2024 ബാലണ്‍ ഡി ഓര്‍ വേദിയില്‍ ഏറ്റവും മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി സ്വന്തമാക്കിയാണ് ബാഴ്‌സലോണ വണ്ടര്‍ കിഡ് ലാമിന്‍ യമാല്‍ തന്റെ വരവറിയിച്ചത്. ലാ മാസിയയില്‍ നിന്നും കളിയടവ് പഠിച്ച സ്പാനിഷ് കൗമാര താരം ക്ലബ്ബ് തലത്തില്‍ മാത്രമല്ല, സ്പാനിഷ് ദേശീയ ടീമിന് വേണ്ടിയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
2024ല്‍ ലാ റോജ ഒരിക്കല്‍ക്കൂടി യൂറോ കിരീടം ശിരസിലണിഞ്ഞപ്പോള്‍ അതില്‍ യമാലിന്റെ പങ്ക് ഏറെ നിര്‍ണായകമായിരുന്നു.
ലോകത്തിന്റെയൊന്നാകെ കയ്യടികളോടെയാണ് ബാലണ്‍ ഡി ഓര്‍ വേദിയില്‍ യമാല്‍ ഏറ്റവും മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി സ്വന്തമാക്കിയത്. മുന്‍ വര്‍ഷങ്ങളില്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കിയ 23 താരങ്ങള്‍ വോട്ടിങ്ങിലൂടെയാണ് വിജയിയെ നിശ്ചയിച്ചത്.
ലയണല്‍ മെസി, മുന്‍ റയല്‍-ബാഴ്‌സ സൂപ്പര്‍ താരം ലൂയീസ് ഫിഗോ, റൊണാള്‍ഡോ നസാരിയോ, വാന്‍ ബെസ്റ്റന്‍, കക്ക, റൊണാള്‍ഡീന്യോ, കരീം ബെന്‍സെമ തുടങ്ങി 23 മുന്‍ ജേതാക്കളാണ് കോപ്പ ട്രോഫിക്കുള്ള തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയത്.
ഓരോരുത്തര്‍ക്കും മൂന്ന് താരങ്ങളെ ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ റാങ്ക് ചെയ്യാം. ആദ്യ റാങ്കിന് അഞ്ച് പോയിന്റും രണ്ടാം റാങ്കിന് മൂന്ന് പോയിന്റും മൂന്നാം റാങ്കിന് ഒരു പോയിന്റുമാണ് ലഭിക്കുക. ഇത്തരത്തില്‍ ഏറ്റവുമധികം പോയിന്റുകള്‍ നേടുന്ന താരത്തെ വിജയിയായി പ്രഖ്യാപിക്കും.
വോട്ടെടുപ്പില്‍ പങ്കെടുത്ത 23ല്‍ 22 താരങ്ങളും തങ്ങളുടെ ഫസ്റ്റ് ചോയ്‌സായി ലാമിന്‍ യമാലിന്റെ പേരാണ് രേഖപ്പെടുത്തിയത്. ബ്രസീല്‍ ഇതിഹാസ താരം റൊണാള്‍ഡോ നസാരിയോ മാത്രമാണ് യമാലിന് ഒന്നാം സ്ഥാനം നല്‍കാതിരുന്നത്. ബ്രസീല്‍ യുവതാരം സാവീഞ്ഞോയെയാണ് ആര്‍9 ഒന്നാമനായി വോട്ട് ചെയ്തത്. താരത്തിന്റെ രണ്ടാം വോട്ട് ലാമിന്‍ യമാലിനായിരുന്നു.
ആകെ സാധ്യമായ 115 പോയിന്റില്‍ 113 പോയിന്റും ലാമിന്‍ സ്വന്തമാക്കിയിരുന്നു. 26 പോയിന്റുമായി റയല്‍ മാഡ്രിഡിന്റെ ടര്‍ക്കിഷ് സൂപ്പര്‍ താരം അര്‍ദ ഗുലാറാണ് രണ്ടാമതെത്തിയത്. 20 പോയിന്റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇംഗ്ലീഷ് താരം കോബി മൈനൂ മൂന്നാമതുമെത്തി.
കോപ്പ ട്രോഫിയുടെ ചരിത്രത്തില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന പോയിന്റാണിത്. 2018ല്‍ പുരസ്‌കാരം ആരംഭിച്ച വേളയില്‍, ഫ്രാന്‍സിനായി ലോകകപ്പ് നേടിക്കൊടുത്തിട്ടും എംബാപ്പെക്ക് ലഭിച്ചത് 110 പോയിന്റാണ്.
