| Thursday, 27th February 2020, 12:23 pm

മോദിയെ വിമര്‍ശിച്ചു; ജോണ്‍ ഒലിവര്‍ ഷോയുടെ എപ്പിസോഡിന് ഇന്ത്യയില്‍ വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മോദിയെ വിമര്‍ശിച്ചു കൊണ്ടുള്ള ബ്രിട്ടീഷ് കൊമേഡിയന്‍ ജോണ്‍ ഒലിവറിന്റെ ഷോയുടെ എപ്പിസോഡിന് ഇന്ത്യയില്‍ വിലക്ക്. ലാസ്റ്റ് വീക്ക് ടുനൈറ്റ് എന്ന ഷോയുടെ എപ്പിസോഡാണിനാണ് ഹോട്ട്സ്റ്റാര്‍ ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയത്.

അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചെയ്ത എപ്പിസോഡിലാണ് ജോണ്‍ മോദിയെയും ബി.ജെ.പിയെയും പൗരത്വ ഭേദഗതി നിയമത്തെയും വിമര്‍ശിക്കുന്നത്. എപ്പിസോഡ് വിലക്കിയതുമായി ബന്ധപ്പെട്ട് ഹോട്ട്സ്റ്റാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രതിഷേധക്കാരെ മോദി സര്‍ക്കാര്‍ കൈകാര്യം ചെയ്തതിനെക്കുറിച്ചും മോദിയെ ഇന്ത്യയുടെ പിതാവ് എന്ന് ട്രംപ് വിളിച്ചതിനെക്കുറിച്ചും ഷോയില്‍ ജോണ്‍ പറഞ്ഞിരുന്നു.

താജ്മഹല്‍ സ്‌നേഹത്തിന്റെയും മോദി വെറുപ്പിന്റെയും പ്രതീകമാണെന്നും ജോണ്‍ വ്യക്തമാക്കിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നോട്ട് നിരോധനത്തെയും ജോണ്‍ ഷോയില്‍ പരിഹസിക്കുന്നുണ്ട്. ഹോട്ട്സ്റ്റാര്‍ വിലക്കിയെങ്കിലും ട്വിറ്ററിലും മറ്റും എപ്പിസോഡ് വലിയ രീതിയില്‍ സ്വീകരിക്കപ്പെടുന്നുണ്ട്.
ജോണ്‍ ഒലിവറിന്റെ വീഡിയോ സ്വരാ ഭാസ്‌കര്‍, അനുരാഗ് കശ്യപ് എന്നിവര്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more