വിവിധങ്ങളായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ പലതും എളുപ്പത്തില്‍ കേടാകാന്‍ സാധ്യതയുണ്ട്. പൊടിയാണ് ഇക്കാര്യത്തിലെ പ്രധാന വില്ലന്‍. ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നും പൊടി, അണുക്കള്‍ എന്നിവയെ പുറന്തള്ളാനുള്ള ധാരാളം ഉപകരണങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. അവയില്‍ വിലക്കുറവുള്ളതും ഗുണമേന്മയേറിയതുമായ ചില ഉപകരണങ്ങള്‍ പരിചയപ്പെടൂ.
1. സ്‌ക്രീന്‍ വൈപ്‌സ്
നമ്മുടെ ഇലക്ട്രേണിക് ഉപകരണങ്ങളില്‍ ഭൂരിഭാഗവും സ്‌ക്രീന്‍ ഉള്ളവയാണ്. കംപ്യൂട്ടര്‍, ടിവി, ഫോണ്‍ എന്നിവയുടെ സ്‌ക്രീനുകളിലെല്ലാം പൊടി പിടിക്കാന്‍ സാധ്യതയും നിലനില്‍ക്കുന്നു. ഈ പൊടി ഉപകരണത്തിന്റെ ശരിയായ പ്രവര്‍ത്തനത്തെ ബാധിക്കുകയും ആയുസ് കുറയ്ക്കുകയും ചെയ്യും. എന്നാല്‍ പൊടിയെ കെട്ടുകെട്ടിക്കാനായി സ്‌ക്രീന്‍ വൈപ്പുകള്‍ ഉപയോഗിക്കാം.
ക്വാളിറ്റി ഏറിയതാണെങ്കില്‍ 500 രൂപ വിലവരുന്ന ഒരു കിറ്റില്‍ 200 വൈപ്പുകളാണ് ലഭ്യമാകുക. ഒരു പൊടി പോലും അവശേഷിപ്പിക്കാതെ തുടച്ചുമാറ്റാന്‍ ഇവ സഹായിക്കും. സ്‌ക്രീനുകളുടെ തിളക്കവും ആയുസ്സും കൂടുകയും ചെയ്യും. ഒരു തവണ ഉപയോഗിച്ച വൈപ്പ് കേടാകുന്നതുവരെ ഉപയോഗിക്കാം.
2. സ്‌ക്രീന്‍ ക്ലീനിങ് കിറ്റ്
സ്‌ക്രീന്‍ വൈപ്പിനുപുറമേ സ്‌ക്രീന്‍ ക്ലീനിങ് കിറ്റ് ചിലപ്പോള്‍ ആവശ്യമായി വന്നേക്കാം. 150 രൂപ മുതലുള്ള കിറ്റില്‍ ഒരു മൈക്രോഫൈബര്‍ ക്ലോത്ത്, സ്‌ക്രീന്‍ ക്ലീനിങ് ലിക്വിഡ് എന്നിവ ലഭിക്കും. ഈ ലിക്വിഡ് എല്ലാം സ്‌ക്രീനുകളിലുമപയോഗിക്കാം.
3. എയര്‍ ബ്ലോവറുകള്‍
സ്‌ക്രീനുകള്‍ക്കു പുറമേ ഏറ്റവും കൂടുതല്‍ പൊടിപിടിക്കാന്‍ സാധ്യതയുള്ള ഇടമാണ് കമ്പ്യൂട്ടര്‍ ക്യാബിനറ്റ്. ഇതിനുള്ളിലെ സി.പി.യു, ജി.പി.യു, ഹാര്‍ഡ് ഡ്രൈവ്, മദര്‍ബോര്‍ഡ് എന്നിവയ്‌ക്കെല്ലാം വലിയ ഭീഷണിയാണ് പൊടി. ഇവിടങ്ങളില്‍ നിന്നും പൊടി കളയാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് എയര്‍ ബ്ലോവര്‍. 300 മുതല്‍ 800 വരെ രൂപയ്ക്ക് ഇവ ലഭിക്കും.
