| Sunday, 30th August 2020, 1:11 pm

കോയക്കയുടെ കൊവിഡ് കാല ജീവിതം

ഷഫീഖ് താമരശ്ശേരി

കോഴിക്കോട് നഗരത്തിലെ ചെറൂട്ടി റോഡില്‍ കഴിഞ്ഞ മുപ്പത് വര്‍ഷമായി ചായക്കട നടത്തിവരികയാണ് മുഹമ്മദ് അബ്ദുറഹ്മാന്‍ എന്ന കോയക്ക. ഭാര്യയും മൂന്ന് പെണ്‍മക്കളുമടങ്ങുന്ന കോയക്കയുടെ കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമായിരുന്നു ഈ ചായക്കട. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണും, ജനങ്ങള്‍ പുറത്തിറങ്ങി ചായകുടിക്കുന്ന പതിവ് രീതികള്‍ ഇല്ലാതായതും നഗരത്തിലെ അനേകം ചായക്കടക്കാരുടെ ജീവിതത്തെയാണ് ബാധിച്ചത്. ദൈനംദിന ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിന് തന്നെ ഏറെ പ്രയാസപ്പെട്ടിരുന്ന ഇവര്‍ ഈ പ്രതികൂല സാഹചര്യങ്ങള്‍ കൂടി വന്നതോടെ ജീവിതം എങ്ങിനെ മുന്നോട്ടുകൊണ്ടുപോകുമെന്നറിയാത്ത സ്ഥിതിയിലാണ്. കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ, വിവാഹം, വീട് നിര്‍മാണം എന്നിവയ്‌ക്കെല്ലാം ബാങ്കില്‍ നിന്നെടുത്ത ലോണുകളക്കം നിരവധി ഭീഷണികള്‍ ഇവര്‍ നേരിടുന്നുണ്ട്. കൊവിഡ് പ്രതിസന്ധികള്‍ എങ്ങിനെയാണ് ചെറുകിട ചായക്കച്ചവടക്കാരെ ബാധിച്ചതെന്ന് സ്വന്തം അനുഭവങ്ങളില്‍ നിന്ന് വിശദീകരിക്കുകയാണ് കോയക്ക….

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