വര്‍ഷം – താരം – പോയിന്റ് എന്നീ ക്രമത്തില്‍
2018 – കിലിയന്‍ എംബാപ്പെ – 110
2019 – മത്തിസ് ഡി ലിറ്റ് – 58
2020 – കൊവിഡ് കാരണം പുരസ്‌കാരം നല്‍കിയില്ല
2021 – പെഡ്രി – 89
2022 – ഗാവി – 59
2023 – ജൂഡ് ബെല്ലിങ്ഹാം – 90
2024 ലാമിന്‍ യമാല്‍ – 113
(താരം – ആദ്യ വോട്ട് – രണ്ടാം വോട്ട് – മൂന്നാം വോട്ട് എന്നീ ക്രമത്തില്‍)
ജിയാനി റിവേര – ലാമിന്‍ യമാല്‍ – കോബി മൈനൂ – അര്‍ദ ഗുലര്‍
ഒലെഗ് ബ്ലോഖൈന്‍ – ലാമിന്‍ യമാല്‍ – അര്‍ദ ഗുലര്‍ – സാവിഞ്ഞോ
അലന്‍ സൈമണ്‍സെന്‍ – ലാമിന്‍ യമാല്‍ – മാത്തിസ് ടെല്‍ – പൗ കുബാര്‍സി
കാള്‍-ഹെയ്ന്‍സ് റുമെനിഗ്ഗെ – ലാമിന്‍ യമാല്‍ – അര്‍ദ ഗുലര്‍ – അലജാന്‍ഡ്രോ ഗാര്‍നാച്ചോ
ഇഗോര്‍ ബെലനോവ് – ലാമിന്‍ യമാല്‍ – കോബി മൈനൂ – സാവിഞ്ഞോ
റൂഡ് ഗുല്ലിറ്റ് – ലാമിന്‍ യമാല്‍ – കോബി മൈനൂ – പൗ കുബാര്‍സി
മാര്‍ക്കോ വാന്‍ ബാസ്റ്റന്‍ – ലാമിന്‍ യമാല്‍ – അലജാന്‍ഡ്രോ ഗാര്‍നാച്ചോ – കോബി മൈനൂ
ലോഥര്‍ മത്തൗസ് – ലാമിന്‍ യമാല്‍ – ജോവോ നെവ്‌സ് – സാവിഞ്ഞോ
ജീന്‍ പിയറി പാപിന്‍ – ലാമിന്‍ യമാല്‍ – വാറന്‍ സയര്‍-എമറി – കോബി മൈനൂ
ഹ്രിസ്‌തൊ സ്‌റ്റോയ്ചകൊവ് – ലാമിന്‍ യമാല്‍ – പൗ കുബാര്‍സി – അര്‍ദ ഗുലര്‍
മത്തിയാസ് സമ്മര്‍ – ലാമിന്‍ യമാല്‍ – കോബി മൈനൂ – സാവിഞ്ഞോ
റൊണാള്‍ഡോ – സാവിഞ്ഞോ – ലാമിന്‍ യമാല്‍ – അര്‍ദ ഗുലര്‍
റിവാള്‍ഡോ – ലാമിന്‍ യമാല്‍ – സാവിഞ്ഞോ – അര്‍ദ ഗുലര്‍
ലൂയിസ് ഫിഗോ – ലാമിന്‍ യമാല്‍ – അര്‍ദ ഗുലര്‍ – ജോവോ നെവ്‌സ്
മൈക്കല്‍ ഓവന്‍ – ലാമിന്‍ യമാല്‍ – കോബി മൈനൂ – സാവിഞ്ഞോ
പവല്‍ നെഡ്വെഡ് – ലാമിന്‍ യമാല്‍ – അര്‍ദ ഗുലര്‍ – കോബി മൈനൂ
ആന്‍ഡ്രി ഷെവ്‌ചെങ്കോ – ലാമിന്‍ യമാല്‍ – സാവിഞ്ഞോ – കോബി മൈനൂ
റൊണാള്‍ഡീന്യോ – ലാമിന്‍ യമാല്‍ – സാവിഞ്ഞോ – കോബി മൈനൂ
ഫാബിയോ കന്നവാരോ – ലാമിന്‍ യമാല്‍ – കരിം കൊണാട്ടെ – അര്‍ദ ഗുലര്‍
കക്ക – ലാമിന്‍ യമാല്‍ – അര്‍ദ ഗുലര്‍ – കോബി മൈനൂ
ലയണല്‍ മെസി – ലാമിന്‍ യമാല്‍ – പൗ കുബാര്‍സി – അലജാന്‍ഡ്രോ ഗാര്‍നാച്ചോ
ലൂക്കാ മോഡ്രിച്ച് – ലാമിന്‍ യമാല്‍ – അര്‍ദ ഗുലര്‍ – ജോവോ നെവ്‌സ്
കരിം ബെന്‍സെമ- ലാമിന്‍ യമാല്‍- അര്‍ദ ഗുലര്‍ – അലജാണ്‍ഡ്രോ ഗര്‍നാച്ചോ
Content highlight: How Messi and others voted for the 2024 Copa Trophy