| Saturday, 22nd August 2015, 5:39 pm

ബിജോയ് നന്ദന്‍ റിപ്പോര്‍ട്ട് അഥവാ പെരിയാറിന്റെ അന്ത്യകൂദാശക്ക് ഒരാമുഖം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനെയും രാസമാലിന്യങ്ങള്‍ തള്ളുന്ന കമ്പനികളേയും പൂര്‍ണ്ണയമായി വെള്ള പൂശുന്ന ഒരു റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ച ബിജോയ് നന്ദന്‍സമര്‍പ്പിച്ചത്.  2011-14 കാലയളവില്‍ ഇതേ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗവും വര്‍ഷാ വര്‍ഷം ബോര്‍ഡ് വിവിധ കമ്പനികള്‍ക്ക്  നല്‍കുന്ന അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റിയില്‍ ഈ വര്‍ഷം പോലും വിദഗ്ധ അംഗമായി ചുമതല വഹിക്കുന്ന ആളുമാണ് അദ്ദേഹം. പെരിയാര്‍ മലിനീകരണം തടയണമെന്ന ജനകീയ പ്രക്ഷോഭങ്ങളില്‍ എന്നും പ്രതിസ്ഥാനത്ത് നില്‍ക്കുതന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിനു വേണ്ടിയും കമ്പനികള്‍ക്ക്  വേണ്ടിയും വിടുപണി ചെയ്യുകയായിരുന്നു ബിജോയ് നന്ദന്‍ എന്നതായിരുന്നു വാസ്തവം.



| ഒപ്പിനിയന്‍ | മാര്‍ട്ടിന്‍ ഗോപുരത്തിങ്കല്‍ ദേവസിക്കുട്ടി |


ഏലൂര്‍ എടയാര്‍ വ്യവസായ മേഖലയില്‍ നിന്ന് രാസമാലിന്യങ്ങള്‍ പെരിയാറിലേക്ക് അനിയന്ത്രിതമായി തള്ളിയത് മൂലം പുഴയില്‍  മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. ഇതേ തുടര്‍ന്നുണ്ടായ ജനകീയ പ്രക്ഷോഭങ്ങളുടെ ഫലമായാണ് സംസ്ഥാന സര്‍ക്കാര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനു പുറത്ത് ഒരു വിദഗ്ധസമിതിയെ പഠനത്തിനായി നിയോഗിച്ചത്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ ഡോ. ബിജോയ് നന്ദനാണ് ഇതിനായി നിയോഗിക്കപ്പെട്ടത്.

എന്നാല്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനെയും രാസമാലിന്യങ്ങള്‍ തള്ളുന്ന കമ്പനികളേയും പൂര്‍ണ്ണയമായി വെള്ള പൂശുന്ന ഒരു റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ച ബിജോയ് നന്ദന്‍സമര്‍പ്പിച്ചത്.  2011-14 കാലയളവില്‍ ഇതേ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗവും വര്‍ഷാ വര്‍ഷം ബോര്‍ഡ് വിവിധ കമ്പനികള്‍ക്ക്  നല്‍കുന്ന അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റിയില്‍ ഈ വര്‍ഷം പോലും വിദഗ്ധ അംഗമായി ചുമതല വഹിക്കുന്ന ആളുമാണ് അദ്ദേഹം. പെരിയാര്‍ മലിനീകരണം തടയണമെന്ന ജനകീയ പ്രക്ഷോഭങ്ങളില്‍ എന്നും പ്രതിസ്ഥാനത്ത് നില്‍ക്കുതന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിനു വേണ്ടിയും കമ്പനികള്‍ക്ക്  വേണ്ടിയും വിടുപണി ചെയ്യുകയായിരുന്നു ബിജോയ് നന്ദന്‍ എന്നതായിരുന്നു വാസ്തവം.

ഓരോ മണിക്കൂറിലും വലിയ രീതിയില്‍ രാസ-ജൈവിക മാറ്റങ്ങള്‍ക്ക്  വിധേയമായിക്കൊണ്ടിരിക്കുന്ന പെരിയാര്‍ നദിയില്‍ ആകെ രണ്ടുമാസത്തില്‍ വെറും 8  തവണ മാത്രം ആണ് ഗവേഷകന്‍ പരീക്ഷണനിരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടില്‍ തന്നെപറയുന്നത്.  ഇത്തരത്തില്‍ ഉള്ള പഠനത്തില്‍ മത്സ്യക്കുരുതിക്ക് പ്രധാന കാരണം അനോക്‌സ്യ (ഓക്‌സിജന്റെ അളവ് പൂജ്യം എന്ന അവസ്ഥ) രൂപപ്പെട്ടതാണെന്ന് ഈ റിപ്പോര്‍ട്ട് പ്രധാനമായും വിലയിരുത്തുന്നു. പാതാളം ബണ്ടില്‍ അടിഞ്ഞു കൂടുന്ന ജൈവിക മാലിന്യങ്ങള്‍, ബണ്ട് തുറന്നപ്പോള്‍ വ്യവസായ മേഖലക്ക് സമീപം വന്നുപതിച്ചത് മൂലമാണ് അനോക്‌സ്യ ഉണ്ടായതെന്നും ഈ റിപ്പോര്‍ട്ട് പറയുന്നു. അങ്ങനെയെങ്കില്‍, ചില ചോദ്യങ്ങള്‍ക്ക് ബോര്‍ഡും ഡോ.ബിജോയ് നന്ദനും ഉത്തരം നല്‍കേണ്ടതുണ്ട്.


