യെമനില്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ താവളങ്ങള്‍ ഹൂതി വിമതര്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. സൗദിയുടെ അഞ്ഞൂറിലധികം സൈനികരെ വധിച്ചതായും ആയിരക്കണക്കിന് സൈനികരെ ബന്ദികളാക്കിയെന്നും ഹൂതി വിമതര്‍ അവകാശപ്പെട്ടു.
ഇത് സംബന്ധിച്ച വീഡിയോ ഹൂതി വിമതര്‍ പുറത്തുവിട്ടിട്ടുണ്ട. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു. ആക്രമണം. സൈനീക താവളങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന ആക്രമണത്തില്‍ ഇരുന്നൂറിലധികം സൈനീകര്‍ കൊല്ലപ്പെട്ടതായാണ് യെമന്‍ സര്‍ക്കാര്‍ പറയുന്നത്.
സ്ഥിതിഗതികള്‍ വിലയിരുത്തികൊണ്ടിരിക്കുകയാണെന്ന് സൗദി സര്‍ക്കാര്‍ പറഞ്ഞു. നേരത്തെ സൗദിയുടെ സൗദിയിലെ എണ്ണ സംഭരണശാലകള്‍ക്കു നേരെ വീണ്ടും എപ്പോള്‍ വേണമെങ്കിലും ആക്രമണം നടക്കാമെന്ന ഹൂതി വിമതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
മൂന്ന് വര്‍ഷമായി തുടരുന്ന സൗദി ഹൂതി സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടന്ന ആക്രമണവും കഴിഞ്ഞ ദിവസം അരാംകോയ്ക്കു നേരെ ആക്രമണം നടന്നിരുന്നു.
മന്‍സൂര്‍ ഹാദിയെ പിന്തുണച്ച് കൊണ്ട് 2015 മുതല്‍ സൗദി അറേബ്യ യെമനില്‍ ആക്രമണം നടത്തുന്നുണ്ട്. അനുയായികളായ ഗള്‍ഫ് രാഷ്ട്രങ്ങളുടെ പിന്തുണയോടെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിയിട്ടും മന്‍സൂര്‍ ഹാദി സര്‍ക്കാരിനെ പുനസ്ഥാപിക്കാന്‍ സൗദിക്കായിട്ടില്ല. സനായും വടക്കന്‍ യമനുമടക്കം ഇപ്പോഴും ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്.