| Tuesday, 23rd August 2022, 6:06 pm

ആ രംഗത്തിന് 'റെഡ് വെഡിങ്' പോലെയൊരു ഇംപാക്റ്റുണ്ട് ; ഹൗസ് ഓഫ് ഡ്രാഗണിലെ ചര്‍ച്ചയായ രംഗത്തെ കുറിച്ച് ക്രീയേറ്റേഴ്‌സിന് പറയാനുള്ളത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ദിവസമായിരുന്നു ഹൗസ് ഓഫ് ദി ഡ്രാഗണ്‍ റിലീസ് ചെയ്തത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള സീരീസുകളിലൊന്നായ ഗെയിം ഓഫ് ത്രോണ്‍സിന്റെ പ്രീക്വലാണ് ഹൗസ് ഓഫ് ദി ഡ്രാഗണ്‍. എച്ച്.ബി.ഒ, എച്ച് ബി.ഒ പ്ലസ് എന്നിവയിലാണ് ഹൗസ് ഓഫ് ദി ഡ്രാഗണ്‍ സ്ട്രീം ചെയ്യുന്നത്.

ആദ്യ എപിസോഡിന് ഗംഭീര അഭിപ്രായമാണ് ലോകമെമ്പാടുമുള്ള ആരാധകരുടെ ഇടയില്‍ നിന്നും ലഭിക്കുന്നത്. സ്ട്രീം ചെയ്ത ആദ്യ ദിനം പതിനഞ്ച് മില്യണോളം ആളുകളാണ് എപിസോഡ് കണ്ടതെന്നാണ് റിപ്പോര്‍ട്ടിലെ കണക്കുകള്‍.

സ്ട്രീമിങ് ആരംഭിച്ച് കുറച്ചുകഴിഞ്ഞപ്പോള്‍ തന്നെ എപിസോഡിലെ സീനുകള്‍ ചര്‍ച്ചയായിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ രംഗമാണ് എമ്മ ആരിന്‍ എന്ന ക്വീനിന്റെ ഗര്‍ഭമെടുക്കുന്ന രംഗം. എമ്മ ആരിനായിട്ട് അഭിനയിച്ചത് സിയാന്‍ ബ്രൂക്കാണ്. വളരെ ഇന്റന്‍സായിട്ടുള്ള ചോരയൊഴുകുന്ന രംഗമായിരുന്നു ഇത്.

സ്‌പോയിലര്‍ അലേര്‍ട്ട്

വെസ്റ്ററോസിലെ അന്നത്തെ രാജാവായിരുന്ന വിസേരിയസ് ടാര്‍ഗേറിയനും അദ്ദേഹത്തിന്റെ ഭാര്യ എമ്മ ആരിനും രാജ്യത്തിന്റെ പുതിയ അവകാശിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ രാജ്ഞിയുടെ ഗര്‍ഭമെടുക്കുന്നതില്‍ പ്രശ്‌നങ്ങളുണ്ടെന്ന് മെയ്‌സ്റ്റര്‍ അറിയിക്കുന്നു. കുട്ടിയെ രക്ഷിക്കണമെങ്കില്‍ അമ്മയുടെ ഗര്‍ഭപാത്രം കീറിമുറിക്കണമെന്ന് അദ്ദേഹം രാജാവിനോട് പറയും. എന്നാല്‍ ഇതോടെ അമ്മയെ അതായത് രാജ്ഞിയെ അവര്‍ക്ക് നഷ്ടമാകുമെന്ന് മെയ്‌സ്റ്റര്‍ അറിയിക്കുന്നു.

രാജകുമാരനെ കിട്ടുമെന്ന കാരണത്താല്‍ രാജാവ് വിസേരിയസ് ഇതിന് അനുവാദം നല്‍കുന്നു. പിന്നീട് കണ്ടത് ഞെട്ടിപ്പിക്കുന്നതും പേടിപ്പിക്കുന്നതുമായ രംഗങ്ങളാണ്. ഒരു സ്ത്രീയുടെ പൂര്‍ണ ബോധാവസ്ഥയില്‍ അവരുടെ ഗര്‍ഭപാത്രം കുത്തിക്കീറുന്ന രംഗമാണ് പിന്നീടുണ്ടായത്.

