ന്യൂദല്‍ഹി: സാമ്പത്തികമായി ഉയര്‍ന്നവരും ഉന്നതജാതിയില്‍പെട്ടവരുമാണ് മാധ്യമങ്ങളുമായി കൂടുതല്‍ ഇടപഴകുന്നതെന്നും ഇവരില്‍ വലിയൊരു ശതമാനം 2014ല്‍ ബി.ജെ.പിയ്്ക്കാണ് വോട്ടുചെയ്യുന്നതെന്നും പഠനറിപ്പോര്‍ട്ട്. അഭിപ്രായ സ്വരൂപത്തിന് മാധ്യമങ്ങളെ കൂടുതലായി ആശ്രയിക്കുന്നവരാണ് ബി.ജെ.പിയെ പിന്തുണയ്ക്കുന്നതും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് ജയത്തിനായി മാധ്യമങ്ങളെ ബി.ജെ.പി. വിലക്കെടുത്തെന്നും റിപ്പോര്‍ട്ടിലുണ്ട്.
2014ലെ നാഷ്ണല്‍ ഇലക്ഷന്‍ സ്റ്റഡീസ് തയ്യാറാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രാഷ്ട്ര മീംമാസകനും കാലിഫോര്‍ണിയ സര്‍വകലാശാലയിലെ അധ്യാപകനുമായി രാഹുല്‍ ശര്‍മയും സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഓഫ് ഡവലപ്പിങ് സൊസൈറ്റിയിലെ ശ്രേയസ് സര്‍ദേശായിയും നടത്തിയ പഠനത്തിലാണ് ഇന്ത്യന്‍ മാധ്യമങ്ങളില്‍ ബി.ജെ.പി. സ്വാധീനം വ്യക്തമായതെന്ന് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പത്രം, റേഡിയോ, ചാനല്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് പഠനം.
ALSO READ: മഹാസഖ്യം ബി.ജെ.പിയ്ക്ക് പണിയാകുമോ?; പ്രവര്‍ത്തകരോട് ചോദ്യവുമായി മോദി, വീഡിയോ
ഭരണകാലയളിലും 2014 തെരഞ്ഞെടുപ്പ് പ്രചരണ സമയത്തും മോദിക്ക് മുമ്പ് ഭരിച്ചവരേക്കാള്‍ കൂടുതല്‍ കവറേജ് ദേശീയ മാധ്യമങ്ങള്‍ നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യന്‍ ജനതയ്ക്ക് മാധ്യമങ്ങളിലുള്ള വിശ്വാസത്തെ ബി.ജെ.പി. ഉപയോഗരപ്പെടുത്തിയതാണ് വിജയരഹസ്യമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 31.1 ശതമാനം പേരുടെ വോട്ടാണ് എന്‍.ഡി.എ. മുന്നണിക്ക് ലഭിച്ചത്. 306 മണ്ടലങ്ങളില്‍ 20,000 പേരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തവരില്‍ 39 ശതമാനം മാധ്യമങ്ങളുടെ സ്വാധീനത്തിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. മാധ്യമങ്ങളെ ആശ്രയിക്കാതെ സ്വന്തം അഭിപ്രായപ്രകാരം 27 ശതമാനം പേരാണ് ബി.ജെ.പിക്ക് അനുകൂലമായി വോട്ടുചെയ്തത്.
വാര്‍ത്തകള്‍ക്കായി ഓണ്‍ലൈന്‍ മാധ്യമങ്ങളെ ആശ്രയിച്ചവരില്‍ ഭൂരിപക്ഷവും എന്‍.ഡി.എയെ പിന്തുണച്ചെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ ഭൂരിപക്ഷവും സാമ്പത്തികപരമായി ഉന്നതിയിലുള്ളവരായിരുന്നു.
