ജീന്‍സിന്റെ പുതുമ നഷ്ടപ്പെടാതെ സൂക്ഷിക്കാം
lifestyle
ജീന്‍സിന്റെ പുതുമ നഷ്ടപ്പെടാതെ സൂക്ഷിക്കാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd March 2019, 10:47 pm

ജീന്‍സിനോട് പ്രിയമില്ലാത്താവരായി യുവതലമുറയില്‍ ആരുമില്ല. എന്നാല്‍ നല്ല വില കൊടുത്ത് വാങ്ങുന്ന ജീന്‍സ് അധികം താമസിയാതെ തന്നെ നരയ്ക്കുകയോ,പുതുമ നഷ്ടപ്പെടുകയോ ഒക്കെ ചെയ്യാം. എന്നാല്‍ ഇഷ്ടപ്പെട്ട മോഡല്‍ വാങ്ങി കുറച്ചുദിവസം കഴിയുമ്പോഴേക്കും നിരാശയായിരിക്കും ഫലം. ഈ സാഹചര്യമൊഴുവാക്കാന്‍ ജീന്‍സ് ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

1. ജീന്‍സ് അലക്കുന്നത് കൈകൊണ്ടാണെങ്കില്‍ വളരെ കാലം പുതുമനഷ്ടപ്പെടാതിരിക്കും. കാരണം വാഷിങ് മെഷീനില്‍ അലക്കുമ്പോള്‍ ജീന്‍സിന്റെ നൂല്‍ പൊന്തി വരും.

2. ജീന്‍സ് അലക്കുമ്പോള്‍ തണുത്ത വെള്ളത്തില്‍ വേണം കഴുകാന്‍. അലക്കുന്ന വെള്ളത്തില്‍ അല്‍പ്പം വിനാഗിരി ചേര്‍ത്താല്‍ ജീന്‍സിന്റെ കളര്‍ നഷ്ടമാവില്ല. കൂടാതെ എന്നും പുതുമയോടെ ഇരിക്കുകയും ചെയ്യും.

3. വെയില്‍ ഒഴിവാക്കി ഉണങ്ങാനിടുക

ജീന്‍സ് കഴുകുമ്പോള്‍ പുറംതിരിച്ച് അലക്കുന്നതാണ് ഉത്തമം.കാരണം പുറമെയുള്ള ഭാഗത്തിന്റെ മാര്‍ദ്ദവം നഷ്ടമായി പരുക്കനായി മാറും. ഇത് ഉടന്‍ പഴകുന്നതിനിടയാക്കും. കൂടാതെ ഉണങ്ങാനിടുമ്പോള്‍ വെയില്‍ കുറവുള്ള സ്ഥലം നോക്കി വേണം വിരിച്ചിടാന്‍. അല്ലാത്തപക്ഷം കനത്ത ചൂടില്‍ വേഗം ഉണങ്ങുമെങ്കിലും നിറം നരച്ചുപോകും.