| Friday, 23rd October 2015, 2:00 pm

ജിദ്ദയില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ നിരക്ക് കുറയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: ജിദ്ദയില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും ഭൂമിയ്ക്കുമുള്ള വില ഒരു വര്‍ഷത്തിനുള്ളില്‍ കുറയും. 20 മുതല്‍ 30 ശതമാനം വരെ കുറവുണ്ടാവുമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ജിദ്ദയില്‍ വിവിധ ഭാഗങ്ങളിലായി മൂന്ന് വര്‍ഷത്തിനകം 15,600 അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് കണക്കുകള്‍. സൗദിയില്‍ എണ്ണ വിപണിയില്‍ ഉണ്ടായ ഇടിവും ഒഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങള്‍ക്ക് പ്രത്യേകം ഫീസ് ഏര്‍പ്പെടുത്താനുള്ള നീക്കവുമാണ് നിരക്ക് കുറയാനുള്ള കാരണം.

പുറത്ത് വരുന്ന സര്‍വ്വെ പ്രകാരം ജിദ്ദയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 2015 അവസാനത്തോടെ 19.9 ശതമാനത്തിന്റെ കുറവ് സംഭവിക്കുമെന്നാണ്. ഇതിനെ മറി കടക്കുന്നതിനായി 2016 മുതല്‍ പുതിയ നയങ്ങള്‍ ആവിഷ്‌കരിക്കാനൊരുങ്ങുകയാണ് കച്ചവടക്കാര്‍.

നേരത്തെ ജിദ്ദയില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ വില കുതിച്ചുയരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രധാനപ്പെട്ട നഗരങ്ങളില്‍ 900,000 സൗദി റിയാല്‍ വരെയാണ് കെട്ടിടങ്ങളുടെ വില. ബില്‍ഡിംഗുകളുടെ നിര്‍മാണ ചിലവിനേക്കാള്‍ നാലിരട്ടിയോളമാണിത്.

We use cookies to give you the best possible experience. Learn more