| Thursday, 21st November 2019, 10:45 pm

എസ്.എഫ്.ഐ ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം എങ്ങനെ പ്രസിഡന്‍സി കോളേജ് പിടിച്ചെടുത്തു?; യൂണിയന്‍ അധ്യക്ഷ മിമോസ ഗോറായി പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

നീണ്ട ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൊല്‍ക്കത്തയിലെ പ്രസിഡന്‍സി യൂണിവേഴ്‌സിറ്റിയില്‍ എസ്.എഫ്.ഐ. വിജയിച്ചു കയറുന്നത്. നംവംബര്‍ 14 ന് എസ്.എഫ്.ഐ നേടിയെടുത്തത് ചരിത്രപ്രധാനമായ വിജയമായിരുന്നു.

ആ വിജയം നേടിയതെങ്ങനെ എന്ന് പ്രസിഡന്‍സി യൂണിവേഴ്‌സിറ്റിയിലെ സ്റ്റുഡന്റ് യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മിമോസ ഗോറായി സംസാരിക്കുന്നു. എഡക്‌സ് ലൈവിനോടായിരുന്നു പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ വിജയം സര്‍വ്വകലാശാലയ്ക്കും അവിടെയുള്ള വിദ്യാര്‍ഥികള്‍ക്കും അവകാശപ്പെട്ടതാണ്. രാപ്പകലില്ലാതെ ഞങ്ങളോടൊപ്പം ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിച്ച സാധാരണക്കാരായ വിദ്യാര്‍ഥികളാണ് എസ്.എഫ്.ഐ ക്ക് പ്രസിഡന്‍സി കോളേജില്‍ വിജയം സാധ്യമാക്കിയത്.

മുന്‍വര്‍ഷത്തിലും പ്രത്യേകിച്ച് തെരഞ്ഞെടുപ്പിന് മുന്‍പുള്ള മാസങ്ങളിലും അവര്‍ നന്നായി പ്രവര്‍ത്തിച്ചു. ഞങ്ങള്‍ വിശ്വസിക്കുന്ന കാര്യങ്ങളില്‍ ഞങ്ങളെല്ലായിപ്പോഴും സത്യസന്ധത പുലര്‍ത്തുകയും വിദ്യാര്‍ഥികളുടെയും സര്‍വ്വകലാശാലയുടെയും നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്നതിനാലുമാണ് ഈ വിജയം നേടാനായതെന്നാണ് ഞാന്‍ കരുതുന്നത്. സ്റ്റുഡന്റ് യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മിമോസ ഗോറായി പറഞ്ഞു.

ഈ വിജയത്തിന് നന്ദി പറയാന്‍ ഞങ്ങള്‍ക്ക് ഒരുപാട് ആളുകളുണ്ട്. എന്നാല്‍ എല്ലാവരുടേയും പേരു പറയുക എന്നത് മാനുഷികമായി സാധ്യമല്ലതാനും. അവര്‍ പറഞ്ഞു.

സര്‍വ്വകലാശാലയില്‍ നടപ്പിലാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങളുണ്ട്. അതിനുള്ള ആവശ്യങ്ങള്‍ ഞങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. അതുപോലെത്തന്നെ പ്രചാരണ വേളയില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റാനായി പ്രവര്‍ത്തിക്കണം.

ഉദാഹരണത്തിന് സര്‍വ്വകലാശാലയിലെ എം.ഫില്‍, പി.എച്ച്ഡി കോഴ്‌സുകളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ പ്രശ്‌നമുണ്ട്. അതിന് പരിഹാരമുണ്ടാക്കണം, മിമോസ വ്യക്തമാക്കി. പ്രകടനപത്രികയില്‍ ഞങ്ങള്‍ പറഞ്ഞ വാഗ്ദാനങ്ങളെക്കുറിച്ച് അധികാരികളുമായി ചര്‍ച്ച ആരംഭിക്കേണ്ടതുണ്ട്.

ക്യാമ്പസിനുള്ളില്‍ സാനിറ്ററി നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഒരു സ്ത്രീ എന്ന നിലയില്‍, നമ്മുടെ രാജ്യത്തുടനീളമുള്ള ഏത് കാമ്പസിലും ഈ നീക്കം അനിവാര്യമാണെന്നാണ് എനിക്ക് തോന്നുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് സബ്സിഡി നിരക്കില്‍ ഒരു കാന്റീന്‍ സ്ഥാപിക്കാനും ക്യാമ്പസില്‍ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി വാട്ടര്‍ ഫില്‍ട്ടറുകളില്‍ പതിവായി പരിശോധന നടത്താനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. മിമോസ പറഞ്ഞു.

