ഇന്നത്തെ യുവതലമുറയില്‍പെട്ട പുരുഷന്‍മാരില്‍ അക്രമവാസന കൂടാനും സ്ത്രീയോട് ലൈംഗികപരമായി പെരുമാറാനും പ്രചോദനമാകുന്നത് പരസ്യചിത്രങ്ങളാണെന്ന് പഠനം. []
കാനഡയിലെ മാനിടോബ സര്‍വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. 527 പ്രിന്റ് മാഗസിലെ പരസ്യചിത്രങ്ങളാണ് ഇതിനായി ശേഖരിക്കപ്പെട്ടത്. യു.എസിലെ പുരുഷന്‍മാര്‍ സ്ഥിരമായി വായിക്കാറുള്ള മാഗസിനുകളാണ് ഇവ.
പ്രസ്തുത മാഗസിനുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പരസ്യചിത്രങ്ങളില്‍ 57 ശതമാനവും സ്ത്രീയുടെ നഗ്നതയാണ് കാണിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ കാണുന്നതിലൂടെ പുരുഷന്‍മാരില്‍ സ്ത്രീയോടുള്ള കാഴ്ചപ്പാട് മാറുമെന്നും അവരെ ഏതുവിധേനയും അക്രമിക്കാനും ലൈംഗികപരമായി ഉപയോഗിക്കുവാനുമുള്ള മാനസികാവസ്ഥ ഉടലെടുക്കുമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്.
മാഗസിനുകളിലെ ഉള്ളടക്കം എന്തെന്നറിഞ്ഞോ അതില്‍ എന്തെല്ലാം ഉള്‍പ്പെടുത്തിയെന്നോ മാഗസിനുകള്‍ വാങ്ങുന്നവര്‍ ചിന്തിക്കുന്നില്ല. സ്ത്രീയെ നഗ്നയായി ചിത്രീകരിച്ചിരിക്കുന്ന കവര്‍ പേജ് മാത്രം കണ്ടാണ് പലരും മാഗസിനുകള്‍ വാങ്ങുന്നത്.
പരസ്യത്തിനായി തന്നെ ഇത്തരത്തിലുള്ള മാഗസിനുകള്‍ വലിയൊരു ഭാഗം തന്നെ ഒഴിച്ചിടുന്നെന്നും മാഗസിനിലെ ലേഖനങ്ങളേക്കാള്‍ പ്രാധാന്യം പരസ്യചിത്രങ്ങള്‍ക്കാണ് നല്‍കുന്നതെന്നും സര്‍വേ പറയുന്നു.
താരതമ്യേന പണവും വിദ്യാഭ്യാസവും കുറവുള്ള വ്യക്തികള്‍ക്കാണ് ഇത്തരം മാഗസിനുകളോട് താത്പര്യം കൂടുതലുള്ളതെന്നും വ്യക്തമാകുന്നു.
യുവാക്കളുടെ സ്വഭാവത്തെ നിര്‍ണയിക്കാനും ലൈംഗികപരമായി അവരുടെ അറിവിനെ സ്വാധീനിക്കാനും മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും സര്‍വേ വ്യക്തമാക്കുന്നു.
യുവാക്കളുടെ വിശ്വാസസങ്കല്‍പ്പങ്ങളേയും നിലപാടുകളേയും ഏറെ സ്വാധീനിക്കുന്ന് ഇത്തരം മാഗസിനുകളും പരസ്യചിത്രങ്ങളുമാണ്. ഇവ വായിക്കുന്നത് മൂലം തെറ്റായ ധാരണകളും ചിന്തകളും മാത്രമേ അവരുടെ മനസില്‍ നിറയുകയുള്ളൂ.
പരസ്യചിത്രങ്ങള്‍ കണ്ട് തന്റെ തന്നെ ശരീരത്തോട് താത്പര്യമില്ലാതാകുന്ന ഒരുപറ്റം പെണ്‍കുട്ടികളുണ്ടെന്നും പഠനം പറയുന്നു. പരസ്യചിത്രങ്ങള്‍ക്ക് പരിഗണിക്കുമ്പോള്‍ സ്ത്രീയുടെയത്ര തന്നെ പുരുഷനെ മാഗസിനുകള്‍ ഫോക്കസ് ചെയ്യുന്നില്ലെന്നും പഠനത്തില്‍ വ്യക്തമാകുന്നു.