| Sunday, 22nd September 2019, 5:55 pm

"അവര്‍ക്ക് ഞങ്ങള്‍ ഹോളിവുഡ് സിനിമകളുടെ സി.ഡി കൊടുത്തിട്ടുണ്ട്"; കശ്മീരി നേതാക്കള്‍ വീട്ടുതടങ്കലിലല്ല സുഖവാസത്തിലാണെന്ന് കേന്ദ്രമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കശ്മീരി നേതാക്കള്‍ വീട്ടുതടങ്കലിലല്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. എല്ലാ സൗകര്യങ്ങളോടും കൂടി വീട്ടിലെ അതിഥികളെപ്പോലെയാണ് കശ്മീരി നേതാക്കള്‍ കഴിയുന്നതെന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘രാഷ്ട്രീയ നേതാക്കളെല്ലാം വി.ഐ.പി ബംഗ്ലാവിലാണ് കഴിയുന്നത്. അവര്‍ക്കായി ഹോളിവുഡ് സിനിമകളുടെ സി.ഡി ഞങ്ങള്‍ നല്‍കിയിട്ടുണ്ട്. ജിം സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവര്‍ വീട്ടുതടങ്കലിലല്ല. വീട്ടിലെ അതിഥികളെപ്പോലെയാണ്.’

18 മാസത്തില്‍ കൂടുതല്‍ നേതാക്കള്‍ വീട്ടുതടങ്കലില്‍ തുടരില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി തുടങ്ങി നിരവധി നേതാക്കള്‍ ആഗസ്റ്റ് അഞ്ച് മുതല്‍ കശ്മീരില്‍ വീട്ടുതടങ്കലിലാണ്. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുന്നതിന് മുന്നോടിയായാണ് കശ്മീരി നേതാക്കളെ വീട്ടു തടങ്കലിലാക്കിയത്.

പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കശ്മിരികള്‍ കഴിയാന്‍ തുടങ്ങിയിട്ട് രണ്ട് മാസത്തിനടുത്തായി. ഇതിനിടെയാണ് നേതാക്കള്‍ സുഖവാസത്തിലാണെന്ന കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more