| Sunday, 20th August 2023, 9:21 pm

വിജയ് സാര്‍ നിങ്ങള്‍ എങ്ങനെയാണ് ഇത്തരത്തില്‍ ഡാന്‍സ് കളിക്കുന്നത്? ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ വിജയിയുടെ ഡാന്‍സ് കണ്ട് അത്ഭുതപ്പെട്ടു പോയിട്ടുണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍. ഡാന്‍സ് ചെയ്യുമ്പോള്‍ തനിക്ക് ഭയം ഉണ്ടാകാറുണ്ടെന്നും എന്നാല്‍ വിജയ് ഒരുപാട് നേരം ലോങ് ഷോട്ടില്‍ ഉള്‍പ്പെടെ ഒരു ബീറ്റ് പോലും മിസ്സാവതെ എങ്ങനെയാണ് ഡാന്‍സ് കളിക്കുന്നത് എന്നാണ് ദുല്‍ഖര്‍ ചോദിക്കുന്നത്.

തന്റെ ഏറ്റവും പുതിയ ബിഗ് ബജറ്റ് ചിത്രമായ കിങ് ഓഫ് കൊത്തയുടെ പ്രൊമോഷന്റെ ഭഗമായി ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യം ചോദിച്ചത്.

നടന്‍ വിജയിയെ കണ്ടാല്‍ എന്ത് ചോദ്യമാകും ചോദിക്കുക എന്നതായിരുന്നു അവതാരികയുടെ ചോദ്യം. അതിനാണ് ദുല്‍ഖര്‍ ഇത്തരത്തില്‍ ഒരു ചോദ്യമാകും വിജയിയോട് ചോദിക്കുക എന്ന് പറഞ്ഞത്.

‘വിജയ് സാര്‍ നിങ്ങള്‍ എങ്ങനെയാണ് ഇത്തരത്തില്‍ ഡാന്‍സ് കളിക്കുന്നത്, ശരിക്കും പലപ്പോഴും ഇത് കണ്ട് അത്ഭുതപെട്ടുപോയിട്ടുണ്ട്, ഞാന്‍ മിക്കപ്പോഴും പേടിച്ചാണ് ഡാന്‍സ് കളിക്കുന്നത്. പക്ഷേ അദ്ദേഹം ലോങ് ഷോട്ടില്‍ പോലും ഒരു ബീറ്റ് പോലും മിസ് ആവാതെ ഡാന്‍സ് കളിക്കാറുണ്ട് അത് എങ്ങനെയാണ്,’ ദുല്‍ഖര്‍ ചോദിക്കുന്നു.

അതേസമയം ഓഗസ്റ്റ് 24നാണ് കിങ് ഓഫ് കൊത്ത റിലീസ് ചെയ്യുന്നത്. സി സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍നിന്ന് കിങ് ഓഫ് കൊത്ത നിര്‍മിക്കുന്നത്. ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ അനിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം: രാജശേഖര്‍, സ്‌ക്രിപ്റ്റ് അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിഷ് താനൂര്‍, എഡിറ്റര്‍ ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി ഷെറീഫ് .വി.എഫ്.എക്‌സ്. എറ്റ് വൈറ്റ്, മേക്കപ്പ്: റോക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ, സ്റ്റില്‍ : ഷുഹൈബ് എസ്.ബി .കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ദീപക് പരമേശ്വരന്‍, മ്യൂസിക് സോണി മ്യൂസിക്, പി. ആര്‍.ഒ: പ്രതീഷ് ശേഖര്‍.

Content Highlight: How actor vijay dance like this question from dulquer salmaan

Latest Stories

We use cookies to give you the best possible experience. Learn more