മുംബൈ: സിനിമാതാരങ്ങളിലെ ബഹുഭൂരിഭാഗവും ബുദ്ധിയും പെതുവിജ്ഞാനവും ഇല്ലാത്തവരാണെന്ന് പറഞ്ഞ ബി.ജെ.പി നേതാവ് ജി.വി.എല്‍ നരസിംഹറാവുവിന് മറുപടിയുമായി സംവിധായകനും നടനുമായി ഫര്‍ഹാന്‍ അക്തര്‍.
എല്ലാ സിനിമാക്കാരും നിങ്ങളെ പോലെയാണെന്നാണോ നിങ്ങള്‍ കരുതുന്നത്. ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ നിങ്ങള്‍ക്ക് എങ്ങിനെ ധൈര്യം വന്നെന്നും ഫര്‍ഹാന്‍ ചോദിക്കുന്നു. ട്വിറ്ററിലൂടെയായിരിന്നു ഫര്‍ഹാന്റെ മറുപടി. നരസിംഹറാവുവിനെ ടാഗ് ചെയ്തു കൊണ്ടായിരുന്നു ഫര്‍ഹാന്റെ രോക്ഷപ്രകടനം.
വിജയ് ചിത്രം മെര്‍സല്‍ റിലിസായതിനെ തുടര്‍ന്നുണ്ടായ വിവാദത്തെ തുടര്‍ന്ന് ടൈംസ് നൗ ചാനലിലെ ചര്‍ച്ചക്കിടയിലായിരുന്നു നരസിംഹ റാവു സിനിമാ പ്രവര്‍ത്തകരെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയത്. ഇതിനെതിരെയായിരുന്നു ഫര്‍ഹാന്‍ രംഗത്തെത്തിയത്.
Also Read ‘വെല്‍ഡണ്‍ മെരസല്‍’; വിജയ് ചിത്രം മെരസലിനു പിന്തുണയുമായി രജനീകാന്ത്
അതേസമയം ഫര്‍ഹാന് മറുപടിയുമായി നരസിംഹറാവു രംഗത്തെത്തി ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞു അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിന് ധൈര്യം ആവശ്യമില്ല. താരങ്ങളുടെ ജോലിയെ ഞാന്‍ മാനിക്കുന്നു. വിമര്‍ശനങ്ങള്‍ അംഗീകരിക്കണം അസഹിഷ്ണുത പാടില്ലെന്നും നരസിംഹ റാവു പറയുന്നു.
കഴിഞ്ഞ ദീപാവലി ദിനത്തില്‍ റിലീസായ മെര്‍സലില്‍ ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരായ വിമര്‍ശനം ഉണ്ടെന്നു പറഞ്ഞാണ് സിനിമക്കെതിരെ ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ, നോട്ടുനിരോധനം, ജി.എസ്.ടി തുടങ്ങിയ പദ്ധതികളെ ചിത്രത്തില്‍ വിമര്‍ശിക്കുന്നുണ്ട്. ഗോരഖ്പൂര്‍ ആശുപത്രിയിലെ സംഭവവും ചിത്രത്തില്‍ പ്രതിപാദിക്കുന്നു. ഇതാണ് ബി.ജെ.പി നേതാക്കളെ ചൊടിപ്പിച്ചത്.