How Old Are You- പുരുഷന്റെ എക്‌സ്‌പൈരി ഡേറ്റ് തീരുമാനിക്കുന്നതാര് ?
D-Review
How Old Are You- പുരുഷന്റെ എക്‌സ്‌പൈരി ഡേറ്റ് തീരുമാനിക്കുന്നതാര് ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd May 2014, 12:14 am

സദാചാരത്തിന്റെയും വിധേയത്വത്തിന്റെയും അവസര നിഷേധത്തിന്റെയും ശക്തി ദുര്‍ഗങ്ങളെയാണ് ഓരോ സ്ത്രീക്കും ഈ പുരുഷാധിപത്യ സാമൂഹ്യക്രമത്തില്‍ ചോദ്യം ചെയ്യാനുള്ളത്. ഇതിനെ നിരന്തരെ വെല്ലുവിളിച്ചുകൊണ്ടല്ലാതെ, നിരന്തരം തന്റെ സ്വത്വം സ്ഥാപിച്ചുകൊണ്ടാല്ലാതെ അവള്‍ക്ക് മുന്നേറാനാവില്ല എന്ന വര്‍ത്താമാനകാല യാഥാര്‍ത്ഥ്യത്തിന്റെ ചെറുതല്ലാത്ത പ്രതിഫലനമാണ് ഈ ചിത്രമെന്ന് ഉറപ്പിച്ചുപറയാം.


how-old-are-you-1


സംവിധാനം: റോഷന്‍ ആന്‍ഡ്രൂസ്
രചന: ബോബി സഞ്ജയ്
നിര്‍മാണം: ലിസ്റ്റിന്‍ സ്റ്റീഫന്‍
അഭിനേതാക്കള്‍: മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, കനിഹ, ലാലു അലക്‌സ്
സംഗീതം:ഗോപീ സുന്ദര്‍
ഛായാഗ്രഹണം: ജോമോന്‍ ടി ജോണ്‍
നിര്‍മാണം: മനോജ് മേനോന്‍


സിനിമാ നിരൂപണം / ദിവ്യ ഡി.വി


ഭര്‍ത്താവിനോടുള്ള സമരം ഭര്‍ത്താവ്/പുരുഷന്‍ എന്ന അധികാരകേന്ദ്രത്തോടുള്ള സമരമാണ്; പുരുഷന്‍ എന്ന മനുഷ്യനോടല്ല. പലപ്പോഴും ഏതൊരു അധികാര കേന്ദ്രത്തിനുമെതിരെയുള്ള സമരത്തെ ഇത്തരത്തില്‍ തന്നെയാണ് അടയാളപ്പെടുത്തേണ്ടതെന്നും തോന്നുന്നു. പലപ്പോഴും സമരങ്ങള്‍ വ്യക്തികേന്ദ്രിതമായിത്തീരുന്നു എന്നതാണ് ഖേദകരമായ കാര്യം.

സ്ത്രീകള്‍ അറിഞ്ഞും അറിയാതെയും ഇത്തരമൊരു സമരത്തിലാണെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് How Old Are You? എന്ന സാധാരണ സിനിമ. “അസാധാരണ”, “ന്യൂജനറേഷന്‍” സിനിമകള്‍ സോഷ്യല്‍ ഇഷ്യൂസിനെ പലപ്പോഴും ഒരു സിനിമ റെസിപ്പിയുടെ ഭാഗമാക്കിത്തീര്‍ക്കുമ്പോള്‍, പ്രമുഖമായ ഒരു സമരത്തോട്, അതായത് സ്ത്രീകള്‍ കുടുംബത്തിനകത്ത് നടത്തുന്ന വലിയൊരു സാമൂഹ്യ വിഷയത്തോട് തന്മയത്വത്തോടെ മറ്റൊരു സാമൂഹ്യ വിഷയത്തെ കണ്ണിച്ചേര്‍ക്കാനും സിനിമയ്ക്ക് കഴിഞ്ഞു. അതുകൊണ്ട് തന്നെ ഈ സിനിമ ഉയര്‍ത്തുന്ന ചില രാഷ്ട്രീയ/സ്ത്രീപക്ഷ ചിന്തകള്‍ പങ്കുവെയ്ക്കാനുള്ള ശ്രമമാണ് ഈ കുറിപ്പ്.

