മൊബൈല്‍ ഉള്ള ഒരു പെണ്‍കുട്ടിയോട് ആരോഗ്യകരമായി, അവളുടെ കാമനകളെയും നിശ്ചയങ്ങളെയും മാനിച്ചുകൊണ്ട് എങ്ങനെ ഇടപെടണമെന്ന് സ്വന്തം ആണ്‍മക്കളോട് എങ്ങനെ പറഞ്ഞുകൊടുക്കും എന്നതാണ് രക്ഷിതാക്കളുടെ തലവേദനയാകേണ്ടത്. “ദൃശ്യ”ത്തിലും “ഷട്ടറി”ലും ഉള്ള കുമാരി-കുമാരന്മാരേയും അവര്‍ക്ക് താന്താങ്ങളുടെ രക്ഷിതാക്കളോടുള്ള ബന്ധങ്ങളേയും ബാര്‍ഗെയിനിങ്ങളുകളേയും കുറിച്ച്
വ്യത്യാസങ്ങളെക്കുറിച്ച് (ഷട്ടറിലേത് ടീനേജ് മൊബൈല്‍ ഉപയോഗം പോസിറ്റിവായും ദൃശ്യത്തിലേത് നെഗറ്റീവായും) രണ്ടു മിനിട്ട് മനസ്സില്‍ സങ്കല്പിക്കുക.
സംവിധാനം: റോഷന്‍ ആന്‍ഡ്രൂസ്
രചന: ബോബി സഞ്ജയ്
നിര്‍മാണം: ലിസ്റ്റിന്‍ സ്റ്റീഫന്‍
അഭിനേതാക്കള്‍: മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, കനിഹ, ലാലു അലക്‌സ്
സംഗീതം:ഗോപീ സുന്ദര്‍
ഛായാഗ്രഹണം: ജോമോന്‍ ടി ജോണ്‍
നിര്‍മാണം: മനോജ് മേനോന്‍
സിനിമാ നിരൂപണം / ദിലീപ് രാജ്
ഫേസ്ബുക്ക് സ്റ്റാറ്റസ്
ഇഷടപ്പെട്ടത് : മഞ്ജു വാരിയര്‍
സിദ്ധാന്തം : (സഖാവ് സിസേക്കില്‍ നിന്ന് ഒരു ചെറിയ സ്വയം സഹായ ലോണ്‍ സഹിതം)
കേരള മധ്യ വര്‍ഗ്ഗ സവര്‍ണ സംസ്‌കാരവും സമ്പദ് വ്യവസ്ഥയും പരിസ്ഥിതിക്കോ സ്ത്രീ സ്ഥിതിക്കോ നല്ലതിനല്ല എന്നറിയാം നമുക്ക്. അതില്‍ കുറ്റബോധം ഉണ്ട്. കുറ്റബോധത്തിന്റെ ഉള്ളില്‍ നിന്നിറങ്ങാതെ , കുടുംബത്തില്‍ നിന്നിറങ്ങാതെ, എന്തേലും “നല്ല” കാര്യങ്ങള്‍ ചെയ്യാന്‍ മധ്യ വര്‍ഗ്ഗക്കാര്‍ക്ക് നല്ല ഇഷ്ടാണ്. ഓര്‍ഗാനിക് കൃഷി പോലെ. “ഔദ്യോഗിക ” (= ഉദ്യോഗത്തിലെ ഉയര്‍ച്ച ) സ്ത്രീശാക്തീകരണം പോലെ.
നമ്മള്‍ നല്ലത് ചെയ്യുന്നു എന്ന വ്യാജേന നമ്മള്‍ സ്വയം അഭിനന്ദിക്കുകയും സന്തോഷിക്കുകയും, പരിസ്ഥിതി വിനാശകവും സ്ത്രീ വിരുദ്ധവും ആയ സമ്പദ്, കുടുംബ ഘടനകളെ ഒന്ന് കൂടി ഉറപ്പിക്കുകയും ചെയ്യുന്നു.
