മേക്കപ്പ് ഇട്ടാലുള്ള പ്രധാന പ്രശ്നം അത് മേക്കപ്പ് ആണെന്ന് വളരെ എളുപ്പത്തിൽ മറ്റുള്ളവർക്ക് മനസിലാകും എന്നതാണ്. ഇതിനു പ്രതിവിധി എന്നോണം പുതിയൊരു ‘മേക്കപ്പിടൽ’ രീതിയുമായി രംഗത്തെത്തിയിരിക്കുകയാണ് സൗന്ദര്യവിദഗ്ധർ. ‘ന്യൂഡ് മേക്കപ്പ്’ അഥവാ ‘നോ മേക്കപ്പ്’ എന്നാണു ഈ രീതിയുടെ പേര്.
ഇതുവഴി മേക്കപ്പ് ചെയ്തു എന്ന് തോന്നിക്കുന്ന മേക്കോവറുകളെല്ലാം മാറുകയാണ്. തങ്ങളുടെ സ്വാഭാവിക ഭംഗിയെ എടുത്തുകാട്ടുന്ന ഇത്തരം രീതിയിലുള്ള മേക്കപ്പുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. മേക്കപ്പ് ഉണ്ടോ എന്നു പോലും സംശയം തോന്നുന്ന തരത്തിലുള്ള ലുക്കാണ് ഈ പുതിയ മേക്കപ്പ് രീതിയിലൂടെ ലഭിക്കുക.
ഈ ലുക്ക് നേടുന്നതിനുള്ള വഴി ലളിതമാണ്. മോയിസ്ചറൈസര്‍ ഇട്ട ശേഷം ഫൗണ്ടേഷന്‍ ഇടുക. അധികം വിയര്‍ത്തൊലിക്കാത്ത തരം ഫൗണ്ടേഷന്‍ വേണം തെരഞ്ഞെടുക്കാന്‍. അതിനുശേഷം കണ്‍സീലര്‍ കൊണ്ട് പാടുകള്‍ മറയ്ക്കുക. കോംപാക്ട് ഇടുക. കവിളില്‍ ബ്ലഷ് ഇടുക. ബ്ലഷ് ഉപയോഗിക്കുന്നത് മുഖത്തിനു തുടിപ്പ് തോന്നിക്കും. ചര്‍മത്തിൻ്റെ ടോണിനു ചേരുന്ന ബ്ലഷ് ഉപയോഗിക്കണം.
സ്‌കിന്‍ ടോണിനോട് ബ്‌ളെന്‍ഡ് ചെയ്തിരിക്കണം ബ്ലഷ്. പക്ഷേ, അധികം ബ്രൈറ്റ് ആവരുത്. കണ്ണിൻ്റെ മേക്കപ്പ് ചെയ്യുക. ന്യൂഡ് മേക്കപ്പിന് ഷിമ്മറി ഷാഡോസ് ആണ് വേണ്ടത്. അധികം ബ്രൈറ്റ് ഐ ഷാഡോ ഇടരുത്. നേര്‍ത്ത ഷേഡിലുള്ള ലിപ്‌സ്റ്റിക് അണിയുക. ചുണ്ടുകള്‍ വളരെയധികം മാറ്റ് ഫിനിഷോ ഗ്ലോസിയോ ആകരുത്. ലിപ്ബാം ഇട്ടിട്ട് ചുണ്ടില്‍ ന്യൂഡ് ഷെയ്ഡുള്ള ലിപ്‌സ്റ്റിക് പുരട്ടുക. ഇങ്ങനെ ചെയ്യുമ്പോൾ അധികം ആയാസമില്ലാതെ ‘നാച്ചുറൽ ബ്യുട്ടി’ ലുക്ക് കൈവരിക്കാൻ സാധിക്കും.