| Thursday, 18th June 2020, 12:36 pm

ഇന്ത്യാ-ചൈനാ തര്‍ക്കത്തില്‍ ആലിബാബയേയും ഷവോമിയേയും ഇന്ത്യന്‍ വിപണി കൈവിടുമോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ വന്ന വിള്ളല്‍ പ്രതിസന്ധിയിലാക്കുന്നത് ഇന്ത്യയില്‍ മികച്ച വിപണി സാധ്യത കണ്ടെത്തിയ ചൈന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിസിനസ് ഗ്രൂപ്പുകളെയാണ്.  ചൈനീസ് ഉല്‍പന്നങ്ങളും ഉപകരണങ്ങളും ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനം നിരവധി ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്നുണ്ട്.

ചൈനീസ് ഉപകരണങ്ങള്‍ ഒഴിവാക്കണമെന്ന തീരുമാനം തന്നെയാണ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. 4 ജി എക്യുപ്മെന്റ്സ് നവീകരിക്കുന്നതിന് ബി.എസ്.എന്‍.എല്‍ ചൈനീസ് ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടെതില്ലെന്ന നിലപാട് ടെലിംകോം ഡിപ്പാര്‍ട്ടമെന്റ് സ്വീകരിച്ചിരുന്നു.

ചൈനയുടെ 52 മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിന് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്താനുള്ള നീക്കവും നടക്കുന്നുണ്ട്. ഇതേ രീതി തുടര്‍ന്നാല്‍ അത് ആലിബാബയേയും ഷവോമിയേയും കാര്യമായിത്തന്നെ ബാധിക്കും.

ആലിബാബയ്ക്കും ഷവോമിയ്ക്കും ഇന്ത്യന്‍ വിപണി നഷ്ടമാകുമോ?

ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന ചൈനീസ് വിരുദ്ധവികാരം ഏറ്റവും ഗുരുതരമായി ബാധിക്കാന്‍ പോകുന്നത് ഓഹരിവിവണി നേട്ടത്തില്‍ ഗൂഗിളേനേയും യാഹുവിനേയും കടത്തിവെട്ടുന്ന നേട്ടമുണ്ടാക്കിയ ആലിബാബ ഗ്രൂപ്പിനെയാണ്.

ലോകത്തിലെ തന്നെ വലുതും മൂല്യമേറിയതുമായ പത്ത് കമ്പനികളില്‍ ഒന്നാണ് ആലിബാബ.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജനുവരി 2018-ല്‍ ടെന്‍സെന്റിന് ശേഷം 500 ബില്യണ്‍ വിപണി മൂല്യം കടക്കുന്ന രണ്ടാമത്തെ കമ്പനിയായി ആലിബാബ.2018ല്‍ ആലിബാബ ആഗോള ബ്രാന്‍ഡ് മൂല്യത്തില്‍ ഒമ്പതാം സ്ഥാനത്താണ്.

200 ല്‍ അധികം രാജ്യങ്ങളിലാണ് ഈ ചൈനീസ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യയില്‍ വന്‍സ്വീകാര്യതയാണ് ആലിബാബയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചൈനീസ് ഉല്‍പന്നങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ രൂപപ്പെട്ടുവരുന്ന ജനവികാരം വലിയരീതിയില്‍ തന്നെ ആലിബാബ ഗ്രൂപ്പിനെ ബാധിക്കും.

ആലിബാബ ഇന്ത്യയില്‍ ഡാറ്റാ സെന്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. പേജ് വ്യൂ അനുസരിച്ച് ആലിബാബയുടെ ‘യുസി ബ്രൗസര്‍’ ഇന്ത്യയിലെ ജനപ്രിയ മൊബൈല്‍ ബ്രൗസറാണ്.

അതുപോലെ ഇന്ത്യയിലെ ഏറ്റവും മികച്ച സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡാണ് ഷവോമി.

ചൈനയിലെ വയര്‍ലെസ് നെറ്റ്വര്‍ക്ക് ഭീമനായ ഹുവായിക്ക് ഇന്ത്യയില്‍ മികച്ച വിപണിയാണുള്ളത്.

ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി തുടര്‍ന്നാല്‍ ഇന്ത്യയിലെ വിപണി ചൈനീസ് കമ്പനികളെ ബാധിക്കും.

We use cookies to give you the best possible experience. Learn more