മുംബൈ: ഇന്നലെ രാത്രി 11.45 മുതല്‍ രാവിലെ സത്യപ്രതിജ്ഞ വരെയുള്ള എട്ടുമണിക്കൂറോളം നീണ്ട നാടകങ്ങളാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യം അട്ടിമറിച്ചത്. അതിങ്ങനെയാണ്:
നവംബര്‍ 22
രാത്രി 11.45: അജിത് പവാര്‍-ബി.ജെ.പി സഖ്യം അന്തിമമായി തീരുമാനിക്കപ്പെടുന്നു.
11.55: ദേവേന്ദ്ര ഫഡ്‌നാവിസ് പാര്‍ട്ടിയുമായി സംസാരിക്കുന്നു. കാര്യങ്ങള്‍ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം അറിയുന്നതിനു മുന്‍പ് സത്യപ്രതിജ്ഞ നടത്തണമെന്നാവശ്യം.
നവംബര്‍ 23
പുലര്‍ച്ചെ 00.30: ദല്‍ഹി യാത്ര ഗവര്‍ണര്‍ റദ്ദാക്കുന്നു.
2.10: രാഷ്ട്രപതി ഭരണം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് നല്‍കാന്‍ ഗവര്‍ണര്‍ തന്റെ സെക്രട്ടറിയോടു പറയുന്നു. ആറരയ്ക്ക് സത്യപ്രതിജ്ഞ നടത്താമെന്ന് അദ്ദേഹം അറിയിക്കുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
2.30: രണ്ടുമണിക്കൂറിനുള്ളില്‍ രാഷ്ട്രപതി ഭരണം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് സമര്‍പ്പിക്കാമെന്ന് ഗവര്‍ണറുടെ സെക്രട്ടറി അറിയിക്കുന്നു. ഏഴരയായി സത്യപ്രതിജ്ഞയുടെ സമയം പുനര്‍നിശ്ചയിക്കുന്നു.
5.30: അജിത് പവാറും ഫഡ്‌നാവിസും രാജ്ഭവനിലെത്തുന്നു.
5.47: രാഷ്ട്രപതി ഭരണം റദ്ദാക്കിയതായുള്ള ഉത്തരവ് വരുന്നു. പക്ഷേ ഔദ്യോഗിക അറിയിപ്പ് വരുന്നത് രാവിലെ ഒമ്പതുമണിക്ക്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
7.50: സത്യപ്രതിജ്ഞ ആരംഭിക്കുന്നു.
8.10: മുഖ്യമന്ത്രിയായി ഫഡ്‌നാവിസും ഉപമുഖ്യമന്ത്രിയായി അജിത് പവാറും സത്യപ്രതിജ്ഞ ചെയ്യുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നു.
8.40: പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും അഭിനന്ദിക്കുന്നു.