| Saturday, 26th May 2018, 4:53 pm

ക്ഷമിക്കണം, മുകളിലെ സ്ഥലമത്രയും കാലിയാണ്...; കോബ്രപോസ്റ്റ് വെളിപ്പെടുത്തല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ക്ഷമിക്കണം, മുകളിലെ സ്ഥലമത്രയും കാലിയാണ്…

ബി.ജെ.പിയ്ക്കു വേണ്ടി രാജ്യത്ത് വര്‍ഗീയ ധ്രുവീകരണത്തിനും കലാപം സൃഷ്ടിക്കാനും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സ്വാധീനിക്കാനും ഇന്ത്യയിലെ മുന്‍നിര മാധ്യമങ്ങള്‍ കോടികള്‍ ആവശ്യപ്പെട്ടെന്ന് വീഡിയോ തെളിവുകളടക്കം കോബ്രാപോസ്റ്റിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നത് ഇന്നലെയാണ്.

ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുകയും ചെയ്യാമെന്ന് ഇന്ത്യയിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍ സമ്മതിക്കുന്നതായിരുന്നു വീഡിയോ റിപ്പോര്‍ട്ട്.

ആര്‍.എസ്.എസുമായി ബന്ധമുള്ള ആളുകളാണ് തങ്ങളെന്ന് ചില മാധ്യമപ്രവര്‍ത്തകര്‍ സ്റ്റിങ് ഓപ്പറേഷനില്‍ തുറന്നു പറയുകയും ചെയ്തിരുന്നു. ബി.ജെ.പിയ്ക്കായി ക്യാംപെയ്ന്‍ ചെയ്യാന്‍ തങ്ങള്‍ക്ക് സന്തോഷമേയുള്ളു എന്നായിരുന്നു പലരുടെയും പ്രതികരണം.

പക്ഷേ, നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ ദേശീയ പത്രങ്ങള്‍ക്കൊന്നും ഇതൊരു വാര്‍ത്ത ആയി തോന്നിയില്ല എന്നതാണ് സത്യം. ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യന്‍ എക്‌സ്പ്രസ്, ഹിന്ദു തുടങ്ങിയ പ്രമുഖ മാധ്യമങ്ങളൊന്നും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

ഡൂള്‍ന്യൂസ് ഇത് സംബന്ധിച്ച് പോസ്റ്റ് ചെയ്ത വാര്‍ത്തകളുടെ ലിങ്ക്:

1. ഈ പത്രങ്ങളാണ് ബി.ജെ.പിക്ക് തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വര്‍ഗീയത സൃഷ്ടിക്കുന്ന വാര്‍ത്ത നല്‍കാമെന്നേറ്റത്: കോബ്രാ പോസ്റ്റ് അന്വേഷണ റിപ്പോര്‍ട്ട് കാണാം 26-5-182.

2.പണം നല്‍കിയാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയത പരത്താം; കോബ്രോ പോസ്റ്റിന്റെ ഓപ്പറേഷന്‍ 136 ല്‍ കുടുങ്ങി രാജ്യത്തെ പ്രമുഖമാധ്യമങ്ങള്‍  25-5-2018

3.പേ.ടി.എം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ബി.ജെ.പിയുടെ അജണ്ടകള്‍ക്കായി നല്‍കാറുണ്ട്; കോബ്ര പോസ്റ്റിന്‍റെ സ്റ്റിംഗ് ഓപറേഷനില്‍ കുടുങ്ങി പേ.ടി.എം തലവന്‍ (വീഡിയോ) 25-5-18

കോബ്രാ പോസ്റ്റിന്റെ വാര്‍ത്തകളും വീഡിയോകളും ഇവിടെ കാണാം cobrapost.com

ഈ വാര്‍ത്തയുടെ ആശയം ദി വയ്‌റില്‍ നിന്ന്

Latest Stories

We use cookies to give you the best possible experience. Learn more