ഈ സിനിമയിലെ ആണുങ്ങളെ നോക്ക്. (മഞ്ചു വാരിയരെ നോക്കിയ ശേഷം മതി, തീര്‍ച്ചയായും!) ആകപ്പാടെ ജയകൃഷ്ണന്‍ എന്ന ഒരാള്‍ ഉണ്ട്, വ്യത്യസ്തനായി.. അവരെ, ഒന്ന് താരതമ്യം ചെയ്യൂ, ഉദാഹരണത്തിന്, സ്പിരിറ്റിലെ ആണുങ്ങളുമായി … ഡയ്‌വോഴ്‌സിനു ശേഷം നാലു മനുഷ്യര്‍ ഇടപെടുന്നതിലെ സാധ്യതകള്‍, മറ്റൊരു ഏര്‍പ്പാട് സാധ്യമാണ് എന്ന് കാണിക്കുന്നതാണ്, പടം എത്ര പൊട്ട ആയാലും.
കുഞ്ചാക്കോ ബോബന്‍ ഈ പടത്തില്‍ ഒരു ഡയ്‌വോഴ്‌സിനുഎപ്പോള്‍ വേണെമെങ്കിലും ഇട വരുത്താന്‍ ഇട ഉണ്ടെങ്കിലും, അവസാനം വരെ (എല്ലാം ഭദ്രമായി) അങ്ങനെ കാക്കുന്നത്, സംവിധായകന്‍ മുന്‍കൂട്ടി ഉറപ്പു കൊടുത്തത് കൊണ്ട് മാത്രമാകാനെ തരമുള്ളൂ.
അതെ, നമ്മള്‍ക്ക് വേണം പരിസ്ഥിതി, സ്ത്രീ സൗഹൃദം, “കുടുംബ ശ്രീ” തകരാതെ !
ഫേസ്ബുക്ക് സ്റ്റാറ്റസിനു ശേഷമുള്ള വീണ്ടും വിചാരം
കുമാരിമാര്‍ക്ക് മൊബൈല്‍ വാങ്ങിക്കൊടുക്കരുത് എന്ന ഉപദേശവും പതിമൂന്നുകാരിയെ അമ്മയ്‌ക്കേ വളര്‍ത്താനാവൂ എന്ന ഉദ്വേഗവും ഒരേ ഉറവയില്‍ നിന്ന് വരുന്നതാണ്. ബന്ധങ്ങളുടെ ക്വാളിറ്റിയെപ്പറ്റി സങ്കല്പിക്കാന്‍ പോലും പറ്റാത്ത ഭാവനാദാരിദ്ര്യവും സ്‌ത്രൈണ-ലൈംഗികതയെക്കുറിച്ചുള്ള സാംസ്‌കാരികഭീതിയുമാണത്.
മധ്യവയസ്സിന്റെ മറുപുറമാണോ ടീനേജ്? മധ്യവയസ്സുകാരിയുടെ ഉത്കണ്ഠകള്‍ പോലെത്തന്നെ ശ്രദ്ധയര്‍ഹിക്കുന്നു കുമാരിമാരെക്കുറിച്ചുള്ള ഉത്കണ്ഠകളും.
എന്‍.പി ഹാഫിസ് മുഹമ്മദ് അടുത്തിടെ വനിതയിലോ ഗൃഹലക്ഷ്മിയിലോ ഒരു കുറിപ്പെഴുതിയതു വായിച്ചിരുന്നു, മകളുമായി ആര്‍ത്തവത്തെപ്പറ്റി സംസാരിക്കാനിടവന്ന സന്ദര്‍ഭം. ബന്ധങ്ങളില്‍ നിന്നെല്ലാമടര്‍ത്തി മാറ്റി ഒറ്റയ്ക്ക് ഒരു കുമാരിയെ സംരക്ഷിക്കുന്നതും, ഒറ്റയ്ക്ക് ഒരു മധ്യവയസ്‌കയെ ശാക്തീകരിക്കുന്നതും സാമൂഹ്യമായ ഭാവനാ ദാരിദ്ര്യത്തിന്റെ ഫലമാണ്. അച്ഛന്മാര്‍ ഇത്രയ്ക്ക് ഒരശ്ലീല പദമോ?
അടുത്തപേജില്‍ തുടരുന്നു
“നല്ല” പച്ചക്കറി മാത്രം മതിയോ? നല്ല മീനും ഇറച്ചിയും വേണ്ടേ? അല്ല, വേണ്ടേ? അതു സ്‌പോണ്‍സര്‍ ചെയ്യാന്‍ അയ്യരോ ഉണ്ടാക്കാന്‍ നമ്പൂതിരിയോ വരില്ലേ?
