ഹൈദരാബാദ്: തെലങ്കാനയിൽ വോട്ടെണ്ണൽ പുരോഗമിക്കവേ എം.എൽ.എമാരെ സുരക്ഷിതമായി ഹോട്ടലുകളിലേക്ക് മാറ്റുവാൻ ബസ്സുകൾ തയ്യാറാക്കി കോൺഗ്രസ്.
താജ്കൃഷ്ണ പഞ്ചനക്ഷത്ര ഹോട്ടലിൽ കഴിഞ്ഞ ദിവസം 60 മുറികളാണ് കോൺഗ്രസ് ബുക്ക് ചെയ്തത്. എം.എൽ.എമാരെ ഈ ഹോട്ടലിലേക്ക് എത്തിക്കാനായാണ് ബസ്സുകൾ തയ്യാറാക്കി നിർത്തിയത്.
വോട്ടെണ്ണൽ പൂർത്തിയായി വിജയ സർട്ടിഫിക്കറ്റ് കൗണ്ടിങ് ഓഫീസിൽ നിന്ന് ലഭിച്ചാലുടൻ ഹോട്ടലിൽ എത്തിച്ചേരണമെന്ന് വിജയ സാധ്യതയുള്ള സ്ഥാനാർത്ഥികൾക്ക് നേതൃത്വം നിർദേശം നൽകിയിരുന്നു.
ഒരു കാരണവശാലും എം.എൽ.എമാരെ ചാക്കിട്ടുപിടിക്കുന്ന റിസോർട്ട് രാഷ്ട്രീയം നടക്കാതിരിക്കാനുള്ള മുൻകരുതലുകൾ കോൺഗ്രസ് സ്വീകരിച്ചിട്ടുണ്ട്. തെലങ്കാനയുടെ ചുമതലയുള്ള കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് അവസാന ദിവസങ്ങളിൽ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകിയത്.
കാവേരി ടൂറിസ്റ്റ് ഓപ്പറേറ്റർമാരുടെ സ്ലീപ്പർ ബസ്സുകളാണ് ഹോട്ടലിന് മുന്നിൽ സജ്ജമാക്കിയിട്ടുള്ളത്.
തെലങ്കാനയിൽ പോസ്റ്റൽ വോട്ടുകൾ എണ്ണിക്കൊണ്ടിരിക്കെ 62 സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുകയാണ്. ബി.ആർ.എസ് 42 മണ്ഡലങ്ങളിൽ ആണ് ലീഡ് ചെയ്യുന്നത്.
Content Highlight: Hotels and Busses ready in Telangana; Congress on action to protect MLAs