ലീഗ്സ് കപ്പിന്റെ ഫൈനലില്‍ നാഷ്‌വില്ലിനെ തകര്‍ത്ത് ഇന്റര്‍ മയാമി കിരീടമുയര്‍ത്തിയിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമും സമനിലയില്‍ തുടര്‍ന്നതോടെ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് മെസിപ്പട കപ്പുയര്‍ത്തിയത്. ഇന്റര്‍ മയാമിയിലെത്തിയതിന് ശേഷം കളിച്ച ഏഴ് മത്സരങ്ങളിലും സ്‌കോര്‍ ചെയ്ത് ടീമിനെ ജയത്തിലേക്ക് നയിക്കാന്‍ മെസിക്ക് സാധിച്ചിരുന്നു.
ഏഴ് മത്സരങ്ങളില്‍ നിന്ന് 10 ഗോളും ഒരു അസിസ്റ്റുമാണ് മെസിയുടെ സമ്പാദ്യം. ലീഗ്സ് കപ്പില്‍ മയാമിക്കായി കപ്പുയര്‍ത്തിയതോടെ മറ്റൊരു റെക്കോഡ് കൂടി മെസിയെ തേടിയെത്തിയിരുന്നു. ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ താരമെന്ന റെക്കോഡാണ് മെസി സ്വന്തമാക്കിയത്. ഇതോടെ 44 ടൈറ്റിലുകളാണ് മെസിയുടെ പേരിലുള്ളത്.
അതേസമയം, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരില്‍ എത്ര ടൈറ്റിലുകളാണുള്ളതെന്ന ചോദ്യമാണിപ്പോള്‍ ആരാധകര്‍ക്കിടയില്‍ ഉയരുന്നത്. കരിയറില്‍ നിലവില്‍ 35 കിരീടങ്ങളാണ് പോര്‍ച്ചുഗീസ് താരത്തിനുള്ളത്. കഴിഞ്ഞയാഴ്ച നടന്ന അറബ് കപ്പിലെ നേട്ടമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കിയ അവസാന കിരീടം.
റോണോയുടെ പേരിലുള്ള ടൈറ്റിലുകള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം:
അഞ്ച് ചാമ്പ്യന്‍സ് ലീഗ്, യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ്, രണ്ട് സ്പാനിഷ് ലീഗ്, രണ്ട് ഇറ്റാലിയന്‍ ലീഗ്, രണ്ട് ഇറ്റാലിയന്‍ സീരി എ, മൂന്ന് പ്രീമിയര്‍ ലീഗ്, യുവേഫ നാഷന്‍സ് ലീഗ്, രണ്ട് കോപ്പ് ഡെല്‍ റേ, എഫ്.എ കപ്പ്, മൂന്ന് യൂറോപ്യന്‍ സൂപ്പര്‍ കപ്പ്, രണ്ട് കമ്മ്യൂണിറ്റി ഷീല്‍ഡ്, രണ്ട് സൂപ്പര്‍ കപ്പ് ഓഫ് സ്‌പെയിന്‍, രണ്ട് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ്, പോര്‍ച്ചുഗീസ് സൂപ്പര്‍ കപ്പ്, നാല് ക്ലബ്ബ് വേള്‍ഡ് കപ്പ്, രണ്ട് ഇംഗ്ലീഷ് ലീഗ് കപ്പ്, കോപ്പ ഇറ്റാലിയ, അറബ് ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ്.
Content Highlights: How many titles does Cristiano need to catch up with Messi?