അതേസമയം നടക്കുന്ന ആഘോഷ ടൂര്‍ണമെന്റില്‍ നിന്നുള്ള അക്രമത്തിന്റെ ദൃശ്യങ്ങളും അതിന്റെയൊപ്പം ബ്ലഡ്‌ഷെഡ്ഡിങ്ങും ക്രൂരവുമായ പ്രസവ രംഗവും മാറി മാറി ഈ രംഗങ്ങളില്‍ കാണിക്കുന്നുണ്ട്. പല കാഴ്ചക്കാരും ഈ രംഗം കാണാനാകുന്നില്ലെന്ന് പരാതിപ്പെട്ടിരുന്നു.

ഗെയിം ഓഫ് ത്രോണ്‍സും ഇത്തരത്തിലുള്ള വയലന്‍സായിട്ടുള്ള കാഴ്ചക്കാരെ അറപ്പിലാക്കുന്ന ഒരുപാട് രംഗങ്ങളാല്‍ സമ്പന്നമാണ്. ഹൗസ് ഓഫ് ഡ്രാഗണും അതുപോലെയൊരു ആരംഭമാണ് തുടങ്ങിവെച്ചിരിക്കുന്നത്.

എന്നാല്‍ ഈ രംഗത്തിന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രിയേറ്റേഴ്‌സ് തന്നെ. രചയിതാവ് ജോര്‍ജ് എം.എം. മാര്‍ട്ടിന്‍ പറയുന്നത് ഗെയിം ഓഫ് ത്രോണ്‍സിലെ വളരെ ഇംപാക്റ്റുള്ള രംഗമായ റെഡ് വെഡിങ് പോലെയൊരു സീനാണ് തങ്ങള്‍ ഉദ്ദേശിച്ചതെന്നാണ്.

സീരീസിന്റെ സംവിധായകന്‍ മിഗ്വല്‍ സപോച്‌നികിന്റെ പെര്‍സ്‌പെക്ടീവില്‍ ആ കഥാമുഹൂര്‍ത്തം അങ്ങനെ ഷൂട്ട് ചെയ്താല്‍ മാത്രമെ ഇംപാക്റ്റ് ഉണ്ടാകുകയുള്ളു എന്നാണ്. അക്കാലത്ത് പ്രസവത്തിന് വേണ്ടി ഇത്രയം എഫേര്‍ട്ട് എടുക്കുന്നുണ്ടെന്ന് കാണിക്കാനാണ് ഇത്തരത്തിലൊരു രംഗമെടുത്തതെന്നാണ് അദ്ദേഹം പറയുന്നത്.

ഒരു രംഗത്തില്‍ ഏമ്മ പറയുന്നുണ്ട് ‘കുട്ടികളുടെ കിടക്ക ഞങ്ങളുടെ യുദ്ധക്കളമാണ്,’ എന്ന്. മധ്യകാലഘട്ടത്തിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രസവിക്കുക എന്ന് പറയുന്നത് വയലന്‍സായിരുന്നു. ഈ വസ്തുത എത്രത്തോളമാണെന്ന് കാണിക്കുകയായിരുന്നു ഞങ്ങള്‍.

പ്രസവം വിജയികരമായി നടത്താന്‍ 50/50 മാത്രമെ അവസരമുള്ളു പല സ്ത്രീകള്‍ക്കും അത് വിജയിക്കാന്‍ സാധിക്കില്ല. അമ്മയെ വേണോ കുട്ടിയെ വേണോ എന്ന് തെരഞ്ഞെടുക്കാന്‍ അവസരം നല്‍കിയാല്‍ അക്കാലത്ത് അച്ഛന്‍ കുട്ടിയെ തെരഞ്ഞെടുക്കും. ഇത് ജീവിതത്തിന്റെ അങ്ങേയറ്റം വയലന്‍സായ ഭാഗമായിരുന്നു,’ മിഗ്വല്‍ സപോച്‌നിക് പറഞ്ഞു.

ഗെയിം ഓഫ് ത്രോണ്‍സിന്റെ ക്രൂവിന്റെ കൂടെയും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ഗെയിം ഓഫ് ത്രോണ്‍സിന്റെ പ്രീക്വലായ ഹൗസ് ഓഫ് ഡ്രാഗണ്‍ ടാര്‍ഗേറിയന്‍സിന്റെ കഥയാണ് പറയുന്നത്.

Content Highlight: House of The Dragon creators talking about Birth scene in first episode

We use cookies to give you the best possible experience. Learn more