കുറുമ്പപട്ടി: ചെലവ് കുറഞ്ഞ ടോയിലറ്റ് നിര്‍മ്മിച്ച് രാജ്യത്തിന് മാതൃകയുമായി തമിഴ്‌നാട്ടിലെ കുറുമ്പപട്ടി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ഒഴിവു വരുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ ചെലവ് കുറഞ്ഞ ടോയിലറ്റ് നിര്‍മ്മിച്ച് മാതൃകയായത്.
വിദ്യാലയത്തിലെ ശുചിത്വമില്ലായ്മ മൂലം വിദ്യാര്‍ത്ഥികള്‍ക്ക് നിരന്തരം അസുഖങ്ങള്‍ വരികയും ക്ലാസിലിരിക്കാന്‍ കഴിയാതെയും വന്നതോടെയാണ് 13 കാരായ അഞ്ചംഗ വിദ്യാര്‍ത്ഥികള്‍ ടോയ്‌ലറ്റ് മാതൃക തീര്‍ത്തത്.
കുട്ടികള്‍ക്ക് സ്ഥിരമായി പനിയും ഇന്‍ഫെക്ഷനുകളും വന്ന് ക്ലാസ്സില്‍ ഇരിക്കാന്‍ കഴിയാതെ വന്നതോടെയാണ് പരിഹാരം ആലോചിച്ച് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്. തങ്ങള്‍ ഉപയോഗിക്കുന്ന സോപ്പിന്റെയോ മറ്റെന്തോ പ്രസ്‌നമാണെന്ന് കരുതിയിരുന്ന വിദ്യാര്‍ത്ഥികള്‍ ടോയിലറ്റില്‍ നിന്നു വരുന്ന യൂറിനലിന്റെ നാറ്റം കാരണം ക്ലാസ്സിലിരിക്കാനും കഴിയാതെ വന്നതോടെയാണ് യഥാര്‍ത്ഥ പ്രശ്‌നം എന്താണെന്ന് മനസ്സിലായത്.
കുട്ടികളെ അലട്ടുന്ന പ്രശ്‌നം എന്താണെന്ന് കണ്ടെത്താനായി അഞ്ചംഗ ടീമിനെയാണ് ആദ്യമായി രൂപികരിച്ചിരുന്നത്. സുപിക്പാണ്ഡ്യന്‍, സന്തോഷ്, ദിയാനിതി, രാഗുല്‍, പ്രഭാകരന്‍ എന്നീ വിദ്യാര്‍ത്ഥികളായിരുന്നു ടീമംഗങ്ങള്‍. തങ്ങള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നം മനസ്സിലാക്കാന്‍ കുട്ടികള്‍ക്ക് അധികം ആലോചിക്കേണ്ടി വന്നില്ല. വൃത്തിഹീനമായ ടോയിലറ്റിന്റെ ചുവരില്‍ വിദ്യാര്‍ത്ഥികള്‍ മൂത്രം ഒഴിക്കുന്നത് മൂലം കാലുകളിലും വസ്ത്രങ്ങളിലും ചിതറി തെറിക്കുന്ന തുള്ളികളാണ് ഇന്‍ഫെക്ഷന് കാരണമാകുന്നതെന്ന് തിരച്ചറിഞ്ഞ വിദ്യാര്‍ത്ഥികള്‍ പിന്നീട് പരിഹാരം ആലോചിക്കുകയായിരുന്നു.
Dont miss കുഞ്ഞിക്കയുടെ രാജകുമാരിയെത്തി; ദുല്‍ഖറിന് തിരശ്ശീലയ്ക്കു പുറത്ത് ഇനി അച്ഛന്‍ റോള്‍
20 ലിറ്ററിന്റെ ഒഴിഞ്ഞ വെള്ളകുപ്പികള്‍ എന്തുകൊണ്ട് ടോയിലറ്റായി ഉപയോഗിച്ച് കൂടെന്ന് ചിന്തിച്ച കുട്ടികള്‍ പിന്നീട് ഇതിനായുള്ള പദ്ധതികള്‍ തയ്യാറാക്കി. അധ്യാപകില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും സ്വരൂപിച്ച കാശുകൊണ്ട് പ്ലാസ്റ്റിക് ബോട്ടിലുകളും പൈപ്പുകളും വാങ്ങിയ വിദ്യാര്‍ത്ഥികള്‍ ഇത് സ്ഥാപിക്കാനുള്ള പ്ലാനുകളും വരച്ച് തയ്യാറാക്കി.
ബോട്ടിലുകള്‍ മുറിച്ച് പെയിന്റടിച്ച വിദ്യാര്‍ത്ഥികള്‍ യൂറിനല്‍ കടന്ന് പോകുവാനായി പൈപ്പും ബോട്ടിലിലേക്ക് ചെറിയ കുഴല്‍ വഴി വെള്ളമെത്താനുള്ള വഴിയും തയ്യാറാക്കി. ശേഷം വിദ്യാര്‍ത്ഥികള്‍ ആധുനിക രീതിയിലുള്ള ടോയിലറ്റ് തങ്ങളുടെ വിദ്യാലയത്തില്‍ സ്ഥാപിക്കുകയായിരുന്നു. “സേഫ് മോഡ് പിസ്സിങ് സിസ്റ്റം” എന്ന പേരാണ് വിദ്യാര്‍ത്ഥികള്‍ പദ്ധതിക്ക് നല്‍കിയത്.
“ഈ പദ്ധതി വിദ്യാലയത്തില്‍ മാത്രമല്ല തങ്ങളുടെ വീടുകളിലും പൊതുസ്ഥലങ്ങളിലും ആവിഷ്‌കരിച്ചിട്ടുണ്ട്. യൂറിന്‍ പാസ് ചെയ്യുന്നത് വഴിയുണ്ടാകുന്ന ഇന്‍ഫെക്ഷനുകള്‍ തടയാന്‍ ഇതു വഴി കഴിഞ്ഞിട്ടുണ്ട്. സമൂഹത്തില്‍ രോഗികളുടെ എണ്ണം കുറക്കാന്‍ ഇത് സഹായിക്കും. ഈ പദ്ധതിയിലൂടെ രാജ്യത്തെ വൃത്തിയുള്ളതും ആരോഗ്യമുള്ളതുമാക്കി മാറ്റും ഞങ്ങള്‍” വിദ്യാര്‍ത്ഥികള്‍ പറയുന്നു.
തങ്ങളെ പദ്ധതിയിലേക്ക് നയിച്ച സാഹചര്യവും പദ്ധതി നടപ്പിലാക്കുന്നതും സംബന്ധിച്ച വീഡിയോയും ഇവര്‍ പുറത്തിറക്കിയിട്ടുണ്ട് വീഡിയോ കാണാം