ഹിന്ദി പത്രം വായിക്കുന്നവരിലും ഹിന്ദി ചാനല്‍ കാണുന്നവരിലും സ്വാധീനം ചെലുത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞെന്ന് റിപ്പോര്‍ട്ടിലുണ്ട്. ബാര്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ഹിന്ദി ചാനലുകള്‍ക്ക് ഇംഗ്ലീഷ് ചാനലുകളേക്കാള്‍ 200 ശതമാനം പ്രേക്ഷകരുണ്ട്. പ്രാദേശികഭാഷയായ മലയാളം, തമിഴ് ചാനലുകള്‍ക്ക് ഇംഗ്ലീഷ് ചാനലുകളേക്കാള്‍ 100 ശതമാനം പ്രേക്ഷകര്‍ അധികമുണ്ട്.
ALSO READ: പഠാന്‍കോട്ടും ഉറിയും ഓര്‍മ്മയുണ്ടോ; നിര്‍മ്മല സീതാരാമന് ചിദംബരത്തിന്റെ മറുപടി
മാധ്യമങ്ങളെ ആശ്രയിക്കാത്തവരില്‍ ഭൂരിഭാഗവും കോണ്‍ഗ്രസിനെ പിന്തുണച്ചതായും റിപ്പോര്‍ട്ടിലുണ്ട്. വാര്‍ത്തകള്‍ക്കായി ഹിന്ദി മാധ്യമങ്ങളെ ആശ്രയിക്കാത്തവരില്‍ ഭൂരിഭാഗവും എന്‍.ഡി.എ.മുന്നണിയ്ക്ക് എതിരായാണ് വോട്ട് ചെയ്തത്.
2014ല്‍ ജയിച്ച മാധ്യമ തന്ത്രം 2019 തെരഞ്ഞെടുപ്പിലും പയറ്റാനൊരുങ്ങുകയാണ് എന്‍.ഡി.എ.മുന്നണി. എ.എന്‍.ഐയ്ക്കും ഹ്യൂമണ്‍സ് ഓഫ് ബേംബെ ഫേസ്ബുക്ക് പേജിന് നല്‍കിയ അഭിമുഖവും ഇതിനുളള സൂചനയാണെന്ന് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2014 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയമായ മാര്‍ച്ച് 1 മുതല്‍ മെയ് 11 വരെ ഇംഗ്ലീഷ്-ഹിന്ദി ചാനലുകള്‍ രാത്രി 8 മണി മുതല്‍ 10 മണി വരെ വിവിധ രാഷ്ട്രീയ നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കും നല്‍കിയ സമയത്തേയും പഠനം വിലയിരുത്തുന്നുണ്ട്. ഇതില്‍ മൂന്നില്‍ ഒന്ന് സമയവും മോദിയെ കുറിച്ചുള്ള ചര്‍ച്ചകളാണ് നടന്നതെന്ന് പഠനം വിലയിരുത്തുന്നു.
കോണ്‍ഗ്രസിനേക്കാള്‍ 10 ശതമാനം അധിക സമയം ബി.ജെയപിക്ക് നല്‍കിയതായി പഠനം വിലയിരുത്തുന്നു. അതേസമയം 2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികള്‍ക്കും അനുവദിച്ച സമയത്തില്‍ വലിയ വ്യത്യാസം ഉണ്ടായിരുന്നില്ലെന്ന് മീഡിയ ലാബ് തലവന്‍ പ്രഭാകര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
മോദിക്ക് ലഭിച്ച് മാധ്യമ സ്വീകാര്യതയാണ് 2014ലെ തെരഞ്ഞെടുപ്പ് ജയത്തിന് സഹായകരമായതെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്.
2017ലെ പ്യൂ ഗ്ലോബല്‍ ആറ്റിറ്റിയൂഡ് സര്‍വെയില്‍ പക്ഷാപതപരമായ മാധ്യമങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും സ്വീകാര്യതയുള്ള നാടാണ് ഇന്ത്യയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളാണ് നല്ലതെന്ന് വിശ്വസിക്കുന്ന 41 ശതമാനം ജനങ്ങള്‍ ഇന്ത്യയിലുണ്ട് എന്നായിരുന്നു പ്യൂ ഗ്ലോബല്‍ ആറ്റിറ്റിയൂഡിന്റെ സര്‍വെ റിപ്പോര്‍ട്ട്.
CREDIT : SCROLL.IN
WATCH THIS VIDEO