” യഥാര്‍ത്ഥത്തില്‍ പശ്ചിമ മിഡ്നാപൂരിലെ കാന്തിയില്‍ നിന്നാണ് ഞാന്‍ വരുന്നത്. പന്ത്രണ്ടാം ക്ലാസ് വരെ എന്റെ സ്‌കൂള്‍ വിദ്യാഭ്യാസം അവിടെത്തന്നെയായിരുന്നു. എന്റെ മാതാപിതാക്കള്‍ ഇരുവരും അധ്യാപകരാണ്, അവര്‍ എല്ലായ്‌പ്പോഴും ഇടതുപക്ഷ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നവരാണ്. കുട്ടിക്കാലം മുതലേ ഞാന്‍ അവരില്‍ നിന്നാണ് പ്രചോദനം ഉള്‍ക്കൊണ്ടിരുന്നത്. പിന്നീട് പ്രസിഡന്‍സിയില്‍ ബിരുദത്തിനായി കൊല്‍ക്കത്തയിലെത്തിയ ശേഷം, ഒരേ മനോഭാവമുള്ള കൂടുതല്‍ ആളുകളെ ഞാന്‍ ക്യാമ്പസില്‍ കണ്ടുമുട്ടി. അവരുമായി സംവദിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതെല്ലാം എന്നെ പ്രചോദിപ്പിക്കുകയും ഇന്ന് ഞാന്‍ പിന്തുടരുന്ന പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കാന്‍ എന്നെ പ്രേരിപ്പിക്കുകയും ചെയ്തു” മിമോസ തന്റെ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവിനെക്കുറിച്ച് വ്യക്തമാക്കി.

നിലവില്‍, ഞാന്‍ ലൈഫ് സയന്‍സില്‍ ബിരുദാനന്തര ബിരുദം ചെയ്യുകയാണ്. ഞാന്‍ പ്രസിഡന്‍സിയില്‍ത്തന്നെയാണ് ബിരുദം നേടിയതും. ഇതിനുശേഷം അതേ വിഷയത്തില്‍ ഗവേഷണം നടത്താനും ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ മാതാപിതാക്കളെപ്പോലെയോ കോളേജ് പ്രൊഫസര്‍മാരെപ്പോലെയോ അധ്യാപികയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് തീരുമാനിക്കാന്‍ എനിക്ക് മുന്നില്‍ ഇനിയും സമയമുണ്ട്, എന്റെ പഠനത്തോടൊപ്പം ക്യാമ്പസിലെ രാഷ്ട്രീയത്തിന്റെ ഭാഗമായി ഞാന്‍ തുടരും. അവര്‍ പറഞ്ഞു.

നമ്മുടെ രാജ്യത്തും മറ്റിടങ്ങളിലും ക്രമേണ സൃഷ്ടിക്കപ്പെടുന്ന ജനാധിപത്യവിരുദ്ധവും ആധികാരികവുമായ അന്തരീക്ഷത്തിനെതിരെ ഇടതുപക്ഷക്കാര്‍ പോരാടേണ്ടതുണ്ട്. ഒരു ദശാബ്ദത്തിനുശേഷം ഇടതുപക്ഷ വിജയം കണ്ട സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥിയെന്ന നിലയില്‍, നഗരത്തിലെയുംഥികള്‍ക്കും യുവാക്കള്‍ക്കും വോട്ടവകാശം നല്‍കണം, എങ്കില്‍ ആരെ തെരഞ്ഞെടുക്കണമെന്നും എന്ത് വിശ്വസിക്കണമെന്നും അവര്‍ക്ക് തീരുമാനിക്കാം.

പശ്ചിമ ബംഗാളിലെയും രാജ്യത്തെയും സ്ഥിതിയെ മൊത്തത്തില്‍ താരതമ്യം ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയില്ല, എല്ലായിടത്തും വിവിധ ആശങ്കകളുണ്ട്. പക്ഷേ, എനിക്ക് പറയാന്‍ കഴിയുന്നത് പൊതുവെ മെച്ചപ്പെടുന്നതിനേക്കാള്‍ ഒരുപാട് കാര്യങ്ങള്‍ മോശമായ അവസ്ഥയിലേക്കാണ് പോകുന്നത്.

ഒരു സ്ത്രീയെന്ന നിലയില്‍ അവരുടെ സംസ്ഥാനത്തെ സ്ത്രീ സുരക്ഷയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണം എന്നതാണ് ഞങ്ങളുടെ ബഹുമാന്യയായ മുഖ്യമന്ത്രിയെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നകാര്യം. ആ പ്രദേശത്ത് ഇനിയും വളരെയധികം കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു. അവര്‍ക്കും അങ്ങനെ തന്നെയാണ് തോന്നുന്നതെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും മിമോസ പറഞ്ഞു.

We use cookies to give you the best possible experience. Learn more