ബലാല്‍സംഗത്തെ സാധാരണവത്കരിക്കുന്ന, ഒരു അക്രമോത്സുക പുരുഷാഖ്യാന ലോജിക്ക് മലയാള സിനിമയുടെ കൊടിയടയാളമാണ്. “നടന്‍” മുതല്‍ “പാപ്പിലിയോ ബുദ്ധ” വരെ ഇതു കാണാം.
“ഹൗ ഓള്‍ഡ് ആര്‍ യു”വില്‍ ഇതേപോലെ ചില വയലന്‍സ് ആഖ്യാനപരിഹാരം ആവശ്യമില്ലാതെ “വെറുതെ വിടപ്പെടു”ന്നുണ്ട്. ഭര്‍ത്താവിന് അഭിമാനിക്കാവുന്ന സ്വത്ത് എന്നതില്‍ക്കവിഞ്ഞ ഗുണനിലവാരമൊന്നും സിനിമ നല്‍കുന്ന ആഖ്യാനപരിഹാരം- “ഔദ്യോഗിക സ്ത്രീശാക്തീകരണം” – അനുവദിക്കുന്നില്ല. ഭര്‍ത്താവിന്റെ വൈകാരിക-വാചികാക്രമങ്ങള്‍, അപമാനിക്കലുകള്‍ ഒക്കെ നീക്കുപോക്കുകൂടാതെ നീക്കിവെച്ച് ഒറ്റയ്ക്ക് ശക്തിയാര്‍ജ്ജിക്കുന്ന ഒരാള്‍. ഒടുവില്‍ ശക്തിശൂന്യനായ ഭര്‍ത്താവിനെയല്ല നമുക്കു കിട്ടുന്നത്. ശക്തിസ്വരൂപിണിയെ പ്രതി അഭിമാനിക്കുന്ന സ്വത്തുടമസ്ഥനെ തന്നെയാണ്.
മനുഷ്യര്‍ തന്മാത്രകളല്ല. എല്ലായ്‌പ്പോഴും മറ്റൊരാളുമായുള്ള ബന്ധത്തിന്റെ സന്ദര്‍ഭത്തിലാണ് ഓരോ ആളും സ്വയം കണ്ടെത്തുന്നത്. ബന്ധങ്ങളുടെ നിലവാരം മാറാതെയും ഇടപെടലിന്റെ സാമൂഹ്യമായ ഇടങ്ങള്‍, വികസ്വരമാവാതെയുള്ള സ്ത്രീസുരക്ഷയോ ശാക്തീകരണമോ “മോറലിസ്റ്റിക്” ആയിരിക്കും.
മൊബൈല്‍ ഉള്ള ഒരു പെണ്‍കുട്ടിയോട് ആരോഗ്യകരമായി, അവളുടെ കാമനകളെയും നിശ്ചയങ്ങളെയും മാനിച്ചുകൊണ്ട് എങ്ങനെ ഇടപെടണമെന്ന് സ്വന്തം ആണ്‍മക്കളോട് എങ്ങനെ പറഞ്ഞുകൊടുക്കും എന്നതാണ് രക്ഷിതാക്കളുടെ തലവേദനയാകേണ്ടത്. “ദൃശ്യ”ത്തിലും “ഷട്ടറി”ലും ഉള്ള കുമാരി-കുമാരന്മാരേയും അവര്‍ക്ക് താന്താങ്ങളുടെ രക്ഷിതാക്കളോടുള്ള ബന്ധങ്ങളേയും ബാര്‍ഗെയിനിങ്ങളുകളേയും കുറിച്ച,് വ്യത്യാസങ്ങളെക്കുറിച്ച് (ഷട്ടറിലേത് ടീനേജ് മൊബൈല്‍ ഉപയോഗം പോസിറ്റിവായും ദൃശ്യത്തിലേത് നെഗറ്റീവായും) രണ്ടു മിനിട്ട് മനസ്സില്‍ സങ്കല്പിക്കുക. മൊബൈല്‍ ഫോണിനെ അങ്ങു മറന്നേക്ക്!
