ഇടുക്കി: മാലിന്യം ഇടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ അയല്‍വാസിയുടെ കൈപ്പത്തി വെട്ടിമാറ്റി വീട്ടമ്മ. ഇടുക്കി ഏഴാംമയില്‍ സ്വദേശി മനുവിന്റെ കൈയ്യാണ് അയല്‍വാസിയായ ജോമോള്‍ വെട്ടിമാറ്റിയത്.
വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. മാലിന്യം ഇട്ടതുമായി ബന്ധപ്പെട്ട് മനുവും ജോമോളും തമ്മില്‍ തര്‍ക്കം നടക്കുകയായിരുന്നു.
ഇതിനിടെ കൈ നീട്ടിപിടിച്ച് സംസാരിക്കുകയായിരുന്നു മനുവിന്റെ കൈക്ക് ജോമോള്‍ വെട്ടുകയായിരുന്നു. വെട്ടുകൊണ്ട മനുവിന്റെ ഇടതുകൈപ്പത്തി അറ്റുമാറി.
ഇയാളെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളത്തേക്കും കൊണ്ടുപോയി.
പ്രതിയായ ജോമോള്‍ സംഭവം നടന്ന ഉടനെ സമീപത്തെ ഏലക്കാട്ടിലേക്ക് ഓടി പോകുകയായിരുന്നു. ഇവര്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. തങ്ങള്‍ക്കെതിരെ നിരന്തരം ജോമോള്‍ വ്യാജ പരാതികള്‍ നല്‍കിയിരുന്നതായും ജീവിക്കാന്‍ അനുവദിക്കാത്ത തരത്തിലാണ് പെരുമാറുന്നതെന്നും മനുവിന്റെ ബന്ധുക്കള്‍ പറഞ്ഞു.
നേരത്തെ സമീപവാസിയായ മറ്റൊരു യുവാവിന് നേരെയും ജോമോള്‍ സമാനരീതിയില്‍ കത്തിയെടുത്ത് വീശിയിരുന്നു. എന്നാല്‍ അന്ന് നിസാര പരിക്കുകളോടെ യുവാവ് രക്ഷപ്പെടുകയായിരുന്നു.
ഇതിനിടെ തന്നെ ആക്രമിച്ചെന്ന് കാണിച്ച് ജോമോള്‍ പൊലീസില്‍ ഈ യുവാവിനെതിരെ പരാതി നല്‍കിയതായും നാട്ടുകാര്‍ പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Housewife cut off the neighbor’s hand in Idukki