തന്റെ സ്വാതന്ത്ര്യവും വ്യക്തിത്വവും തിരിച്ചറിയാനാവാത്ത വിധം തടങ്കലിലാക്കുകയാണ് കുടുംബത്തിലെ സ്ത്രീയുടെ വ്യസ്ഥാപിത പദവി. അത് തിരിച്ചറിയാനുള്ള നീന്തലിലാണ് സ്ത്രീ സ്വത്വം എന്ന് എന്നാണോ അവള്‍ തിരിച്ചറിയുന്നത് അന്നു മുതല്‍ അവളുടെ സമരം ആരംഭിക്കുന്നു.

Manju Warrierഒത്തിരി കാലിബറുള്ള സ്ത്രീകള്‍ പോലും നിലവിലെ കുടുംബമെന്ന ഇന്‍സ്റ്റിറ്റിയൂഷനുള്ളിലൂടെ കടന്നുപോകുമ്പോള്‍ അതിന്റെ പല്‍ച്ചക്രങ്ങളില്‍ ഞെരുങ്ങി “എട്ടും പൊട്ടും തിരിയാത്തവരാ”യി പരിണമിക്കുകയാണ് പതിവ്. സ്ത്രീയുടെ സ്വപ്നങ്ങളും ദൗത്യങ്ങളും കേവലം കുടുംബാംഗങ്ങളുടെ, വിശിഷ്യ ഭര്‍ത്താവിന്റെയും കുഞ്ഞുങ്ങളുടെയും ആരോഗ്യ പരിപാലനത്തിലേക്ക് ചുരുക്കാന്‍ ഈ ഇന്‍സ്റ്റിറ്റിയൂഷന് കഴിയുന്നു. സ്ത്രീകള്‍ തൊഴിലിനു പോകുന്നതുപോലും ഈ ഒരു ദൗത്യത്തെ പോഷിപ്പിക്കാനാണ്.

കൂട്ടായ തീരുമാനങ്ങളില്‍ പോലും അവള്‍ മാറ്റിനിര്‍ത്തപ്പെടുന്നുവെന്ന് മാത്രമല്ല, സ്വയം തീരുമാനമെടുക്കാനുള്ള അനുവാദം പോലും അവള്‍ക്ക് നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് സ്ത്രീ സ്വത്വം നിരന്തരം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. അതിനെ തുറന്നു കാണിക്കുകയാണ് ഈ ചിത്രത്തിലെ മുഖ്യകഥാപാത്രമായ നിരുപമയെന്ന (മഞ്ജു വാര്യര്‍) ഒരു യു.ഡി ക്ലര്‍ക്കിന്റെ ജീവിതത്തിലൂടെ. അതുകൊണ്ടാണ് ഭര്‍ത്താവും മകളും തന്നില്‍ നിന്നകലുന്ന സമയം “”ഞാനെന്തുചെയ്യും? എനിക്ക് നിങ്ങളല്ലാതെ വേറെ കാര്യങ്ങളില്ല”” എന്ന് അവള്‍ ഞെട്ടിത്തരിച്ചുപോകുന്നത്.

സദാചാരത്തിന്റെയും വിധേയത്വത്തിന്റെയും അവസര നിഷേധത്തിന്റെയും ശക്തി ദുര്‍ഗങ്ങളെയാണ് ഓരോ സ്ത്രീക്കും ഈ പുരുഷാധിപത്യ സാമൂഹ്യക്രമത്തില്‍ ചോദ്യം ചെയ്യാനുള്ളത്. ഇതിനെ നിരന്തരെ വെല്ലുവിളിച്ചുകൊണ്ടല്ലാതെ, നിരന്തരം തന്റെ സ്വത്വം സ്ഥാപിച്ചുകൊണ്ടാല്ലാതെ അവള്‍ക്ക് മുന്നേറാനാവില്ല എന്ന വര്‍ത്താമാനകാല യാഥാര്‍ത്ഥ്യത്തിന്റെ ചെറുതല്ലാത്ത പ്രതിഫലനമാണ് ഈ ചിത്രമെന്ന് ഉറപ്പിച്ചുപറയാം.

സ്‌നേഹം, അധികാരം എന്നീ വിവിധ രൂപത്തില്‍ ഈ സമൂഹം അവള്‍ക്കുമേല്‍ ആവര്‍ത്തിച്ചുറപ്പിക്കുന്ന തടസങ്ങളെ, ചരിത്രം അവളില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന വിധേയ ബോധമെന്ന “ഫാന്റ”ത്തെ അവള്‍ക്ക് ധീരമായി തട്ടിത്തെറിപ്പിക്കേണ്ടതായുണ്ട്. മുമ്പ് കോളേജില്‍ പഠിക്കുന്ന കാലത്ത് വായിച്ച വിര്‍ജിനിയ വൂള്‍ഫിന്റെ Professions of A women എന്ന ലേഖനം ഇവിടെ ഓര്‍ത്തുപോകുന്നു.

