| Friday, 11th November 2016, 1:25 pm

അതീവ രഹസ്യമെന്നവകാശപ്പെട്ട നോട്ട് പിന്‍വലിക്കല്‍ വാര്‍ത്ത 7 മാസം മുന്‍പ് ഗുജറാത്തി പത്രത്തില്‍; ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

500, 1000 രൂപയുടെ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചെന്നും പുതിയ രണ്ടായിരം രൂപയുടെ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്നുമാണ് വാര്‍ത്ത. വാര്‍ത്തയും കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നടപടിയും തമ്മിലുള്ള സാമ്യം കണ്ട് അന്തം വിട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ. 


ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടികള്‍ രണ്ടു ദിവസം പിന്നിട്ടതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് 7 മാസങ്ങള്‍ക്കുമുന്‍പ് ഒരു ഗുജറാത്തി പത്രം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയാണ്.

500, 1000 രൂപയുടെ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചെന്നും പുതിയ രണ്ടായിരം രൂപയുടെ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്നുമാണ് വാര്‍ത്ത. വാര്‍ത്തയും കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നടപടിയും തമ്മിലുള്ള സാമ്യം കണ്ട് അന്തം വിട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ.


See more at:  ഒടുവില്‍ മോദിക്കെതിരെ ചേതന്‍ ഭഗതും; തെറ്റു ചൂണ്ടികാണിക്കുമ്പോള്‍ ക്യൂ നില്‍ക്കാനല്ല പറയേണ്ടത്


ഗുജറാത്തിലെ സൗരാഷ്ട്രയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന “അകില” എന്ന പത്രത്തിലാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. 2016 ഏപ്രില്‍ 1 നാണ് പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. 500, 1000 രൂപയുടെ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചെന്നും പുതിയ രണ്ടായിരം രൂപയുടെ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്നും പത്രം വാര്‍ത്തയില്‍ പറയുന്നു.

രാജ്യത്തെ കള്ളപ്പണ്ണത്തിന്റെ അളവ് തടയാനും കള്ളനോട്ട് നിയന്ത്രിക്കാനുമാണ് നടപടിയെന്ന് വ്യക്തമാക്കുന്ന വാര്‍ത്തയില്‍ ഇതിലൂടെ ഭീകരവാദം തടയാനാകുമെന്നും പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. അതീവ രഹസ്യ സ്വഭാവം പുലര്‍ത്തിയെന്ന് മോദി സര്‍ക്കാര്‍ അവകാശപ്പെട്ട നടപടി എങ്ങനെയാണ് ഏഴുമാസം മുന്‍പ് ഗുജറാത്തി പത്രം റിപ്പോര്‍ട്ട് ചെയ്തതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

ഇപ്പോഴത്തെ നടപടി ബി.ജെ.പി തങ്ങളുടെ അടുപ്പക്കാരെ മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്ന് അരവിന്ദ് കെജ്‌രിവാളടക്കമുള്ളവര്‍ ആരോപണമുന്നയിക്കുമ്പോള്‍ തന്നെയാണ് നവംബര്‍ 8 ന് രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടുകള്‍ പിന്‍വലിച്ച് നടത്തിയ പ്രസ്താവനകളോട് ആശ്ചര്യം ജനിപ്പിക്കുന്ന വിധം സാദൃശ്യമുള്ള പത്രവാര്‍ത്ത ഇപ്പോള്‍ പ്രചരിക്കുന്നത്.


കുറച്ച് ദിവസത്തേക്ക് 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ ഇലക്ട്രോണിക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ മുഖേന നടത്തണം, എ.ടി.എമ്മുകളില്‍ നിന്ന് 18-ാം തീയതി വരെ 2000 രൂപവരെയാണ് പിന്‍വലിക്കാന്‍ ഉപയോക്താക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത് തുടങ്ങി അതീവ സാമ്യമുള്ള നിര്‍ദേശങ്ങള്‍ പത്ര വാര്‍ത്തയിലുണ്ട്. വരും ദിവസങ്ങളില്‍  പണമിടപാടുകള്‍ക്ക്  ചില നിബന്ധനകളും കേന്ദ്രസര്‍ക്കാര്‍ ഏര്‍പെടുത്തിയിട്ടുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നു.