മത്സ്യക്കുരുതി ഉണ്ടാകുന്നതിന് പ്രധാന കാരണമായി കണ്ടെത്തപ്പെട്ടിരിക്കുന്നത് പെരിയാറില്‍ പാതാളം ബണ്ടിനു തെക്കുവശം രൂപപ്പെടുന്ന “അനോക്‌സ്യ” ആണ് എന്ന് പഠനത്തില്‍ പറയുന്നൂ. എന്നാല്‍ പഠന റിപ്പോര്‍ട്ടില്‍ ഉള്ള ഡാറ്റയില്‍ എവിടെയും ഓക്‌സിജന്റെ അളവ് പൂജ്യം ആയി കാണപ്പെടുന്നില്ല. പിന്നെ ഏതു സാഹചര്യത്തില്‍ ആണ് ഗവേഷകന്‍ “അനോക്‌സ്യ” എന്ന നിഗമനത്തില്‍ എത്തിചേര്‍ന്നത്.?


1. മത്സ്യക്കുരുതി ഉണ്ടാകുന്നതിന് പ്രധാന കാരണമായി കണ്ടെത്തപ്പെട്ടിരിക്കുന്നത് പെരിയാറില്‍ പാതാളം ബണ്ടിനു തെക്കുവശം രൂപപ്പെടുന്ന “അനോക്‌സ്യ” ആണ് എന്ന് പഠനത്തില്‍ പറയുന്നൂ. എന്നാല്‍ പഠന റിപ്പോര്‍ട്ടില്‍ ഉള്ള ഡാറ്റയില്‍ എവിടെയും ഓക്‌സിജന്റെ അളവ് പൂജ്യം ആയി കാണപ്പെടുന്നില്ല. പിന്നെ ഏതു സാഹചര്യത്തില്‍ ആണ് ഗവേഷകന്‍ “അനോക്‌സ്യ” എന്ന നിഗമനത്തില്‍ എത്തിചേര്‍ന്നത്.?

ഡോ ബിനോയ് നന്ദന്‍

2. പെരിയാര്‍ നദിയിലെ കുടിവെള്ള പമ്പിങ്ങ് സ്റ്റേഷന് സമീപം പാതാളം ബണ്ടിനു വടക്കു ഭാഗത്ത് പെരിയാറില്‍ വലിയ തോതില്‍ അടിഞ്ഞു കൂടുന്നൂ എന്ന് പറയപ്പെടുന്ന ജൈവിക മാലിന്യങ്ങളുടെ സ്രോതസ്സ് എവിടെ നിന്നാണ് എന്ന് കൃത്യമായി  ബോര്‍ഡും ഗവേഷകനും പറയേണ്ടത് ഒരു അനിവാര്യതയാണ്?

3. പാതാളം ബണ്ട് തുറന്നു വിടുകയും വ്യവസായ മേഖലക്ക് സമീപം മത്സ്യക്കുരുതി ഉണ്ടാവുകയും ചെയ്തത് 2014 ഏപ്രില്‍ 5നാണ്. അതിന് മുമ്പുള്ള ദിവസങ്ങളില്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നതുപോലുള്ള ജൈവ മാലിന്യം അടിഞ്ഞു കിടന്നിരുന്ന പാതാളം ബണ്ട് ഭാഗത്ത് എന്തു കൊണ്ടാണ് ഓക്‌സിജന്റെ ശോഷണം മൂലമുള്ള  മത്സ്യക്കുരുതി  ഉണ്ടാകാതിരുന്നത്?

4. പാതാളം ബണ്ട് തുറക്കുമ്പോള്‍ വ്യവസായ ശാലകളില്‍ ശേഖരിച്ച് വച്ചിരിക്കുന്നതായി പറയപ്പെടുന്ന മാലിന്യങ്ങള്‍ പുഴയിലേക്ക് ഒഴുക്കുന്നതായി പല വാര്‍ത്തകളും ഗവേഷണ റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നിട്ടും തുടര്‍ച്ചയായുള്ള water qualtiy analysis  (at least 1hr interval) പോലുള്ള പഠനം നടത്താതിരുന്നത് എന്തു കൊണ്ടാണ്??


തെറ്റായ ശാസ്ത്രീയ നിഗമനത്തില്‍ കൂടിയും ശാസ്ത്രീയ ഗവേഷണപൂര്‍ണത ഇല്ലാതെയും ഉള്ള ഒരു റിപ്പോര്‍ട്ടാണ് ഇത് എന്ന് നിസ്സംശയം പറയാനാകും. തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന മത്സ്യക്കുരുതി നിയന്ത്രിക്കാന്‍ ആവശ്യമായ  ശാസ്ത്രീയമായ  ശുപാര്‍ശകളോ, പൊതുജന ക്ഷേമം മുന്നിര്‍ത്തിയുള്ള എന്തെങ്കിലും തീരുമാനങ്ങളോ ഒന്നും തന്നെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല.


