്,സവാള, ഏലക്ക,പെരുംജീരകം,ജീരകം എന്നിവ ചതച്ച് ,ഇഞ്ചി വെള്ളുതുള്ളി പേസ്റ്റും കൂടെ ചേര്‍ത്ത് ഒരു വൃത്തിയുള്ള തുണിയില്‍ കിഴി കെട്ടി എടുക്കുക. അടി കട്ടിയുള്ള പാന്‍ എടുുത്ത് തക്കാളി പേസ്റ്റ് ഒഴിച്ച് അടുപ്പത്ത് വെച്ച് ചെറുതീയില്‍ ഇളക്കികൊണ്ടിരിക്കുക. ഇതിനൊപ്പം നേരത്തെ തയ്യാറാക്കിയ കിഴി ഇടാന്‍ മറക്കരുത്.
കുറുകി വരുമ്പോള്‍ വിനാഗിരി പഞ്ചസാര ,പാകത്തിനു ഉപ്പ് ചേര്‍ത്ത് നന്നായി തിളച്ച് കുറുകുന്ന വരെ ഇളക്കുക .തുടര്‍ന്ന് കിഴി തക്കാളിപേസ്റ്റിലേക്ക് നന്നായി പിഴിയുക. നീര് മുഴുവനായി നന്നായി ഇളക്കി ചേര്‍ക്കുക. മൂന്ന് മിനിറ്റിന് ശേഷം അടുപ്പില്‍ നിന്ന് ഇറക്കിവെക്കാം. തക്കാളി സോസ് പൂര്‍ണമായും തണുത്ത് കഴിഞ്ഞാല്‍ റഫ്രിജറേറ്ററില്‍ കുപ്പിയിലാക്കി സൂക്ഷിക്കാം.

Video Stories