ജയ്പൂര്‍: അജ്മീറിലെ ഹോട്ടല്‍ ഖാദിമിന്റെ പേര് മാറ്റി രാജസ്ഥാന്‍ ബി.ജെ.പി സര്‍ക്കാര്‍. സംസ്ഥാന ടൂറിസം കോര്‍പ്പറേഷന്റെ സ്ഥാപനമായ ഹോട്ടല്‍ ഖാദിമിന്റെ പേര് മാറ്റി അജയ്‌മേരു എന്ന പേരിടുകയായിരുന്നു.
ജയ്പൂര്‍: അജ്മീറിലെ ഹോട്ടല്‍ ഖാദിമിന്റെ പേര് മാറ്റി രാജസ്ഥാന്‍ ബി.ജെ.പി സര്‍ക്കാര്‍. സംസ്ഥാന ടൂറിസം കോര്‍പ്പറേഷന്റെ സ്ഥാപനമായ ഹോട്ടല്‍ ഖാദിമിന്റെ പേര് മാറ്റി അജയ്‌മേരു എന്ന പേരിടുകയായിരുന്നു.
അജീമിറില്‍ നിന്നുള്ള രാജസ്ഥാന്‍ നിയമസഭാ സ്പീക്കര്‍ വാസുദേവ് ദേവ്‌നാനി നേരത്തെ ഹോട്ടലിന്റെ പേരുമാറ്റാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
പിന്നാലെ രാജസ്ഥാന്‍ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മാനേജിങ്ങ് ഡയറക്ടര്‍ സുഷമ അറോറയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നത്.
വകുപ്പിന്റെ 196ാമത് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലെടുത്ത തീരുമാനത്തിന് അനുസൃതമായാണ് ഖാദിമിന് അജയ്‌മേരുവെന്ന് പേരിട്ടതെന്നാണ് ഉത്തരവില്‍ പറയുന്നത്.
ഖ്വാജ മൊയ്നുദ്ദീന്‍ ചിഷ്തിയിലെ പ്രശസ്തമായ അജ്മീര്‍ ശരീഫ് ദര്‍ഗയിലെ ഖാദിം എന്നതില്‍ നിന്നാണ് ഹോട്ടലിന് പേരുവരുന്നത്. എന്നാല്‍ പേരുമാറ്റത്തിന് പിന്നാലെ ദര്‍ഗ ശരീഫിന്റെ ചുമതല വഹിക്കുന്ന സര്‍വാര്‍ ചിഷ്തി സര്‍ക്കാരിന്റെ നീക്കത്തെ അപലപിച്ച് രംഗത്തെത്തുകയും ചെയ്തു.
പേരുമാറ്റം ബി.ജെ.പിയുടെ വര്‍ഗീയ വശമാണെന്നും പേരുകള്‍ മാറ്റുന്ന തിരക്കിലാണെന്നും ഇത്തരത്തിലുള്ള പേരുകള്‍ അടിമത്തത്തിന്റേതായാണ് അവര്‍ കാണുന്നതെങ്കില്‍ താജ്മഹലോ ചെങ്കോട്ടയോ പൊളിക്കട്ടേയെന്നും ചിഷ്തി പറഞ്ഞു.
അതേസമയം ഹോട്ടലിന്റെ പേരുമാറ്റണമെന്ന് അജ്മീറിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതായും സാംസ്‌കാരിക പൈതൃകം നിലനിര്‍ത്തുന്നതിനാണ് ഈ നീക്കമെന്നും അജ്മീര്‍ അജയ്‌മേരുവാണെന്നും രാജസ്ഥാന്‍ സര്‍ക്കാരുദ്യോഗസ്ഥന്‍ വാദിച്ചു.
Content Highlight: Hotel Khadim in Ajmer has been renamed Ajaimeru by the BJP government