പൊടി എയര്‍ ഉപയോഗിച്ച് ശക്തിയില്‍ വലിച്ചെടുക്കുകയാണ് എയര്‍ ബ്ലോവര്‍ ചെയ്യുന്നതെന്നതിനാല്‍ മദര്‍ ബോര്‍ഡിന്റെയും മറ്റും ഏറെ അടുത്ത് പിടിക്കാതിരിക്കാന്‍ ശ്രമിക്കണം. മാത്രമല്ല ഏത് ഉപകരണമാണോ ഇതുപയോഗിച്ച് ക്ലീന്‍ ചെയ്യുന്നത് അത് നിര്‍ബന്ധമായും പ്ലഗ് ഓപ് ചെയ്തിരിക്കണം. സെറ്റ് ടോപ് ബോക്‌സുകള്‍, കീബോര്‍ഡ്, ആംപ്ലിഫയര്‍, ഗെയിമിങ് കണ്‍സോള്‍, മള്‍ട്ടിമീഡിയ പ്രൊജക്ടര്‍, സ്പീക്കര്‍ ഗ്രില്‍സ് എന്നിവ ക്ലീന്‍ ചെയ്യാനും എയര്‍ ബ്ലോവര്‍ ഉപയോഗിക്കാം.
അടുത്തപേജില്‍ തുടരുന്നു
4. ക്യാമറ ബ്ലോവര്‍
പേരുപോലെ ക്യാമറ ക്ലീന്‍ ചെയ്യാനാണ് ഈ ഉപകരണം ആവശ്യമായി വരുന്നത്. ഡി.എസ്.എല്‍.ആര്‍ ക്യാമറകളുടെ ലെന്‍സ്, സെന്‍സര്‍ എന്നിവ വൃത്തിയാക്കാന്‍ ഇത് ഉപയോഗിക്കാം. 199 രൂപ മുതല്‍ ലഭ്യമാണ്.
ക്യാമറയുടെ സെന്‍സര്‍ താഴോട്ടിരിക്കുന്ന രീതിയില്‍ വച്ചാണ് ബ്ലോവര്‍ ഉപയോഗിക്കേണ്ടത്. എന്നാല്‍ ബ്ലോവറിന്റെ നോസില്‍ സെന്‍സറില്‍ സ്പര്‍ശിക്കാതെ അല്‍പ്പം അകലം വിട്ടുവേണം പ്രവര്‍ത്തിപ്പിക്കാന്‍.
5. ലെന്‍സ് പെന്‍
ക്യാമറയുടെ ലെന്‍സ് ക്ലീന്‍ ചെയ്യാന്‍ തന്നെയാണ് ലെന്‍സ് പെന്നും ഉപയോഗിക്കുന്നത്. 300 രൂപ മുതല്‍ ലഭ്യമാണ്. ഡി.എസ്.എല്‍.ആര്‍ ക്യാമറയ്ക്കു പുറമേ കോംപാക്റ്റ് ക്യാമറകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍ എന്നിവ ക്ലീന്‍ ചെയ്യാനും ഈ ഉപകരണം ഉപയോഗിക്കാം. ലെന്‍സ് പെന്നിന്റെ മറ്റേ അറ്റത്ത് കാര്‍ബണ്‍ ക്ലീനിങ് കോംപൗണ്ടും ലഭ്യമാണ്. നടുക്കുനിന്നും തുടങ്ങി വട്ടത്തില്‍ ക്ലീന്‍ ചെയ്യുന്നതാണ് നല്ലത്.
6. സൈബര്‍ ക്ലീന്‍
കീബോര്‍ഡുകള്‍ ക്ലീന്‍ ചെയ്യാനാണ് ഇത് ഉപയോഗിക്കുന്നത്. വിഷാംശം ഇല്ലാത്ത ജെല്‍ രൂപത്തിലുള്ള സൈബര്‍ ക്ലീന്‍, റിമോട്ട്, സ്പീക്കര്‍ ഗ്രില്‍സ്, കീബോര്‍ഡുകള്‍, ഫോണ്‍ കീപാഡ് എന്നിവ ക്ലീന്‍ ചെയ്യാന്‍ ഉപയോഗിക്കാം.പൊടി മാത്രമല്ല കീബോര്‍ഡുകളിലെ അണുക്കളെയും ഇത് ഇല്ലാതാക്കും. പാക്കറ്റിന് 300 രൂപയാണ് വില.
7. കംപ്രസ്സ്ഡ് എയര്‍ ക്യാന്‍
എയര്‍ ബ്ലോവറുകള്‍ക്കു പകരം വൈദ്യുതുിയുടെ സഹായമില്ലാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഉപകരണമാണ് ഇത്. സ്േ്രപ പെയിന്റ് ക്യാന്‍ പോലെ തോന്നിപ്പിക്കുന്ന ഈ ഉപകരണം 300 രൂപ മുതല്‍ ലഭ്യമാണ്.