രണ്ടാം ഡോസ് എടുക്കാന്‍ ചെന്നു,സ്ത്രീയ്ക്ക് കിട്ടിയത് രണ്ട് ഡോസ് വാക്‌സിന്‍; പിന്നാലെ നഴ്‌സിന്റെ വിശദീകരണം
Kerala News
രണ്ടാം ഡോസ് എടുക്കാന്‍ ചെന്നു,സ്ത്രീയ്ക്ക് കിട്ടിയത് രണ്ട് ഡോസ് വാക്‌സിന്‍; പിന്നാലെ നഴ്‌സിന്റെ വിശദീകരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st August 2021, 10:07 am

തലയോലപ്പറമ്പ്: സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രണ്ടാം ഡോസ് കൊവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കാന്‍ എത്തിയ സ്ത്രീക്ക് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കി. ഇന്നലെ ഉച്ചക്ക് 2.30നാണ് കൊവിഷീല്‍ഡിന്റെ രണ്ടാം ഡോസ് എടുക്കാന്‍ വടയാര്‍ കോരപ്പുഞ്ചയില്‍ സരള തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിയത്.

ആദ്യം ഒരു ഡോസ് എടുത്തു. കുത്തിവെപ്പ് എടുത്ത ഭാഗത്ത് പഞ്ഞി വെച്ചശേഷം സാരി നേരെ ഉടുക്കുന്നതിനിടെ വീണ്ടും നഴ്‌സ് കുത്തുകയായിരുന്നുവെന്ന് സരള പറയുന്നു. നിലവില്‍ സരള നിരീക്ഷണത്തിലാണ്.

ആദ്യം സരളക്ക് കുത്തിവെപ്പ് എടുത്ത ശേഷം ആശുപത്രിയില്‍ ഡെത്ത് സര്‍ട്ടിഫിക്കറ്റിനു വന്ന ആള്‍ക്ക് അത് നല്‍കാന്‍ പോയി മടങ്ങി വന്നപ്പോള്‍ കസേരയില്‍ ആള്‍ മാറിയിരുന്നുവെന്ന് കരുതിയാണ് ഡോസ് എടുത്തതെന്നാണ് നഴ്‌സിന്റെ വിശദീകരണം. മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജുവാണ് നഴ്‌സിന്റെ വിശദീകരണം പുറത്തുവിട്ടത്.

കഴിഞ്ഞ ദിവസം കാസര്‍ഗോഡ് ഒരു പഞ്ചായത്തിലെ രണ്ട് വാര്‍ഡുകള്‍ക്കായി നടത്തിയ വാക്സിനേഷന്‍ ക്യാമ്പില്‍ മറ്റ് വാര്‍ഡുകളില്‍ നിന്നുള്ളവര്‍ വന്ന് വാക്സിന്‍ എടുത്തതിന്റെ പേരില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

കാസര്‍ഗോഡ് ജില്ലയിലെ മെഗ്രാല്‍പുത്തൂരില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളിലെ ജനങ്ങള്‍ക്ക് വാക്‌സിനെടുക്കുന്നതിനായാണ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Woman gets two shots of covishield vaccine the same day in thalayolaparambu