| Saturday, 27th August 2022, 11:53 pm

ഡാന്‍സ് ഓഫ് ഡ്രാഗണ്‍സ് വരുന്നു; ഹൗസ് ഓഫ് ഡ്രാഗണ്‍ പുതിയ ട്രെയിലര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള സീരീസുകളിലൊന്നായ ഗെയിം ഓഫ് ത്രോണ്‍സിന്റെ പ്രീക്വലാണ് ഹൗസ് ഓഫ് ദി ഡ്രാഗണ്‍. ജോര്‍ജ് ആര്‍.ആര്‍. മാര്‍ട്ടിന്റെ പുസ്തകമായ എ സോങ് ഓഫ് ഐസ് ആന്‍ഡ് ഫയറിനെ അടിസ്ഥാനമാക്കിയാണ് സീരിസ് ഒരുങ്ങുന്നത്.

എച്ച്.ബി.ഒ, എച്ച്.ബി.ഒ മാക്‌സ് എന്നിവയിലാണ് സീരീസിന്റെ സ്ട്രീമിങ് നടക്കുന്നത്. ഇന്ത്യയില്‍ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറാണ് ഹൗസ് ഓഫ് ദി ഡ്രാഗണ്‍ സ്ട്രീം ചെയ്യുന്നത്.

കഴിഞ്ഞ ആഴ്ച ഇറങ്ങിയ ആദ്യ എപിസോഡിന് മികച്ച് റിപ്പോര്‍ട്ടുകളായിരുന്നു ലോകമെമ്പാടും പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. സ്ട്രീമിങ്ങില്‍ ഒരുപാട് റെക്കോഡുകള്‍ സ്വന്തമാക്കാനും ആദ്യ എപിസോഡിന് സാധിച്ചിരുന്നു. മികച്ച തുടക്കമാണ് പൈലറ്റ് എപിസോഡ് വഴി സീരീസിന് ലഭിച്ചിരിക്കുന്നത്.

അടുത്ത എപിസോഡില്‍ എന്താണ് സംഭവിക്കുക എന്ന ആകംഷ ആദ്യ എപിസോഡിന്റെ അവസാനം പ്രേക്ഷകന് നല്‍കാന്‍ ക്രിയേറ്റേഴ്‌സിന് സാധിക്കുന്നുണ്ട്.

ഇനി വരാനുള്ള എപിസോഡുകളുടെ ട്രയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ക്രിയേറ്റേഴ്‌സ്. എല്ലാ ഞായാറാഴ്ചയുമായിട്ടാണ് ഓരോ എപിസോഡും ഇറങ്ങുക. ഡ്രാഗണുകള്‍ തമ്മിലുള്ള യുദ്ധവും ടാര്‍ഗേറിയന്‍സിന്റെ സിവില്‍ വാറുമാണ് ട്രെയിലറിലെ പ്രധാന ആകര്‍ഷണം.

ഗെയിം ഓഫ് ത്രോണ്‍സ് പോലം തന്നം ഹൗസ് ഓഫ് ദി ഡ്രാഗണും വലിയ കോളിളക്കം സൃഷ്ടിക്കുമെന്നുറപ്പിക്കാവുന്ന തരത്തിലുള്ള ട്രെയിലറാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

മിഗുവല്‍ സപോചിക് സംവിധാനം ചെയ്യുന്ന സീരിസില്‍ എമ്മ ഡി ആര്‍സി, മാറ്റ് സ്മിത്ത്, റയ്സ് ഇഫാന്‍സ്, ഒലിവിയ കുക്ക് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: House Of The Dragon New Trailor

We use cookies to give you the best possible experience. Learn more