എന്നിട്ട്,
നിയോലിബറലിസത്തിന്റെ പ്രാരംഭഘട്ടത്തില്‍ ഇറങ്ങിയ അനിയത്തിപ്രാവിലേക്ക് ഒന്നു റിവേഴ്‌സ് എടുക്കാം. പ്രേമിച്ച് ഇറങ്ങിപ്പോവാനൊന്നും തയ്യാറല്ല, അച്ഛനമ്മമാരുടെ “അനുഗ്രഹ”ത്തോടെ (=ബൈക്ക്, പണം, സ്വത്ത്) മാത്രമേ പ്രേമപൂര്‍ത്തിയായാലും വേണ്ടൂ എന്ന ട്രെന്‍ഡ് തുടങ്ങിവെച്ച ഒരു സിനിമയാണല്ലോ അത്. “ഹൗ ഓള്‍ഡ് ആര്‍ യൂ” ഏതാണ്ടതിനു സമാനമായ മറ്റൊരു ഘട്ടത്തെ വിളംബരം ചെയ്യുന്നു. കുടുംബത്തൂന്ന് ഇറങ്ങിപ്പോവാനൊന്നും ഞങ്ങളില്ല, കൂടുതല്‍ ശക്തരായി മാനവും സ്വത്തുമുണ്ടാക്കി ഭര്‍ത്താവിനേം മക്കളേം പൂര്‍വ്വാധികം അഭിമാനപൂരിതമാക്കി “കുടുംബപരിപാലനം, പരിസ്ഥിതി സൗഹൃദപരമായി” എന്ന സന്ദേശത്തിന്റെ ലോഞ്ച്.
സാമ്പാര്‍നാറ്റവും മീന്‍മണവും
ടി.കെ.രാമചന്ദ്രന്‍ ആണ് എഴുതിയത് കുറെക്കാലം മുമ്പ്; എന്നു വെച്ചാല്‍ ഭക്ഷണത്തിന്റെ പ്രത്യയശാസ്ത്രത്തെക്കുറിച്ചൊന്നും ചര്‍ച്ച തുടങ്ങിയിട്ടില്ലാത്തകാലത്ത്. മലപ്പുറത്തെ ഹോട്ടലുകളിലെ മീന്‍നാറ്റം നാറ്റവും വെജിറ്റേറിയന്‍ ഹോട്ടലുകളിലെ സാമ്പാറിന്റെയും ഇലയുടെയുമൊക്കെ അതിനേക്കാള്‍ ദുസ്സഹമായ നാറ്റം നാറ്റമല്ലാതെയും മനസ്സില്‍ പതിയുന്നതിന്റെ മാനസികപരിസ്ഥിതി- തുലനത്തെപ്പറ്റി വര്‍ഗ്ഗീയമായ ഒരബോധത്തില്‍ മാത്രമേ അത്തരത്തിലുള്ള മനോ-പരിസ്ഥിതി പതിയുകയുള്ളൂ.
“നല്ല” പച്ചക്കറി മാത്രം മതിയോ? നല്ല മീനും ഇറച്ചിയും വേണ്ടേ? അല്ല, വേണ്ടേ? അതു സ്‌പോണ്‍സര്‍ ചെയ്യാന്‍ അയ്യരോ ഉണ്ടാക്കാന്‍ നമ്പൂതിരിയോ വരില്ലേ?
ശ്യാമള പോലും ചിന്താവിഷ്ടയായി മൂലക്കിരിക്കുകയായിരുന്നില്ല. സാമ്പത്തിക സുരക്ഷിതത്വം നേടി, ഭര്‍ത്താവില്ലാതെ നില്‍ക്കാന്‍ ശക്തി നേടുകയായിരുന്നു. മക്കളെ സ്വാധീനിച്ച് കഷ്ടപ്പെട്ട് ശുപാര്‍ശ പാടിച്ചിട്ടേ “അയ്യോ അച്ഛാ പോവല്ലേ” (ശ്രീനിവാസന് കുടുംബത്തില്‍ ഭര്‍ത്താവിന്റെ അനിവാര്യത തിരിച്ചു പിടിക്കാനായുള്ളൂ.)
