സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകള്‍ അടച്ചിടും: ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍
Kerala
സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകള്‍ അടച്ചിടും: ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th July 2012, 12:16 pm

പാലക്കാട്: സംസ്ഥാനത്തെ ഹോട്ടലുകളില്‍ നടത്തുന്ന വ്യാപക റെയ്ഡില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹോട്ടലുകള്‍ അടച്ചിടുമെന്ന് ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ അറിയിച്ചു.[]

റെയ്ഡിന്റെ പേരില്‍ പീഡിപ്പിക്കുകയാണന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും അസോസിയേഷന്‍ അറിയിച്ചു.

തിരുവനന്തപുരത്ത് ഷവര്‍മ കഴിച്ച് ഒരാള്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്നാണ് സംസ്ഥാനവ്യാപകമായി ഹോട്ടലുകളില്‍ മൂന്ന് ദിവസങ്ങളായി പരിശോധന കര്‍ശനമാക്കിയത്. പരിശോധനയില്‍ 200 ഓളം ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കുകയും അന്‍പതോളം ഹോട്ടലുകള്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു.

വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം തയാറാക്കുകയും പഴകിയ ഭക്ഷണസാധനങ്ങള്‍ വില്‍ക്കുകയും ചെയ്ത ഹോട്ടലുകള്‍ക്കെതിരെയായിരുന്നു നടപടി.

അതേസമയം എല്ലാതരം ഹോട്ടലുകളിലും റെയ്ഡ് നടത്തുമെന്നും ഹോട്ടലുടമകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളില്‍ നിന്നും പിടിച്ചെടുത്ത ഭക്ഷണപദാര്‍ഥങ്ങള്‍ പാത്രങ്ങളിലാക്കി നഗരസഭാ ഓഫീസിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.