കുടുംബപരിപാലനം അടുക്കള ഭരണം സന്താന പരിപാലനം, ജോലിത്തിരക്കുകള്‍ എന്നിവയില്‍ ഒരു സാധാരണ സ്ത്രീജീവിതം കുടുങ്ങിക്കിടക്കുന്നത് മുകളില്‍ സൂചിപ്പിച്ച സംഗതികളിലാണ്. വീടും ഭര്‍ത്താവും മക്കളുമായി ബന്ധപ്പെട്ട, ചുരുക്കത്തില്‍ കുടുംബവുമായി ബന്ധപ്പെട്ട എല്ലാ ചിന്തകളും വാസ്തവത്തില്‍ സ്ത്രീക്ക് നല്‍കുന്നത് സ്ഥായിയായ അസ്വാതന്ത്ര്യം തന്നെയാണ്. ഇത്തരത്തില്‍ കുടുംബ വ്യവസ്ഥയ്ക്കുള്ളില്‍ സ്ത്രീയുടെ സ്വപ്നങ്ങള്‍ നിര്‍ണയിക്കുന്നതും നിയന്ത്രിക്കുന്നതും എന്തെല്ലാമെന്ന് വ്യക്തമാക്കുന്നു How Old Are You.

സ്ത്രീയുടെ ജീവിതത്തിന്റെ Expiry date തീരുമാനിക്കുന്ന വ്യവസ്ഥതിയ്‌ക്കെതിരെയുള്ള കലഹമാണ് ഈ ചിത്രം. തന്റെ സ്വാതന്ത്ര്യവും വ്യക്തിത്വവും തിരിച്ചറിയാനാവാത്ത വിധം തടങ്കലിലാക്കുകയാണ് കുടുംബത്തിലെ സ്ത്രീയുടെ വ്യസ്ഥാപിത പദവി. അത് തിരിച്ചറിയാനുള്ള നീന്തലിലാണ് സ്ത്രീ സ്വത്വം എന്ന് എന്നാണോ അവള്‍ തിരിച്ചറിയുന്നത് അന്നു മുതല്‍ അവളുടെ സമരം ആരംഭിക്കുന്നു.

അടുത്ത പേജില്‍ തുടരുന്നു


വീട്ടടിമയിലേയ്ക്കുള്ള ഭാര്യയുടെ ദൂരം ഒട്ടും വിദൂരമല്ല. ഒരു വ്യവസ്ഥാപിത കുടുംബത്തില്‍ ചോദ്യം ചെയ്യാനാവാത്തവിധം അടുക്കള ഭരണം സ്ത്രീയുടെ ചുമലില്‍ ചാര്‍ത്തിക്കൊടുക്കുകയും തീരുമാനമെടുക്കാനുള്ള അന്തിമാധികാരം ഭര്‍ത്താക്കന്മാരില്‍ നിക്ഷിപിതമാക്കപ്പെടുകയും ചെയ്യുമ്പോള്‍ ഒഴുക്കിനൊത്തു നീന്തേണ്ടിവരുന്ന സ്ത്രീയുടെ ഏകാന്ത ജീവിതം ആരുടെ ശ്രദ്ധയിലാണ് വന്നിട്ടുള്ളത്?


Manju-warrier


മാതൃത്വമെന്ന സവിശേഷതയെ വൈകാരികമായി സ്ത്രീയോട് കൂടി ബന്ധിപ്പിക്കുകയും അവളെ നിയന്ത്രിക്കാനുള്ള കടിഞ്ഞാണായി ഈ വൈകാരിക ബന്ധത്തെ ഉപയോഗപ്പെടുത്തുകയും ചെയ്യുമ്പോള്‍ എത്രതന്നെയായാലും ഓരോ സ്ത്രീയും കുഴങ്ങിപ്പോകാറുണ്ട്.