മറ്റൊരു പ്രധാന വസ്തുത കൂടി വിവരിക്കേണ്ടതുണ്ട്. വ്യവസായ മാലിന്യങ്ങള്‍ കാണപ്പെടുന്നില്ലാ എന്ന്(!) റിപ്പോര്‍ട്ടില്‍ പറയുന്നു. എങ്കില്‍ താഴെപറയുന്ന ചോദ്യങ്ങള്‍ക്കു കൂടി ബോര്‍ഡും ഗവേഷകനും മറുപടി പറയേണ്ടതാണ്;

1. വ്യവസായമേഖലയില്‍ നിന്നും പുറന്തള്ളപ്പെടുന്ന വെള്ളത്തിന്റെ discharge പോയിന്റ് പെരിയാറില്‍ എവിടെയാണ്?

2. വ്യവസായമേഖലയിലെ എല്ലാ കമ്പനികളും ബോര്‍ഡിന്റെ നിബന്ധനകള്‍ 100% പാലിച്ചാണോ പ്രവര്‍ത്തിക്കുന്നത്?

3. ഇത്തരത്തില്‍ വ്യവസായ മാലിന്യങ്ങളെപ്പറ്റി പരാമര്‍ശങ്ങള്‍ ഒന്നും പ്രസ്തുത റിപ്പോര്‍ട്ടില്‍ കാണപ്പെടാത്ത സാഹചര്യത്തില്‍ റിപ്പോര്‍ട്ടിന്റെ അവസാന ഭാഗത്ത് വ്യവസായ മാലിന്യങ്ങള്‍ സംസ്‌കരിക്കപ്പെടണം എന്നെഴുതിയിരിക്കുന്നത് എന്തിനുവേണ്ടിയാണ്?

തെറ്റായ ശാസ്ത്രീയ നിഗമനത്തില്‍ കൂടിയും ശാസ്ത്രീയ ഗവേഷണപൂര്‍ണത ഇല്ലാതെയും ഉള്ള ഒരു റിപ്പോര്‍ട്ടാണ് ഇത് എന്ന് നിസ്സംശയം പറയാനാകും. തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന മത്സ്യക്കുരുതി നിയന്ത്രിക്കാന്‍ ആവശ്യമായ  ശാസ്ത്രീയമായ  ശുപാര്‍ശകളോ, പൊതുജന ക്ഷേമം മുന്നിര്‍ത്തിയുള്ള എന്തെങ്കിലും തീരുമാനങ്ങളോ ഒന്നും തന്നെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല.

ഇത് കേവലം സ്ഥാപിത താല്‍പര്യങ്ങളുള്ള ഒരാളുടെ ഭാവനാ സൃഷ്ടി എന്നു മാത്രമേ കണക്കാക്കാന്‍ കഴിയൂ. മാത്രമല്ല, പെരിയാര്‍ മാലിനീകരണത്തിനെതിരായി നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണലില്‍ നിലവിലുള്ള കേസിനെ ദുര്‍ബലപ്പെടുത്താനും അതുവഴി പെരിയാറിലെ വെള്ളം ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളെ വഞ്ചിക്കുവാനുമുള്ള ഒരു കുത്സിത ശ്രമമാണ് ഇതെന്ന് മനസ്സിലാക്കി നാം ഓരോരുത്തരും പത്രസമൂഹമടക്കമുള്ള മാധ്യമങ്ങള്‍ ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുമ്പോട്ടു പോകേണ്ടതുണ്ട്.

ലാഭക്കൊതിമൂലം മണ്ണിനെയും ജലത്തെയും വായുവിനെയും വിഷലിപ്തമാക്കുന്ന കമ്പനികളേക്കാള്‍ എത്രയോ അപകടകാരികളാണ് ശാസ്ത്രഗവേഷകര്‍ എന്നു നടിക്കുന്ന ഇക്കൂട്ടര്‍ എന്ന് നമ്മള്‍ തിരിച്ചറിയണം. ഇത്തരത്തില്‍ ഒരു റിപ്പോര്ട്ട്  തയ്യാറാക്കുന്നതിന് പോലും സാധാരണക്കാരന്റെ നികുതിപ്പണം പ്രതിഫലമായി കൈപ്പറ്റുന്ന ബിജോയ് നന്ദനെപ്പോലുള്ളവര്‍ ഒരേസമയം പ്രകൃതിയുടെയും മനുഷ്യരുടെയും ഒറ്റുകാര്‍കൂടിയാണ്.

പൂര്‍ണയമായും അശാസ്ത്രീയവും സാമാന്യനീതിക്ക് നിരക്കാത്തതും ജനദ്രോഹപരവും ആയ ഈ റിപ്പോര്‍ട്ട് തള്ളിക്കളയണം എന്ന് സമിതി ആവശ്യപ്പെടുന്നു.

Latest Stories

We use cookies to give you the best possible experience. Learn more