തിരുവനന്തപുരം: സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കാനുള്ള അനുമതി നല്‍കിയതിനെ സിനിമാപ്രേമികള്‍ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. 50 ശതമാനം ആളുകളുമായി തിയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിലെ സാമ്പത്തിക നഷ്ടവും മറ്റു ബുദ്ധിമുട്ടുകളും ഉന്നയിച്ച് തിയേറ്റര്‍ ഉടമകളും രംഗത്തെത്തിയിരുന്നു.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നതിനുള്ള കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
എല്ലാ സിനിമ തിയേറ്ററുകളും മള്‍ട്ടിപ്ലക്‌സുകളും രാവിലെ 9 മണി മുതല്‍ 9 മണി വരേയെ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. 9 മണിയോടെ അവസാന ഷോ തീര്‍ന്നിരിക്കണം. അര്‍ധരാത്രി ഷോ ഉണ്ടായിരിക്കുന്നതല്ല.
തിയേറ്ററില്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളു. ഒന്നില്‍ കൂടുതല്‍ സ്‌ക്രീനുകളുള്ള മള്‍ട്ടിപ്ലക്‌സുകളില്‍ സ്‌ക്രീനിംഗ് ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരേ സമയത്താകാരുതെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.
തിയേറ്ററനികത്ത് ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുപോയി കഴിക്കുന്നത് പൂര്‍ണ്ണമായി നിരോധിച്ചിട്ടുണ്ട്.
പരമാവധി ഓണ്‍ലൈന്‍ ബുക്കിംഗം നടത്താന്‍ തന്നെ ശ്രമിക്കണം. കൗണ്ടറുകളില്‍ നിന്നും ടിക്കറ്റ് വാങ്ങുമ്പോള്‍ 6 ്ടി അകലം പാലിച്ചിരിക്കണം.
തിയേറ്ററില്‍ വരുന്ന എല്ലാവരും തന്നെ മാസ്‌ക് ധരിച്ചിരിക്കണം. തിയേറ്ററിനകത്തെ വെന്റിലേഷന്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങളില്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക