Entertainment news
25 വര്‍ഷം ആ സ്യൂട്ട് റൂമില്‍ താമസിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്; മമ്മൂട്ടി താമസിച്ച മുറിയെക്കുറിച്ച് ഹോട്ടല്‍ ഉടമ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 11, 10:44 am
Sunday, 11th December 2022, 4:14 pm

മമ്മൂട്ടി 25 വര്‍ഷം താമസിച്ച ഹോട്ടലില്‍ ഇപ്പോഴും അദ്ദേഹത്തിനായി ഒരു മുറിയുണ്ട്. ഹോട്ടല്‍ പങ്കജിലാണ് സിനിമയില്‍ അഭിനയിച്ച് ശ്രദ്ധിക്കപ്പെടുന്നതുവരെ മമ്മൂട്ടി താമസിച്ചതെന്നാണ് പങ്കജ് ഹോട്ടല്‍ ഉടമ പറയുന്നത്.

സിനിമയില്‍ സൂപ്പര്‍ സ്റ്റാറായതിന് ശേഷം വേണ്ട എല്ലാകാര്യങ്ങളും ആ മുറിയില്‍ സെറ്റ് ചെയ്ത് നല്‍കിയെന്നും ഉടമ പറഞ്ഞു. അതിന് ശേഷവും കുറേ വര്‍ഷങ്ങള്‍ ആ മുറിയില്‍ തന്നെയായിരുന്നു മമ്മൂട്ടി താമസിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹോട്ടല്‍ ഉടമ ഇക്കാര്യങ്ങള്‍ സീ ന്യൂസിനോട് പറഞ്ഞു.

”മമ്മൂട്ടിക്ക 25 കൊല്ലം എന്റെ ഹോട്ടലില്‍ താമസിച്ചിരുന്നു. അങ്ങനെയൊരു പത്തുവര്‍ഷം കഴിഞ്ഞപ്പോഴേക്കും അദ്ദേഹം ഒരു സൂപ്പര്‍ സ്റ്റാറായി മാറിയിരുന്നു. ഞങ്ങളുടെ ഹോട്ടലില്‍ ഒരു സ്യൂട്ട് റൂമുണ്ട്. അതിലാണ് അദ്ദേഹം എപ്പോഴും കിടക്കാന്‍ ഇഷ്ടപ്പെട്ടിരുന്നത്.

മമ്മൂട്ടിക്കയെ വേറെ മുറിയിലേക്ക് രണ്ട് മാസം മാറ്റി താമസിപ്പിച്ച് ഈ മുറി അദ്ദേഹത്തിന് വേണ്ടി സെറ്റ് ചെയ്ത് കൊടുത്തു. അദ്ദേഹത്തിന് വേണ്ട എല്ലാ കാര്യങ്ങളും അന്ന് ആ മുറിയില്‍ ചെയ്തു കൊടുത്തു. പിന്നെ പതിനഞ്ച് കൊല്ലം അദ്ദേഹം ആ മുറി തന്നെ ഉപയോഗിച്ചു.

മമ്മൂട്ടിക്കയുടെ 25 കൊല്ലത്തില്‍ 20 കൊല്ലവും ആ മുറി തന്നെയാണ് ഉപയോഗിച്ചത്. ഹോട്ടല്‍ പങ്കജ് എന്നാണ് ഈ ഹോട്ടലിന്റെ പേര്. അന്ന് അദ്ദേഹം താമസിച്ച മുറിയുടെ നമ്പര്‍ 407 എന്നായിരുന്നു.

ആ റൂമിലേക്ക് അദ്ദേഹത്തെ കാണാനായി വളരെ പ്രമുഖരായ പലരും വന്നിട്ടുള്ള ഓര്‍മകളുണ്ട്. അദ്ദേഹത്തിന്റെ കുടുംബവും ആ മുറിയില്‍ താമസിച്ചിട്ടുണ്ട്,” ഹോട്ടല്‍ ഉടമ പറഞ്ഞു.

content highlight: Hotel owner about the room where Mammootty stayed for 25 years