പ്രേക്ഷക ലക്ഷങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗെയിം ഓഫ് ത്രോണ്‍സിന്റെ പ്രീക്വലായ ഹൗസ് ഓഫ് ദി ഡ്രാഗണിന്റെ എപ്പിസോഡ് ലീക്കായി. ഓഗസ്റ്റ് 21 ന് എച്ച്.ബി.ഒ, എച്ച്.ബി.ഒ മാക്‌സ് എന്നിവയില്‍ സ്ട്രീമിങ് ആരംഭിക്കാനിരുന്ന വെബ്‌സീരിസിന്റെ ആദ്യ എപ്പിസോഡ് ആണ് ഇപ്പോള്‍ ലീക്ക് ആയിരിക്കുന്നത്.
ഇന്ത്യയില്‍ ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറാണ് സീരീസിന്റെ സ്ട്രീമിങ് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. ലീക്കായ എപ്പിസോഡ് ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ടെലഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ എപ്പിസോഡിന്റെ വ്യാജ പതിപ്പ് വ്യാപകമായിട്ടാണ് പ്രചരിക്കുന്നത്.
സീരിസിന്റെ പുതിയ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഡ്രാഗണുകള്‍ തീ തുപ്പുന്ന രംഗങ്ങളാല്‍ സമ്പന്നമായ പ്രൊമോ വീഡിയോ റെക്കോഡ് കാഴ്ചക്കാരെയാണ് നേടിയിരുന്നത്.
ജോര്‍ജ് ആര്‍.ആര്‍. മാര്‍ട്ടിന്റെ പുസ്തകമായ എ സോങ് ഓഫ് ഐസ് ആന്‍ഡ് ഫയറിനെ അടിസ്ഥാനമാക്കിയാണ് സീരിസ് ഒരുങ്ങുന്നത്.
പിതാവിന്റെ മരണശേഷം സഹോദരങ്ങളായ ഏഗോണ്‍ രണ്ടാമനും റെയ്‌നിറയും തമ്മിലുള്ള യുദ്ധമാണ് സീരിസിന്റെ ഇതിവൃത്തം. ഈ സംഘര്‍ഷം ടാര്‍ഗേറിയന്‍സിനെ വെസ്റ്റെറോസിലെ ഏറ്റവും ശക്തമായ ഹൗസാക്കി മാറ്റുന്നു. മിഗുവല്‍ സപോചിക് സംവിധാനം ചെയ്യുന്ന സീരിസില്‍ എമ്മ ഡി ആര്‍സി, മാറ്റ് സ്മിത്ത്, റയ്‌സ് ഇഫാന്‍സ്, ഒലിവിയ കുക്ക് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
2011ല്‍ ആരംഭിച്ച ഗെയിം ഓഫ് ത്രോണ്‍സ് സീരിസില്‍ ടാര്‍ഗെറിയന്‍, സ്റ്റാര്‍ക്, ലാനിസ്റ്റര്‍, ബാരാതീയന്‍, ഗ്രെജോയ്, ടൈറില്‍, മാര്‍ട്ടല്‍ എന്നീ ഏഴു കുടുംബങ്ങളുടെ അധികാര വടംവലിയാണ് കാണിച്ചത്. വെസ്റ്റെറോസിലെ അധികാരത്തിന്റെ അടയാളമായ ‘അയണ്‍ ത്രോണ്‍’ അഥവാ ‘ലോഹസിംഹാസന’ത്തിനായി ഇവര്‍ നടത്തുന്ന പോരാട്ടങ്ങളും അതിനോട് അനുബന്ധിച്ചുള്ള നിഗൂഢ രഹസ്യങ്ങളുമാണ് കഥയെ ആവേശോജ്വലമാക്കിയത്.