national news
ബീഹാറില്‍ ഭൂമാഫിയയ്ക്ക് വേണ്ടി 25 ദളിതരുടെ വീടുകള്‍ക്ക് തീവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jun 11, 02:03 pm
Tuesday, 11th June 2019, 7:33 pm

കഠിഹാര്‍: ബീഹാറില്‍ ഭൂമാഫിയയ്ക്ക് വേണ്ടി സവര്‍ണര്‍ 25 ദളിത് വീടുകള്‍ തീവെച്ച് നശിപ്പിച്ചു. കഠിഹാറിലെ സഞ്ചേലി ജില്ലയിലാണ് സംഭവം. ഞായറാഴ്ച ബൈക്കില്‍ ആയുധ സംഘമാണ് വീടുകള്‍ നശിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.

തലമുറകളായി തങ്ങള്‍ കൈവശം വെച്ചിരിക്കുന്ന ഭൂമി തട്ടിയെടുക്കാനുള്ള ശ്രമമാണെന്ന് പ്രദേശത്ത് താമസിക്കുന്ന ദളിത് കുടുംബങ്ങള്‍ പറഞ്ഞു.

സംഭവത്തില്‍ ഏഴു പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ എടുത്തതായി കഠിഹാര്‍ പൊലീസ് സൂപ്രണ്ട് വികാസ് കുമാര്‍ പറഞ്ഞു. പ്രതികള്‍ക്കെതിരെ ഐ.പി.സി 727, 436, 427, 436, 341, 323 വകുപ്പുകള്‍ ചുമത്തി കേസെടുത്തതായും പൊലീസ് പറഞ്ഞു.