എന്നാല്‍ സംഭവം വിവാദമായതോടെ ഇതില്‍ വിശദീകരണവുമായി അകില ദിനപത്രത്തിന്റെ മനേജിംഗ് ഡയറക്ടര്‍ കിരിത്ത് ഗണത്ര രംഗത്തെത്തി. ഏപ്രില്‍ ഫൂള്‍ പ്രമാണിച്ച് പ്രസിദ്ധീകരിക്കുന്ന സ്പൂഫ് വാര്‍ത്തകളുടെ ഗണത്തിലാണ് പത്രം ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയതെന്ന് കിരിത്ത് ഗണത്ര വ്യക്തമാക്കി.

സൗരാഷ്ട്ര കേന്ദ്രീകരിച്ച് പ്രസിദ്ധീകരിക്കുന്ന നിരവധി പത്രങ്ങള്‍ ഇത്തരത്തില്‍ ഏപ്രില്‍ ഫൂള്‍ സ്പൂഫ് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാറുണ്ട്. എന്നാല്‍ ഏവരേയും അതിശയിപ്പിച്ച് സര്‍ക്കാര്‍ നോട്ട് പിന്‍വലിക്കല്‍ നടപടികള്‍ പ്രഖ്യാപിക്കുകയായിരുന്നു കിരിത്ത് പറയുന്നു.

കള്ളപ്പണത്തിനെതിരായി നടപടികള്‍ വരുമെന്ന് ജനങ്ങള്‍ കുറച്ചുകാലമായി പ്രതീക്ഷിക്കുന്നുണ്ട്. അതിനാല്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ക്ക് കൂടുതല്‍ ശ്രദ്ധ ലഭിക്കുമെന്നതിനാലാണ് ഏപ്രില്‍ ഫൂളിനോടുനുബന്ധിച്ച് വാര്‍ത്ത നല്‍കിയയെതന്നും കിരിത്ത് പറഞ്ഞു.

നരേന്ദ്ര മോദിയുടെ കൂടെ ആര്‍.എസ്.എസിന്റെ പ്രചാരകനായിരുന്ന കിരിത് ഗണത്രയെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയരുന്നുണ്ട്. ഇദ്ദേഹം ഇപ്പോഴും മോദിയുടെ അടുത്ത സുഹൃത്ത് തന്നെയാണെന്നും ആരോപണമുണ്ട്.


Shocking: 2000 രൂപ നോട്ടില്‍ പുതിയ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ല; മാറിയത് നിറവും വലുപ്പവും: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ പുറത്ത്


എന്നാല്‍ വാര്‍ത്ത വന്നതോടെ കിരിത് പറയുന്നത്, അത് ഏപ്രില്‍ ഫൂള്‍ തമാശയായിരുന്നുവെന്നാണ്. എങ്ങനെയാണ് മോദി മനസ്സില്‍ കാണുന്ന തമാശ മറ്റൊരു പ്രചാരകന് താന്‍ എഡിറ്ററായിരിക്കുന്ന പത്രത്തില്‍ വാര്‍ത്തയാക്കാന്‍ പറ്റുന്നത്. അല്ലെങ്കില്‍ ഒരു പ്രചാരകന്റെ തമാശ എങ്ങനെ ഇത്ര പെട്ടെന്ന് ഇന്ത്യയുടെ സാമ്പത്തിക പോളിസിയായി മാറി? ഇത്ര കൃത്യമായി നടന്ന ഈ പ്രവചനം യാദൃശ്ചികമാണെന്ന് കരുതാന്‍ നമ്മള്‍ കഴിക്കുന്നത് സംഘികളുടെ പരിപ്പല്ലല്ലോ തുടങ്ങിയ വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

We use cookies to give you the best possible experience. Learn more