വീട്ടടിമയിലേയ്ക്കുള്ള ഭാര്യയുടെ ദൂരം ഒട്ടും വിദൂരമല്ല. ഒരു വ്യവസ്ഥാപിത കുടുംബത്തില്‍ ചോദ്യം ചെയ്യാനാവാത്തവിധം അടുക്കള ഭരണം സ്ത്രീയുടെ ചുമലില്‍ ചാര്‍ത്തിക്കൊടുക്കുകയും തീരുമാനമെടുക്കാനുള്ള അന്തിമാധികാരം ഭര്‍ത്താക്കന്മാരില്‍ നിക്ഷിപിതമാക്കപ്പെടുകയും ചെയ്യുമ്പോള്‍ ഒഴുക്കിനൊത്തു നീന്തേണ്ടിവരുന്ന സ്ത്രീയുടെ ഏകാന്ത ജീവിതം ആരുടെ ശ്രദ്ധയിലാണ് വന്നിട്ടുള്ളത്?

ഒപ്പം സ്ത്രീകളുടെ കുടുംബത്തിലെ സ്ഥാനത്തിനും അദ്ധ്വാനത്തിനും വിലകല്‍പ്പിക്കാത്ത വ്യവസ്ഥാപിത കാഴ്ചപ്പാടിനെ ചോദ്യം ചെയ്യുന്ന സിനിമ, കാഴ്ചക്കാരില്‍ ഓരോരുത്തരിലും ചുറ്റിലുമുള്ള നിരവധി സ്ത്രീകളെ ഓര്‍മിപ്പിക്കുന്നു. തന്നില്‍ തിരിച്ചറിയാതെ കിടക്കുന്ന അധികാരസുഖം കാരണം തന്നോളം പോന്ന സ്ത്രീയുടെ വ്യക്തിത്വത്തെ അംഗീകരിക്കാന്‍ നമ്മുടെ കുടുംബ വ്യവസ്ഥിതിയില്‍ പുരുഷന് കഴിയില്ല. കഴിയണമെങ്കില്‍ നീണ്ട ഉറക്കത്തില്‍ നിന്നും ഉണരാനുള്ള സ്ത്രീയുടെ പോരാട്ടം ഓരോ കുടുംബത്തിലും ഉണ്ടാവേണ്ടതുണ്ടെന്ന സന്ദേശമാണ് “നിനക്കെത്രവയസായി”.

വര്‍ഷങ്ങള്‍ക്കിപ്പുറം മഞ്ജുവാര്യര്‍ എന്ന മികവുറ്റ കലാകാരിയുടെ തിരിച്ചുവരവ് എന്ന നിലയിലാണ് ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടത്. താര രാജാക്കന്മാര്‍ മാത്രം ആരാധിക്കപ്പെടുകയും അവര്‍ക്ക് മാത്രം ഫാന്‍സ് അസോസിയേഷനുകള്‍ കവലകള്‍തോറും രൂപീകരിക്കപ്പെടുകയും ചെയ്യാറുള്ള ഒരു സമൂഹത്തില്‍, വിവാഹശേഷം ഒരു നടിയെപ്പോലും മുഖ്യ വേഷം കൈകാര്യം ചെയ്യാന്‍ ക്ഷണിക്കുകയില്ല എന്ന അലിഖിത നിയമം വാഴുന്ന ഈ വേളയില്‍, How Old Are You? എന്ന ചിത്രം ഒരു വെല്ലുവിളിയായിത്തീരുന്നുണ്ട്.

അവള്‍ തന്റെ സ്വപ്നത്തെ വീണ്ടെടുക്കുന്നു. തന്റെ തീരുമാനത്തെ വീണ്ടെടുക്കുന്നു. സ്വന്തം ശബ്ദത്തെ വീണ്ടെടുക്കുന്നു. അതിലൂടെ പുരുഷാധിപത്യത്തെ ചോദ്യം ചെയ്യാന്‍ തയ്യാറാവുന്നു. ഇംഗ്ലീഷ് വിംഗ്ലീഷില്‍ അവസാനംവരെയും നായിക വിധേയത്വത്തിലാണ് അഭിരമിക്കുന്നത്.

Manju Warrier Fans Association[]മഞ്ജുവിന് ഒരു ഫാന്‍സ് അസ്സോസിയേഷന്‍ രൂപീകരിക്കപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്തയും ചിത്രം മറ്റൊരു മാനത്തിലേയ്ക്ക് മുന്നേറുന്നുവെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. “”മഞ്ജു വാര്യരെന്ന മികവുറ്റ അഭിനേത്രിക്ക് പരമാവധി പിന്തുണയറിയിക്കണമെന്നും ചിത്രം കാണാന്‍ എല്ലാരോടും പറയണമെന്നും കരുതിയതാണ്. എന്തായാലും അതിന്റെ ആവശ്യമില്ല. തീയ്യറ്ററുകള്‍ നിറഞ്ഞോടുകയല്ലെ സിനിമ”” എന്ന ഒരു പ്രമുഖ വനിതാ പ്രവര്‍ത്തകയെ കണ്ടപ്പോള്‍ പറഞ്ഞത് ഓര്‍ത്തുപോവുകയാണ്.

മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും തങ്ങളുടെ റോളുകള്‍ അസാധ്യമാംവിധം തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. ആദ്യപകുതിയുടെ പകുതിയോളം വരുന്ന വിരസതയ്ക്കും വിരസമായിത്തീരുന്ന സ്ത്രീജീവിതത്തിന്റെ നീറ്റലുണ്ട്. സാമ്പ്രദായികമായ സാങ്കേതികങ്ങളെ തന്നെയാണ് റോഷന്‍ ആന്‍ഡ്രൂസ് തന്റെ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. സംവിധാനമികവുണ്ടെങ്കില്‍ കൂടിയും ക്ലീഷേകളിലൂടെയാണ് സിനിമ മുമ്പോട്ട് പോവുന്നത്. സ്വപ്ന സദൃശ്യമായ ക്ലൈമാക്‌സും. എന്നിരുന്നാല്‍ തന്നെയും ഇതൊന്നും തന്നെ പ്രമേയത്തെ ബോറാക്കുന്നില്ല എന്നാണ് അഭിപ്രായം.

Manju Warrier and Kanihaഇന്ത്യയില്‍ തന്നെ വിവിധ സിനിമകളില്‍ ഈ പ്രമേയം വന്നിട്ടുണ്ടെങ്കിലും, സമാനതകള്‍ ഒട്ടേറെയുണ്ടെങ്കിലും ഇതിലെ പ്രമേയത്വത്തിന്റെ അനന്യത സ്ത്രീ പ്രശ്‌നത്തോട് ഈ സിനിമ എടുക്കുന്ന സമീപനം തന്നെയാണ്. “ഇംഗ്ലീഷ് വിംഗ്ലീഷ്” എന്ന ചിത്രത്തിലെ നായികയെ പോലെ ഇംഗ്ലീഷില്‍ രഹസ്യമായി പ്രാവീണ്യം നേടുകയും ഒരു സുപ്രഭാതത്തില്‍ ഇംഗ്ലീഷ് പറഞ്ഞ് ഞെട്ടിക്കുകയും ചെയ്യാന്‍ ഒരുഘട്ടം മുതല്‍ How Old Are Youവിലെ നിരുപമ തയ്യാറാവുന്നില്ല.

അവള്‍ തന്റെ സ്വപ്നത്തെ വീണ്ടെടുക്കുന്നു. തന്റെ തീരുമാനത്തെ വീണ്ടെടുക്കുന്നു. സ്വന്തം ശബ്ദത്തെ വീണ്ടെടുക്കുന്നു. അതിലൂടെ പുരുഷാധിപത്യത്തെ ചോദ്യം ചെയ്യാന്‍ തയ്യാറാവുന്നു. ഇംഗ്ലീഷ് വിംഗ്ലീഷില്‍ അവസാനംവരെയും നായിക വിധേയത്വത്തിലാണ് അഭിരമിക്കുന്നത്. അതിനെ സ്‌നേഹമായാണ് കാണുന്നത്. അതിലൂടെ തന്നെയാണ് ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും സ്‌നേഹം ആര്‍ജിച്ചെടുക്കുന്നത്.

അത്തരത്തിലുള്ള വിധേയപ്പെടലിനെതിരെയാണ് ഈ ചിത്രത്തിലെ നിരുപമയ്ക്ക് പോരാടാനുള്ളത്. ഇവിടെ സാമാനതകള്‍ക്കുള്ളില്‍ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിന് ചുട്ട മറുപടിയാകുന്നില്ലേ How Old Are You എന്ന് സംശയിക്കാനും വകയുണ്ട്.

എന്തായാലും മഞ്ചുവാരുടെ തിരിച്ചുവരവ് ശക്തമായ ഒരു പ്രമേയാവതരണത്തിലൂടെയായി എന്നത് സന്തോഷകരമാണ്. നിരുപമയെന്ന യു.ഡി ക്ലര്‍ക്കിന്റെ ജീവിത സമരത്തെ മലയാളികള്‍ക്ക് പകര്‍ന്നു നല്‍കിക്കൊണ്ട് How Old Are You കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിക്കുന്നുണ്ട് എന്ന വാര്‍ത്തയും ആഹ്ലാദകരമാണ്.