| Wednesday, 14th June 2017, 3:44 pm

കൊച്ചി മെട്രോ ഓടിക്കാന്‍ പൈലറ്റുമാരുണ്ട്; എന്നാല്‍ അവര്‍ മാത്രമാണോ മെട്രോ ട്രെയിനുകള്‍ ഓടിക്കുന്നത്? ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററിനെ കുറിച്ച് കൂടുതല്‍ അറിയാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടനത്തിന് ഒരുങ്ങിയിരിക്കുകയാണ്. ഈ മാസം 17-ന് ഉദ്ഘാടനം ചെയ്യുന്ന മെട്രോ 19 മുതല്‍ പൊതുജനങ്ങള്‍ക്കായി സേവനം ആരംഭിക്കും. ഇതിനായി കൊച്ചിക്കാര്‍ മാത്രമല്ല, കേരളമൊന്നാകെ അക്ഷമയോടെയാണ് കാത്തിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ കൊച്ചി മെട്രോയിലെ ട്രെയിനുകള്‍ ഓടിക്കുന്നതിനെ സംബന്ധിച്ച് കൂടുതല്‍ അറിയാം. മറ്റ് മെട്രോകളില്‍ നിന്ന് നിരവധി കാര്യങ്ങളില്‍ വ്യത്യസ്തമാണ് നമ്മുടെ കൊച്ചി മെട്രോ. സാങ്കേതികമായും ഏറെ മുന്നിലാണ് നമ്മുടെ മെട്രോ.


Don”t Miss: ‘തമ്മിലടിപ്പിക്കാനായി ഒരാള്‍’; വിജയ് മല്യ വിഷയത്തില്‍ ബ്രിട്ടനുമായുള്ള ബന്ധം ഇന്ത്യ വിച്ഛേദിക്കണമെന്ന് അര്‍ണബ് ഗോസ്വാമി; പരിഹസിച്ച് സോഷ്യല്‍ മീഡിയ (ട്രോളുകള്‍ കാണാം)


പൂര്‍ണ്ണമായും വനിതാ പൈലറ്റുമാരാണ് ട്രെയിനുകളെ നിയന്ത്രിക്കുന്നത്. മൂന്നു കോച്ചുകള്‍ ഉള്ള ട്രെയിനിന്റെ രണ്ടറ്റത്തുമുള്ള കാബിനുകളില്‍ ഇരുന്നാണ് ട്രെയിനുകളെ നിയന്ത്രിക്കുന്നത്. എന്നാല്‍ ഇവര്‍ മാത്രമല്ല ട്രാക്കില്‍ ഓടുന്ന മെട്രോ ട്രെയിന്‍ നിയന്ത്രിക്കുന്നത്.

പാളങ്ങളിലുള്ള എല്ലാ ട്രെയിനുകളേയും പ്രധാനമായും നിയന്ത്രിക്കുന്നത് മുട്ടം യാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്റര്‍ അഥവാ ഒ.സി.സി എന്ന കണ്‍ട്രോള്‍ റൂമാണ്. ഓപ്പറേറ്റര്‍ (പൈലറ്റ്) ഇല്ലാതെ തന്നെ ട്രെയിന്‍ ഓടിക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് ഇത്.


Also Read: ഇ. ശ്രീധരനെ കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ നിന്ന് ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍


ട്രെയിനിന്റെ പ്രാഥമികമായ നിയന്ത്രണം മാത്രമാണ് പൈലറ്റ് നിര്‍വ്വഹിക്കുന്നത്. ബാക്കിയെല്ലാം ഒ.സി.സിയിലെ വിദഗ്ധരാണ് നിയന്ത്രിക്കുക. സമയക്രമം, സുരക്ഷാ സംവിധാനങ്ങള്‍, അടിയന്തിര നിര്‍ദ്ദേശങ്ങള്‍ എന്നിവ കൈകാകര്യം ചെയ്യുന്നതും ഒ.സി.സി തന്നെയാണ്.

സര്‍വ്വീസ് നടത്തുന്ന ട്രെയിനുകളുടെ സഞ്ചാരത്തിന്റെ ഡിജിറ്റല്‍ ദൃശ്യങ്ങള്‍ തത്സമയം ഒ.സി.സിയിലെ വലിയ മോണിറ്ററില്‍ ദൃശ്യമാകും. ട്രെയിനുകളിലെ സി.സി.ടി.വി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളും ഇവിടെയാണ് കാണാന്‍ കഴിയുക. എല്ലാ ട്രെയിനുകളേയും ഒരേസമയം നിരീക്ഷിക്കാനും അതിന് അനുസൃതമായി നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഇവിടെ നിന്ന് കഴിയും.


Don”t Miss: വോട്ട് രേഖപ്പെടുത്തിയ ഞങ്ങളെ മരിച്ചവരാക്കിയാല്‍ ഇനി എങ്ങനെ വോട്ട് ചെയ്യും; സുരേന്ദ്രനോട് ആയിഷുമ്മയുടെ ചോദ്യം


ആവശ്യമായ സാഹചര്യങ്ങളില്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ട്രെയിനിന്റെ വേഗത കുറയ്ക്കാന്‍ കഴിയും. ട്രെയിന്‍ നിര്‍ത്താനും കണ്‍ട്രോള്‍ റൂമിന് കഴിയും. കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് പൈലറ്റുമാര്‍ ട്രെയിന്‍ ഓടിക്കുന്നതാണ് നിലവിലെ സംവിധാനം.

എന്നാല്‍ ഭാവിയില്‍ ട്രെയിനിലെ ക്യാബിനിലുള്ള പൈലറ്റുമാരെ ഒഴിവാക്കി ട്രെയിനുകളുടെ പൂര്‍ണ്ണമായ നിയന്ത്രണം ഒ.സി.സി ഏറ്റെടുക്കും. അതിനാല്‍ തന്നെ സ്റ്റേഷന്‍ കണ്‍ട്രോളര്‍/ഓപ്പറേറ്റര്‍ എന്നാണ് പൈലറ്റുമാരുടെ തസ്തികയുടെ പേര്.


Also Read: വേദിയിലല്ല, മലയാളികളുടെ മനസിലാണ് ഇദ്ദേഹം: ഇ. ശ്രീധരനെ ഒഴിവാക്കിയതിനെതിരെ ആഷിഖ് അബു


മാതൃഭൂമി ഓണ്‍ലൈനാണ് കൊച്ചി മെട്രോയുടെ ഒ.സി.സി സംവിധാനത്തെ കുറിച്ചുള്ള വീഡിയോ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

കൊച്ചി മെട്രോയുടെ കണ്‍ട്രോള്‍ റൂം – വീഡിയോ കാണാം:

https://youtu.be/78udwwNQF-w

We use cookies to give you the best possible experience. Learn more