| Monday, 28th October 2024, 10:43 pm

പരിസ്ഥിതി സംരക്ഷണ നിയമത്തിന് പല്ലില്ലാതായി: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: 1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന് (ഇ.പി.എ) പല്ലില്ലാതായെന്ന് കഴിഞ്ഞയാഴ്ച നടത്തിയ നിരീക്ഷണത്തിൽ സുപ്രീം കോടതി അഭിപ്രായപ്പെട്ടു. പഞ്ചാബിലും ഹരിയാനയിലും വൈക്കോൽ കത്തിച്ച സംഭവത്തോടെ ദീപാവലിക്ക് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ദൽഹിയിൽ മലിനീകരണ തോത് വർധിക്കാൻ കാരണമായിരുന്നു. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട ഒരു കേസിന്റെ വാദം കേൾക്കുകയായിരുന്നു കോടതി.

ദൽഹി മലിനീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിശോധിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചിട്ടും വൈക്കോൽ കത്തിക്കുന്നത് തടയുന്നതിൽ പരാജയപ്പെട്ടതിന് ജസ്റ്റിസ് അഭയ് എസ് ഓക്കയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കേന്ദ്ര-സംസ്ഥാന അധികാരികളെ വിമർശിച്ചു. എയർ ക്വാളിറ്റി മാനേജ്‌മെൻ്റ് കമ്മീഷൻ അംഗംങ്ങളെ സുപ്രീം കോടതി നിയോഗിച്ച സമിതിയെ മാറ്റിസ്ഥാപിച്ചിരുന്നു. എന്നിട്ടും കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും മലിനീകരണ തോത് കുറക്കാൻ സാധിച്ചില്ലെന്ന് സുപ്രീം കോടതി വിമർശിച്ചു.

ഇ.പി.എ ലംഘിക്കുന്നവർക്ക് ചുമത്തേണ്ട പിഴയുടെ അളവ് നിർണയിക്കുന്ന വിധിനിർണയ അതോറിറ്റിയെ നാമനിർദ്ദേശം ചെയ്യുന്നതിനുള്ള നിയമങ്ങൾ കേന്ദ്രം അന്തിമമാക്കിയിട്ടില്ലെന്ന് ജസ്റ്റിസ് ഓഖേയുടെ ബെഞ്ച് അറിയിച്ചു. അത്തരമൊരു അതോറിറ്റിയുടെ അഭാവത്തിൽ, ഇ.പി.എ ലംഘിക്കുന്ന കർഷകരെ പ്രോസിക്യൂട്ട് ചെയ്യാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നും ബെഞ്ച് അറിയിച്ചു.

2023ൽ കേന്ദ്രം ജൻ വിശ്വാസ് (വ്യവസ്ഥകളുടെ ഭേദഗതി) നിയമം നടപ്പിലാക്കി,വികസിച്ചുകൊണ്ടിരിക്കുന്ന ബിസിനസ് മേഖലക്ക് ഉന്നമനം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.

ഇത് 42 കേന്ദ്ര നിയമങ്ങളിൽ ഭേദഗതി വരുത്തി. ഈ നിയമങ്ങളിലുട ചെറിയ കുറ്റകൃത്യങ്ങൾ കുറ്റവിമുക്തമാക്കുകയും മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി 183 ക്രിമിനൽ വ്യവസ്ഥകൾ ഇല്ലാതാക്കുകയും ചെയ്തു. ഇ.പി.എ, ജല നിയമം,(മലിനീകരണം തടയൽ, നിയന്ത്രണം) 1974, വായു നിയമം,(മലിനീകരണം തടയൽ, നിയന്ത്രണം) 1981 എന്നിവയും ഭേദഗതി ചെയ്തു.

നിയമം ലംഘിക്കുന്നവർക്കെതിരെ ചുമത്താമായിരുന്ന ശിക്ഷാനടപടികൾ മുകളിൽ സൂചിപ്പിച്ച പരിസ്ഥിതി സംബന്ധമായ നിയമങ്ങളിലെ ഭേദഗതിയെത്തുടർന്ന് നീക്കം ചെയ്തു. അവർക്ക് പകരം പണം പിഴ ചുമത്തി.

Content Highlight: How Environment Protection Act lost its ‘teeth’ & why states can’t use it to penalise stubble burning

We use cookies to give you the best possible experience. Learn more