| Wednesday, 18th September 2019, 12:01 am

വണ്ടിയുടെ മഴക്കാല ചെക്കപ്പ് മറക്കല്ലേ? അപകടങ്ങളൊഴിവാക്കാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഴക്കാലത്ത് വാഹന അപകടങ്ങള്‍ വര്‍ധിക്കുന്ന ഒരു കാലംകൂടിയാണ്. കാരണം മറ്റൊന്നുമല്ല മഴ കുത്തിയൊലിച്ച് പെയ്യുമ്പോള്‍ നമ്മുടെ ഡ്രൈവിങ്ങിലും വാഹനത്തിലുമൊക്കെ ശ്രദ്ധ ചെലുത്തേണ്ട ചില കാര്യങ്ങളുണ്ട്. അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ താഴെ പറയുന്നു

മഴ കനത്തുപെയ്യുമ്പോള്‍ ടൂവീലര്‍ യാത്ര മാറ്റിവെക്കുക. യാത്രക്കിടയില്‍ മഴ പെയ്താല്‍ നിര്‍ബന്ധമായും മഴ അല്പ്പം ശമിക്കും വരെ എവിടെയെങ്കിലും കയറി നില്‍ക്കുക

മഴയുണ്ടെങ്കില്‍ രാത്രി കാലങ്ങളില്‍ ഒറ്റയ്ക്കുള്ള ഡ്രൈവിങ് ഒഴിവാക്കുക

സ്ഥിരമായി പോകുന്ന റോഡ് അല്ലാത്തപക്ഷം റോഡില്‍ ഗട്ടറുകളുണ്ടോ എന്ന് സൂക്ഷിച്ച് തന്നെ പോകുക.

വാഹനങ്ങള്‍ക്ക് മഴക്കാല ചെക്കപ്പ് നിര്‍ബന്ധമാണ്. ബ്രേക്ക്,. വിന്റ് ഷീല്‍ഡ്,വൈപ്പര്‍,ടയറുകള്‍,ഹെഡ്‌ലൈറ്റ് എന്നിവ ശരിയായ രീതിയിലാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. കേടായ പാട്‌സുകള്‍ ഉടന്‍ മാറ്റിയിടുക.

വെള്ളം കയറി എഞ്ചിന്‍ കേടാകാനുള്ള സാധ്യതകള്‍ തള്ളികളയാതിരിക്കുക.

വെള്ളക്കെട്ടിലൂടെ വണ്ടി ഓടിക്കുമ്പോള്‍ റോഡിന്റെ ഉപരിതലവുമായുള്ള സമ്പര്‍ക്കം ഇല്ലാതായാല്‍ വാഹനം നിയന്ത്രണാതീതമായി തെന്നി നീങ്ങിയേക്കാം. ഇത് അപകടമുണ്ടാക്കിയേക്കാം.

കനത്തമഴയുള്ള സമയത്ത് സഡന്‍ ബ്രേക്ക് ഒഴിവാക്കുകയും പതുക്കെ പോവുകയും ചെയ്യുക

മഴയത്ത് ഹെഡ് ലൈറ്റ് ഇല്ലാതെ യാത്ര ചെയ്യരുത്

സാധാരണ വാഹനങ്ങള്‍ തമ്മില്‍ പാലിക്കുന്നതിനേക്കാള്‍ അകലം മഴക്കാലത്ത് ഉണ്ടാവേണ്ടതാണ്. പെട്ടെന്നുണ്ടാവുന്ന അപകടങ്ങള്‍ ഒഴിവാക്കാം

We use cookies to give you the best possible experience. Learn more