| Friday, 19th April 2019, 9:26 pm

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് അവസാനിപ്പിച്ചതിന് പിന്നാലെ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ 'ബാബര്‍ കി ഔലാദ്' എന്ന് വിളിച്ച് യോഗി ആദിത്യനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: വര്‍ഗീയ പരാമര്‍ശം നടത്തിയതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ 72 മണിക്കൂര്‍ വിലക്ക് അവസാനിച്ചതിന് പിന്നാലെ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ ‘ബാബര്‍ കീ ഔലാദ്’ (ബാബറിന്റെ മകന്‍) എന്ന് അഭിസംബോധന ചെയ്ത് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

സംഭാലില്‍ പ്രചരണം നടത്തവെ എസ്.പി സ്ഥാനാര്‍ത്ഥിയായ ഷഫീഖു റഹ്മാന്‍ ബര്‍ഖിനെയാണ് യോഗി ഇങ്ങനെ വിളിച്ചത്.

‘സംഭാലില്‍ എസ്.പി സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത് അംബേദ്ക്കറുടെ പ്രതിമയില്‍ ഹാരമര്‍പ്പിക്കാന്‍ മടിക്കുകയും വന്ദേമാതരം ചൊല്ലാന്‍ വിസമ്മതിക്കുകയും ബാബറിന്റെ പിന്‍ഗാമിയെന്ന് അവകാശപ്പെടുന്നയാളാണ്. നിങ്ങളുടെ വോട്ടിന് ഇയാള്‍ അര്‍ഹനല്ല’ യോഗി പറഞ്ഞു.

ഒരിക്കല്‍ പാര്‍ലെമെന്റില്‍ അന്ന് എം.പിയായിരിക്കെ എസ്.പി സ്ഥാനാര്‍ത്ഥിയോട് ഞാന്‍ ചോദിച്ചു ആരാണ് മുന്‍ഗാമിയെന്ന് അദ്ദേഹം പറഞ്ഞത് ബാബറിന്റെ പിന്‍ഗാമിയാണെന്നാണ്’

വികസന വിരുദ്ധരും വഞ്ചകരും ഭീകരവാദികളും ബജ്‌റംഗബലിയുടെ വിശ്വാസത്തെ എതിര്‍ക്കുന്നവരുമായ ആളുകളുടെ കൈകളിലേക്ക് രാജ്യത്തിന്റെ കടിഞ്ഞാണ്‍ കൊടുക്കുമോയെന്നും യോഗി ചോദിച്ചു.മൂന്നു ദിവസം ബജ്‌റംഗ ബലിയെ സാധന ചെയ്തിട്ടാണ് താന്‍ വരുന്നതെന്നും മതത്തിന്റെ പേരില്‍ വോട്ടു ചോദിക്കില്ലെന്ന് പറഞ്ഞുകൊണ്ട് യോഗി പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more