കവടിയാറില്‍ കൊട്ടാരം പോലൊരു വീട് നിര്‍മിക്കുന്നു, സോളാര്‍ കേസ് അട്ടിമറിച്ചു: എം.ആര്‍ അജിത് കുമാറിനെതിരെ വീണ്ടും അന്‍വര്‍
Kerala News
കവടിയാറില്‍ കൊട്ടാരം പോലൊരു വീട് നിര്‍മിക്കുന്നു, സോളാര്‍ കേസ് അട്ടിമറിച്ചു: എം.ആര്‍ അജിത് കുമാറിനെതിരെ വീണ്ടും അന്‍വര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd September 2024, 11:54 am

മലപ്പുറം: ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി, എം.ആർ. അജിത് കുമാറിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി എം.എൽ.എ, പി.വി.അൻവർ. തിരുവനന്തപുരത്തെ കവടിയാർ കൊട്ടാരത്തിന്റെ കോമ്പൗണ്ടിൽ എം.ആർ.അജിത് കുമാർ കൊട്ടാര സദൃശ്യമായ വീട് നിർമിക്കാൻ ഒരുങ്ങുന്നുണ്ടെന്ന് അൻവർ പറഞ്ഞു. എം.എ യൂസഫലിയുടെ വീട് നിൽക്കുന്നത് കവടിയാർ കൊട്ടാരത്തിന്റെ കോബൗണ്ടിലാണെന്നും അവിടെ സ്ഥലത്തിന് ഒരു സെന്റിന് അറുപത് ലക്ഷം മുതൽ എഴുപത് ലക്ഷം വരെയാണ് വിലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 12000 ചതുരശ്ര അടിയുള്ള വീടാണ് നിർമിക്കുന്നത്.

കൂടാതെ എടവണ്ണയിൽ യുവാവ് കൊല്ലപ്പെട്ട കേസിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കേസ് പൊലീസ് അട്ടിമറിച്ചെന്ന് അദ്ദേഹം ആരോപിച്ചു.

എടവണ്ണയിൽ റിദാൻ എന്ന യുവാവ് തലക്ക് വെടിയേറ്റ് മരണപ്പെട്ടിരുന്നു. മരിച്ച റിദാന്റെ ഭാര്യയേയും കുട്ടികളെയും താൻ കണ്ടിരുന്നെന്നും ഇപ്പോൾ കുറ്റപത്രത്തിൽ പേരുള്ള ഷാൻ ഒരിക്കലും ആ കൊലപാതകം ചെയ്യില്ലെന്ന് അവർ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഷാൻ മരിച്ച റിദാന്റെ ഉറ്റ സുഹൃത്താണ്.

മരിച്ച റിദാൻ ഫാസിലിന്റെ ഭാര്യയോട് പൊലീസ് വളരെയധികം മോശമായാണ് പെരുമാറിയതെന്നും ഷാൻ അവരുടെ കാമുകനാണെന്ന് നിർബന്ധിച്ച് പറയിപ്പിക്കാൻ പൊലീസ് ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. റിദാന്റെ ഭാര്യയെ സ്വന്തമാക്കാൻ ഷാൻ കൊലപാതകം നടത്തിയെന്ന് വരുത്തിത്തീർക്കാൻ പൊലീസ് ശ്രമിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അതോടൊപ്പം സോളാർ കേസ് അട്ടിമറിച്ചത് അജിത് കുമാർ ആണെന്നും അദ്ദേഹം ആരോപിച്ചു.

 

 

 

 

 

Content Highlight: house near kavadiyar palas , more alligations about m.r ajith kumar