അടുത്തപേജില്‍ തുടരുന്നു
ഇവിടെയോ, സ്വന്തം സ്വപ്നത്തിന് പിന്നാലെപ്പോയ പതിമൂന്നുകാരിയുടെ നില “”അയ്യോ അമ്മേ വന്നാട്ടെ”” എന്നാണ്. അഥവാ അതിന്റെ ഇംഗ്ലീഷ്! ഗൃഹപരിപാലനം, ശിശുപരിപാലനം സ്ത്രീകളുടെ കൂലിയില്ലാ വേലയാണെന്നു തിരിച്ചറിയാന്‍ അതിനു നല്ല കൂലിയുള്ള നാട്ടിലെത്തണം. ഇനിയിവിടെ വീട്ടിലെ ജോലിക്ക് കൂലിക്കു വേണ്ടി ഒരു മൂവ്‌മെന്റ് ഉണ്ടായി എന്നു വിചാരിക്കുക. (അതെന്താ വീട്ടുജോലിക്കും കുട്ടികളെ നോക്കുന്നതിനും വിദേശത്തുമാത്രം മതിയോ മാന്യമായ ശമ്പളം?) അമ്മയുടെ പരിപാവനമായ “അവകാശ”ങ്ങള്‍ ലംഘിച്ചതിനും മാതൃധര്‍മ്മത്തെ “കച്ചവടവത്കരിക്കുന്ന”തിനും എതിരെ അതിശക്തമായ വികാരം ഉണരും. ദൗര്‍ഭാഗ്യവശാല്‍ “”ഹൗ ഓള്‍ഡ് ആര്‍ യൂ”” വിന്റെ നാലുഭാഗത്തുനിന്നും “കുറുകുമാന്ന്”* വരുന്നത് ഈ വികാരമാണ് എന്നു പറയാതെ വയ്യ.
കഥാപാത്രമായാലും ജീവല്‍കര്‍ത്താവായാലും മജ്ഞുവാര്യര്‍ ഒറ്റയ്ക്കു നില്‍ക്കുന്ന സ്ത്രീ എന്ന ഒരിടം ഇനിയും അനുവദിച്ചു കൊടുക്കാന്‍ തയ്യാറായിട്ടില്ല; സിനിമ ഉണ്ടാക്കിയവരും കണ്ടുവികാരം കൊള്ളുന്നവരും.
മാതൃത്വം! എത്ര കാല്പനികമായ അസംബന്ധം എന്ന് ശ്വേതാമേനോന്‍ പ്രസവം “വിറ്റ”പ്പോഴും നമ്മള്‍ വിചാരിച്ചിട്ടില്ല. വില്‍ക്കാനുള്ളതല്ല സ്ത്രീകളുടെ പ്രത്യുത്പാദനസേവനം എന്നതില്‍ ആര്‍ക്കും സംശയമില്ല. വാടകഗര്‍ഭം മുന്‍നിര്‍ത്തുന്ന ദശരഥം തൊട്ടുള്ള സിനിമകളുടെ കാര്യമോര്‍ത്തു നോക്കൂ. പണംവാങ്ങിയ ശേഷവും അമ്മയ്ക്കു കുട്ടിയെ പിരിയാന്‍ പറ്റാത്തതുകൊണ്ടുള്ള പിരിമുറുക്കങ്ങളാണല്ലോ അതില്‍ കേന്ദ്രസ്ഥാനത്ത്. പണം കിട്ടിയാല്‍ ഒരാള്‍ ശാക്തീകരിക്കപ്പെടില്ലേ? ഒരു പുരുഷനേയോ മക്കളെയോ സ്‌നേഹിക്കുന്നതിന് ഇവിടുത്തെ സ്ത്രീകള്‍ കൊടുക്കുന്ന വിലയാണല്ലോ സ്വന്തം കരിയര്‍ (financial autonomy) വേണ്ടെന്നു വെക്കല്‍. അല്ലെങ്കില്‍ മജ്ഞുവാര്യര്‍ അഭിനയം നിര്‍ത്തുമായിരുന്നില്ല.
മാതൃത്വം മഹത്തരം, അലൗകികം എന്നൊക്കെയുള്ള വായ്ത്താരി സ്ത്രീകളെ ചൂഷണം ചെയ്യുന്നതിന്റെ ആദര്‍ശവത്കരണമാണ്. കൂലി കൊടുക്കേണ്ട പണി വെറുതെ ചെയ്യിക്കുന്നതിനുള്ള സമാശ്വാസ സമ്മാനം.
*കൗലാ കറിപൗഡറിന്റെ പരസ്യമോര്‍ക്കുക